നീണ്ടുനിവര്‍ന്ന് ഒരു ബുള്ളറ്റ്; ഇതാണ് പുതിയ ബ്ലാക്ഔട്ട്!
Recommended Video

ബുള്ളറ്റ് പ്രേമികളുടെ മനസില്‍ മായാതെ കിടക്കുന്ന പേരാണ് ബുള്ളറ്റീര്‍ കസ്റ്റംസ്. ബംഗളൂരു ആസ്ഥാനമായ ബുള്ളറ്റീര്‍ കസ്റ്റംസില്‍ നിന്നും പുറത്തു വരുന്ന അവതാരങ്ങള്‍ കാഴ്ച്ചക്കാരെ വിസ്മയിപ്പിക്കുന്നതില്‍ ഇന്നുവരെയും പരാജയപ്പെട്ടിട്ടില്ല.

ബൈക്ക് പ്രേമികളെ ഒട്ടും നിരാശപ്പെടുത്താതെയാണ് ബുള്ളറ്റീര്‍ കസ്റ്റംസ് നിരയിൽ പുതിയ അവതാരം ബ്ലാക്ഔട്ടും ജന്മം കൊണ്ടിരിക്കുന്നത്. ബുള്ളറ്റിന്റെ നീണ്ടുനിവര്‍ന്ന ബോബര്‍ മുഖമാണ് ബ്ലാക്ഔട്ട്.

അപ്‌സൈഡ് ഡൗണ്‍ഫോര്‍ക്കുകള്‍, എല്‍ഇഡി ഇല്യൂമിനേഷന്‍, ഒതുക്കമാര്‍ന്ന ഫെന്‍ഡര്‍ എന്നിവ ബ്ലാക്ഔട്ടിന്റെ ഡിസൈന്‍ സവിശേഷതയാണ്. ഏറെ ലളിതമാണ് മോട്ടോര്‍സൈക്കിളിന് ലഭിച്ച സിംഗിള്‍-പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍.

പേര് സൂചിപ്പിക്കുന്നത് പോലെ അടിമുടി ബ്ലാക് കളര്‍ സ്‌കീമിലാണ് ബ്ലാക്ഔട്ടിന്റെ ഒരുക്കം. എഞ്ചിന്‍, ഫ്രെയിം, ബോഡിവര്‍ക്ക് എന്നിവയ്ക്ക് മാറ്റ് ബ്ലാക് സ്‌കീമാണ് ലഭിച്ചിരിക്കുന്നത്.

ഗ്യാസ്-ചാര്‍ജ്ഡ് റിയര്‍ സ്പ്രിങ്ങുകള്‍ക്ക് മുകളിലാണ് ഇരിപ്പിടം. മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങിയിട്ടുള്ള ചെറിയ എക്‌സ്‌ഹോസ്റ്റ് കേലവം കാഴ്ചഭംഗി മാത്രമാണ് ലക്ഷ്യമിടുന്നത്. വീതിയേറിയ വലിയ പിന്‍ടയറാണ് ബ്ലാക്ഔട്ടിന്റെ ആകര്‍ഷണം.

ടയറിന് വീതിയേറിയതിനാല്‍ കസ്റ്റം സ്വിംഗ്ആമിലാണ് മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങിയിരിക്കുന്നത്. സീറ്റിന് പിന്നിലായി വളരെ നേര്‍ത്ത എല്‍ഇഡി നിരയാണ് ടെയില്‍ ലാമ്പായി പ്രവര്‍ത്തിക്കുക.

ഏറെ ശ്രദ്ധിക്കപ്പെട്ട റെക്ക്‌ലെസിന് ശേഷം ബുള്ളറ്റീര്‍ കസ്റ്റംസ് കാഴ്ചവെച്ചിരിക്കുന്ന അവതാരമാണ് പുതിയ ബ്ലാക്ഔട്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ രൗദ്രഭാവമാണ് റെക്ക്‌ലെസ്. റെക്ക്‌ലെസിന്റെ വിശേഷങ്ങള്‍ കൂടി പരിശോധിക്കാം —

ട്വിന്‍-പോഡ് ഇന്‍സ്ട്രമെന്റ് കണ്‍സോളിന് കീഴെ ഗ്രില്ലോട് കൂടിയ മഞ്ഞ എല്‍ഇഡി ഹെഡ്‌ലാമ്പാണ് റെക്ക്‌ലെസിന്റെ പ്രധാന ആകര്‍ഷണം.മോട്ടോര്‍സൈക്കിളിന്റെ ഗ്രെയ്-ബ്ലാക് സ്‌കീമിന് കോണ്‍ട്രാസ്റ്റ് ലുക്ക് ഏകുന്നതാണ് മഞ്ഞ ഹെഡ് ലാമ്പ്.

വീതിയേറിയ സ്‌പോക്ക് റിമ്മും, തടിച്ചുരുണ്ട ഡ്യുവല്‍-പര്‍പസ് റബര്‍ ടയറുകളും റെക്ക്‌ലെസിന്റെ പരുക്കന്‍ വിശേഷങ്ങളാണ്.മോട്ടോര്‍സൈക്കിളിന് ലഭിച്ച ചെറിയ കസ്റ്റം ഫെന്‍ഡറും ബുള്ളറ്റീര്‍ കസ്റ്റംസിന്റെ കരവിരുതാണ്. പൂര്‍ണമായും ഇരുണ്ട പരിവേഷത്തിലാണ് എഞ്ചിന്‍ ഭാഗങ്ങളുള്ളത്.

ഹീറ്റ്-ഷീല്‍ഡോടെയുള്ള എക്‌സ്‌ഹോസ്റ്റ് പൈപ്, സ്‌ക്രാമ്പ്‌ളര്‍ പരിവേഷത്തിലുള്ള ടാന്‍ സീറ്റ് എന്നിവയും എടുത്തുപറയാവുന്ന ഡിസൈന്‍ സവിശേഷതകളാണ്.90 കളെ അനുസ്മരിപ്പിക്കുന്ന ചെറിയ റെട്രോ സ്‌റ്റൈല്‍ ടെയില്‍ ലാമ്പാണ് റെക്ക്‌ലെസിന് ലഭിച്ചിട്ടുള്ളത്.

വീതിയേറിയ പിന്‍ടയറിന് പിന്തുണയേകുന്നതിന് വേണ്ടി ഗ്യാസ്-ചാര്‍ജ്ഡ് സ്പ്രിങ്ങുകളും കസ്റ്റം മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങിയിട്ടുണ്ട്.
Image Source: Facebook


Click it and Unblock the Notifications








