ഡ്യൂവല്‍ ചാനല്‍ എബിഎസ് പിന്തുണയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

ഏപ്രില്‍ ഒന്നു മുതല്‍ ഇരുചക്ര വാഹനങ്ങളില്‍ എബിഎസ് സുരക്ഷ നിര്‍ബന്ധമായി. ഇനി എബിഎസില്ലാതെ 125 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള മോഡലുകളെ നിര്‍മ്മാതാക്കള്‍ക്ക് വില്‍ക്കാന്‍ സാധിക്കില്ല.

By Dijo Jackson

കാലങ്ങളായി മോഡലുകളില്‍ എബിഎസിനെ നല്‍കാന്‍ മടിച്ച റോയല്‍ എന്‍ഫീല്‍ഡാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആദ്യം മുന്‍കൈ എടുത്തത്. എബിഎസ് സുരക്ഷയുള്ള ബുള്ളറ്റുകള്‍ വിപണിയില്‍ ഉടനെത്തും.

ഡ്യൂവല്‍ ചാനല്‍ എബിഎസ് പിന്തുണയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

ബുള്ളറ്റിന് പിന്നാലെ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനും എബിഎസ് ഫീച്ചറോടെ വിപണിയില്‍ അവതരിക്കുമെന്നാണ് പുതിയ വിവരം. ഡ്യൂവല്‍ ചാനല്‍ എബിഎസ് പിന്തുണയിലാണ് ഹിമാലയന്‍ വരിക.

ഡ്യൂവല്‍ ചാനല്‍ എബിഎസ് പിന്തുണയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

അതേസമയം ബുള്ളറ്റുകളില്‍ സിംഗിള്‍ ചാനല്‍ എബിഎസിനെ മാത്രമാണ് കമ്പനി നല്‍കുക. ബുള്ളറ്റിന് പുറമെ തണ്ടര്‍ബേര്‍ഡ്, ക്ലാസിക് നിരയ്ക്കും സിംഗിള്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭിക്കും.

ഡ്യൂവല്‍ ചാനല്‍ എബിഎസ് പിന്തുണയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

സിംഗിള്‍ ചാനല്‍ എബിഎസില്‍ മുന്‍ചക്രത്തിന് മാത്രമാണ് സുരക്ഷാ പിന്തുണ ഒരുങ്ങാറ്. സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഡ്യൂവല്‍ ചാനല്‍ എബിഎസാണ് സിംഗിള്‍ ചാനല്‍ എബിഎസിനെക്കാള്‍ ഗുണം ചെയ്യുക.

ഡ്യൂവല്‍ ചാനല്‍ എബിഎസ് പിന്തുണയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

ഡ്യൂവല്‍ ചാനല്‍ എബിഎസില്‍ ഇരു ചക്രങ്ങള്‍ക്കും സുരക്ഷാ പിന്തുണ ലഭിക്കും. അടിയന്തര ബ്രേക്കിംഗ് സന്ദര്‍ഭത്തില്‍ ഇരുചക്രങ്ങളും ലോക്ക് ചെയ്യപ്പെടാതിരിക്കാന്‍ എബിഎസ് നടപടിയെടുക്കും.

ഡ്യൂവല്‍ ചാനല്‍ എബിഎസ് പിന്തുണയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

ബുള്ളറ്റില്‍ എബിഎസിനെ നല്‍കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ഇത്രയും കാലം മടികാട്ടി. ഇക്കാലയവളവില്‍ ആഗോള വിപണിയില്‍ ഇറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് എബിഎസ് ഉണ്ടെന്നതാണ് വിരോധാഭാസം.

ഡ്യൂവല്‍ ചാനല്‍ എബിഎസ് പിന്തുണയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

ഓഫ്റോഡര്‍ ഹിമാലയനില്‍ പോലും എബിഎസിനെ നല്‍കാന്‍ ഇന്ത്യയില്‍ കമ്പനി കൂട്ടാക്കിയിരുന്നില്ല. എന്തായാലും പുതിയ കേന്ദ്ര നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ എബിഎസിനെ നല്‍കാതെ റോയല്‍ എന്‍ഫീല്‍ഡിന് വേറെ തരമില്ല.

ഡ്യൂവല്‍ ചാനല്‍ എബിഎസ് പിന്തുണയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 650 സിസി ഇരട്ട സഹോദരങ്ങള്‍ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഡ്യൂവല്‍ ചാനല്‍ എബിഎസ് ഇടംപിടിക്കും.

ഡ്യൂവല്‍ ചാനല്‍ എബിഎസ് പിന്തുണയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഹിമാലയന്റെ ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പിനെ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ശേഷം 2018 ജനുവരിയില്‍ ഹിമാലയന്‍ സ്ലീറ്റ് എഡിഷനും വിപണിയിലെത്തി.

ഡ്യൂവല്‍ ചാനല്‍ എബിഎസ് പിന്തുണയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

411 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍/ഓയില്‍ കൂള്‍ഡ് എഞ്ചിനിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ഒരുക്കം. എഞ്ചിന് പരമാവധി 24.5 bhp കരുത്തും 32 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

ഡ്യൂവല്‍ ചാനല്‍ എബിഎസ് പിന്തുണയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

ഡ്യൂവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചര്‍ ആകുന്നതോട് കൂടി ഹിമാലയന് വില വര്‍ധിക്കും. പതിനായിരം മുതല്‍ പന്ത്രണ്ടായിരം രൂപ വരെ വരെ ഹിമാലയനില്‍ വിലവര്‍ധനവ് പ്രതീക്ഷിക്കാം.

Source: ZigWheels

Most Read Articles

Malayalam
കൂടുതല്‍... #royal enfield
English summary
We have already reported about the Royal Enfield Bullet to feature single-channel ABS as standard. Now, ZigWheels reports that the Royal Enfield Himalayan will be equipped with dual-channel ABS.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X