കാത്തിരിപ്പ് ഏറെയില്ല; കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകള്‍ വിപണിയിലേക്ക്

By Dijo Jackson

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് ഇന്ത്യയിലാണ് പ്രചാരം കൂടുതല്‍. കഴിഞ്ഞ കുറെ മാസങ്ങളായി നിലംതൊടാതെയാണ് കമ്പനിയുടെ വില്‍പന കുതിക്കുന്നത്. പ്രായഭേദമന്യെ ബുള്ളറ്റുകളെ സ്വന്തമാക്കാനുള്ളവരുടെ നീണ്ട നിരയാണ് ഡീലര്‍ഷിപ്പുകളില്‍.

പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 സഹോരങ്ങള്‍ കൂടി ഇങ്ങെത്തിയാല്‍ പിന്നെ റോയല്‍ എന്‍ഫീല്‍ഡിനെ പിടിച്ചാല്‍ കിട്ടില്ലെന്ന ഭയം എതിരാളികള്‍ക്കുണ്ട്.

കാത്തിരിപ്പ് ഏറെയില്ല; കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകള്‍ വിപണിയിലേക്ക്

പക്ഷെ ഇന്ത്യയ്ക്ക് മുമ്പെ ആഗോള വിപണിയില്‍ പുതിയ 650 സഹോദരങ്ങളെ അവതരിപ്പിക്കാനുള്ള തിടുക്കത്തിലാണ് കമ്പനി. ഓസ്‌ട്രേലിയയിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമുകളില്‍ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

കാത്തിരിപ്പ് ഏറെയില്ല; കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകള്‍ വിപണിയിലേക്ക്

ഇന്ത്യയില്‍ പുതിയ ബൈക്കുകളെ കൊണ്ടുവരാന്‍ എന്താണിത്ര താമസം? ആരാധകരുടെ ചോദ്യത്തിന് ഒടുവില്‍ കമ്പനിയുടെ തലവന്‍ സിദ്ധാര്‍ത്ഥ ലാല്‍ ഉത്തരം നല്‍കി. ജൂലായ്, ഓഗസ്റ്റ് മാസത്തോടെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകള്‍ ഇന്ത്യന്‍ തീരമണയും.

കാത്തിരിപ്പ് ഏറെയില്ല; കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകള്‍ വിപണിയിലേക്ക്

നിലവിലുള്ള കോണ്‍ടിനന്റല്‍ ജിടിക്ക് പകരക്കാരനാണ് പുതിയ കോണ്‍ടിനന്റല്‍ ജിടി 650 എന്നും സിദ്ധാര്‍ത്ഥ ലാല്‍ വ്യക്തമാക്കി. ഇന്ത്യയില്‍ എത്തുന്നതിന് മുമ്പെ ഓസ്‌ട്രേലിയന്‍, യൂറോപ്യന്‍ വിപണിയില്‍ ബൈക്കുകള്‍ അണിനിരക്കും.

കാത്തിരിപ്പ് ഏറെയില്ല; കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകള്‍ വിപണിയിലേക്ക്

ഔദ്യോഗിക അവതരണത്തിന് തൊട്ടുമുമ്പ് പുതിയ മോഡലുകളുടെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിക്കുമെന്നാണ് വിവരം. നൂതന സാങ്കേതികതയെ അടിസ്ഥാനപ്പെടുത്തിയുള്ള റോഡ്‌സ്റ്റര്‍ മോഡലാണ് ഇന്റര്‍സെപ്റ്റര്‍ 650; കോണ്‍ടിനന്റല്‍ ജിടി കഫെ റേസര്‍ പതിപ്പും.

കാത്തിരിപ്പ് ഏറെയില്ല; കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകള്‍ വിപണിയിലേക്ക്

ക്ലാസിക് ശൈലിയിലാണ് ഇന്റര്‍സെപ്റ്റര്‍ 650 -യുടെ ഒരുക്കം. ഇന്ധനടാങ്ക് 'ടിയര്‍ഡ്രോപ്' ആകാരം പുലര്‍ത്തുന്നു. ഉയര്‍ന്ന ഹാന്‍ഡില്‍ബാറും, നീളം കൂടിയ സീറ്റും ബൈക്കിന്റെ പ്രത്യേകതകളാണ്. ലാളിത്യം നിറഞ്ഞ ശൈലിയാണ് കോണ്‍ടിനന്റല്‍ ജിടി 650 -യ്ക്ക്.

കാത്തിരിപ്പ് ഏറെയില്ല; കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകള്‍ വിപണിയിലേക്ക്

ബ്രിട്ടീഷ് കഫെ റേസര്‍ തനിമ ബൈക്കില്‍ തെളിഞ്ഞുകാണാം. നീളം കൂടിയ ഇന്ധനടാങ്കാണ് ബൈക്കിന്. താഴ്ന്നുള്ള 'ക്ലിപ് ഓണ്‍' ഹാന്‍ഡില്‍ബാറാണ് കോണ്‍ടിനന്റല്‍ ജിടി 650 -യില്‍. 650 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇരു ബൈക്കുകളിലും.

കാത്തിരിപ്പ് ഏറെയില്ല; കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകള്‍ വിപണിയിലേക്ക്

46.3 bhp കരുത്തും 52 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ട്വിന്‍ സിലിണ്ടര്‍ എഞ്ചിനായതു കൊണ്ടു ശബ്ദഗാംഭീര്യത ബൈക്കുകള്‍ക്ക് പ്രതീക്ഷിക്കാം. സ്ലിപ്പര്‍ ക്ലച്ചിന്റെയും എബിഎസിന്റെയും പിന്തുണ ഇരു മോഡലുകള്‍ക്കുമുണ്ടാകും.

കാത്തിരിപ്പ് ഏറെയില്ല; കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകള്‍ വിപണിയിലേക്ക്

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ബൈക്കുകളില്‍ സസ്‌പെന്‍ഷന് വേണ്ടി. 320 mm ഡിസ്‌കാണ് മുന്‍ടയറില്‍; പിന്നില്‍ എബിഎസ് പിന്തുണയോടെയുള്ള 240 mm ഡിസ്‌ക് ബ്രേക്കിംഗ് നിറവേറ്റും.

കാത്തിരിപ്പ് ഏറെയില്ല; കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകള്‍ വിപണിയിലേക്ക്

ഏറ്റവും വില കുറഞ്ഞ ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍ എന്ന ഖ്യാതിയോടെയാകും റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ബൈക്കുകള്‍ ഇങ്ങെത്തുക. മൂന്നു മുതല്‍ മൂന്നര ലക്ഷം രൂപ വരെ ബൈക്കുകള്‍ക്ക് വില പ്രതീക്ഷിക്കാം.

Source: MoneyControl

Most Read Articles

Malayalam
കൂടുതല്‍... #royal enfield
English summary
Royal Enfield Interceptor 650 And Continental GT 650 Launch Details Revealed. Read in Malayalam.
Story first published: Friday, May 11, 2018, 10:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X