അറിഞ്ഞോ, 650 സിസി ബുള്ളറ്റുകളുടെ ബുക്കിംഗ് തുടങ്ങി — ഡീലര്‍ഷിപ്പുകളില്‍ വന്‍പിടിവലി
കോണ്‍ടിനന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ചെന്നു കേട്ടപാതി ഡീലര്‍ഷിപ്പുകളിലേക്ക് പായുകയാണ് ബുള്ളറ്റ് ആരാധകര്‍. നവംബര്‍ പകുതിയോടെ 650 സിസി റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ വിപണിയില്‍ വില്‍പനയ്ക്കു വരാനിരിക്കെ ബൈക്കുകളുടെ അനൗദ്യോഗിക ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ തുടങ്ങി.

പലയിടത്തും അയ്യായിരം രൂപ മുന്‍കൂര്‍ പണമടച്ചു ഇന്റര്‍സെപ്റ്ററിനെയും കോണ്‍ടിനന്റല്‍ ജിടിയെയും ബുക്ക് ചെയ്യാം. ഇരട്ട സിലിണ്ടറുകളുള്ള പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളില്‍ വമ്പന്‍ പ്രതീക്ഷകളാണ് ഇന്ത്യയ്ക്ക്. ഡിസംബര്‍ മുതല്‍ ബുക്ക് ചെയ്തവര്‍ക്കു ഇന്റര്‍സെപ്റ്ററിനെയും കോണ്‍ടിനന്റല്‍ ജിടി 650 -യെയും കമ്പനി കൈമാറും.

ബൈക്കുകള്‍ വില്‍പനയ്‌ക്കെത്തുന്നപക്ഷം ഉടലെടുക്കാന്‍ സാധ്യതയുള്ള പിടിവലി മുന്‍നിര്‍ത്തിയാണ് ഡീലര്‍ഷിപ്പുകള്‍ അനൗദ്യോഗിക ബുക്കിംഗ് ആരംഭിക്കുന്നത്. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ബൈക്ക് വരുമ്പോള്‍ ഡീലര്‍ഷിപ്പുകള്‍ മുന്‍ഗണന നല്‍കുക.
Most Read: കെടിഎം 125 ഡ്യൂക്ക് ബുക്കിംഗ് തുടങ്ങി, അടുത്തമാസം വിപണിയിൽ — അറിയേണ്ടതെല്ലാം

ഏകദേശം മൂന്നുലക്ഷം രൂപ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 -യ്ക്കും കോണ്‍ടിനന്റല്‍ ജിടി 650 -യ്ക്കും വില പ്രതീക്ഷിക്കാം. മത്സരം കണക്കിലെടുത്ത് മൂന്നുലക്ഷത്തിന് താഴെ ബൈക്കുകളെ അവതരിപ്പിക്കാനും ഒരുപക്ഷെ കമ്പനി ആലോചിച്ചേക്കും. ബുള്ളറ്റുകള്‍ക്ക് അമിത പ്രചാരമുള്ള ഇന്ത്യന്‍ വിപണിയിൽ റോയല്‍ എന്‍ഫീല്‍ഡ് കരുതിവെച്ചിട്ടുള്ള സുപ്രധാന മോഡലുകളാണ് ഇരുവരും.

535 സിസി കോണ്‍ടിനന്റല്‍ ജിടിക്ക് പകരക്കാരനായി 650 സിസി കോണ്‍ടിനന്റല്‍ ജിടി നിരയില്‍ തലയുയര്‍ത്തും. നേരത്തെ അമേരിക്കന്‍ വിപണിയില്‍ കോണ്‍ടിനന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകളെ കമ്പനി പുറത്തിറക്കിയിരുന്നു.

സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്നു വകഭേദങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററിലും കോണ്‍ടിനന്റല്‍ ജിടിയിലും. നൂതന സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന റോഡ്സ്റ്റര്‍ മോഡലാണ് ഇന്റര്‍സെപ്റ്റര്‍ 650; കോണ്‍ടിനന്റല്‍ ജിടി കഫെ റേസര്‍ പതിപ്പും. ക്ലാസിക് ശൈലിയിലാണ് ഇന്റര്‍സെപ്റ്റര്‍ 650 -യ്ക്ക്. 'ടിയര്‍ഡ്രോപ്' ആകാരം ഇന്ധനടാങ്ക് പിന്തുടരും.

ഉയര്‍ന്ന ഹാന്‍ഡില്‍ബാറും, നീളം കൂടിയ സീറ്റും ബൈക്കിന്റെ പ്രത്യേകതകളാണ്. കോണ്‍ടിനന്റല്‍ ജിടി 650 -യില്‍ ലാളിത്യമേറിയ ശൈലിയാണ് കമ്പനി പാലിക്കുന്നത്. ബ്രിട്ടീഷ് കഫെ റേസര്‍ തനിമ ബൈക്കില്‍ തെളിഞ്ഞുകാണാം.
Most Read: വരുന്നൂ ബുള്ളറ്റുകളെ വിറപ്പിക്കാന്‍ പുതിയ ജാവ ബൈക്കുകള്‍ — കാത്തിരിക്കാം നവംബര്‍ 15 വരെ

നീളം കൂടിയ ഇന്ധനടാങ്കാണ് ബൈക്കിന്. ഉയരംകുറഞ്ഞ 'ക്ലിപ് ഓണ്‍' ഹാന്‍ഡില്‍ബാറും കോണ്‍ടിനന്റല്‍ ജിടി മോഡലില്‍ എടുത്തുപറയണം. 650 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇരു ബൈക്കുകളിലും. 46.3 bhp കരുത്തും 52 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്.

ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇരട്ട സിലിണ്ടര്‍ എഞ്ചിനായതു കൊണ്ടു ശബ്ദഗാംഭീര്യത ബൈക്കുകള്‍ക്ക് പ്രതീക്ഷിക്കാം. സ്ലിപ്പര്‍ ക്ലച്ചിന്റെയും എബിഎസിന്റെയും പിന്തുണ ഇരു മോഡലുകള്‍ക്കുമുണ്ടാകും.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ബൈക്കുകളില്‍ സസ്‌പെന്‍ഷന് വേണ്ടി ഒരുങ്ങുന്നത്. 320 mm ഡിസ്‌ക് മുന്‍ ടയറിലും എബിഎസ് പിന്തുണയോടെയുള്ള 240 mm ഡിസ്‌ക് പിന്‍ ടയറിലും ബ്രേക്കിംഗ് നിറവേറ്റും.


Click it and Unblock the Notifications








