റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ഇന്ത്യയില്‍, വില 2.49 ലക്ഷം

By Dijo Jackson

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ഇന്ത്യയില്‍ പുറത്തിറങ്ങി. 2.49 ലക്ഷം രൂപയാണ് ലിമിറ്റഡ് എഡിഷന്‍ പെഗാസസിന്റെ ഓണ്‍റോഡ് വില (മഹാരാഷ്ട്ര). ഇന്ത്യയില്‍ 250 ക്ലാസിക് 500 പെഗാസസ് മോഡലുകളെ മാത്രമെ റോയല്‍ എന്‍ഫീല്‍ഡ് വില്‍ക്കുകയുള്ളു. ജൂലായ് 10 മുതല്‍ പെഗാസസ് വില്‍പന കമ്പനി തുടങ്ങും.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ഇന്ത്യയില്‍, വില 2.49 ലക്ഷം

ആഗോള തലത്തില്‍ ആയിരം പെഗാസസ് മോഡലുകളാണ് വില്‍പനയ്ക്ക് എത്തുന്നത്. ഓണ്‍ലൈന്‍ വെബ്‌സൈറ്റ് മുഖേന് ക്ലാസിക് 500 പെഗാസസിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത രണ്ടു സ്‌ട്രോക്ക് RE/WB 125 ഫ്‌ളൈയിംഗ് ഫ്‌ളീ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസിന് പ്രചോദനം.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ഇന്ത്യയില്‍, വില 2.49 ലക്ഷം

ഒരുക്കം ക്ലാസിക് 500 മോഡലിനെ അടിസ്ഥാനപ്പെടുത്തി. സ്റ്റാന്‍ഡേര്‍ഡ് 500 മോഡലിനെക്കാളും ഉയര്‍ന്ന വിലയിലാണ് പെഗാസസ് എഡിഷന്‍ അണിനിരക്കുന്നത്. സര്‍വീസ് ബ്രൗണ്‍ (Service Brown) നിറത്തില്‍ മാത്രമാണ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ ലഭ്യമാവുക.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ഇന്ത്യയില്‍, വില 2.49 ലക്ഷം

അതേസമയം രാജ്യാന്തര വിപണികളില്‍ ഒലീവ് ഡ്രാബ് ഗ്രീന്‍ നിറത്തില്‍ കൂടി പെഗാസസ് ഒരുങ്ങും. രണ്ടാം ലോകമഹായുദ്ധകാലത്ത് സേവനമനുഷ്ടിച്ച '250 ബറ്റാലിയന്‍ എയര്‍ബോണ്‍ ലൈറ്റ്' കമ്പനിയുടെ സ്മരണാര്‍ത്ഥം പെഗാസസുകളുടെ ഇന്ധനടാങ്കില്‍ പ്രത്യേക സീരീയല്‍ നമ്പര്‍ കമ്പനി കുറിച്ചിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ഇന്ത്യയില്‍, വില 2.49 ലക്ഷം

ബ്രിട്ടീഷ് പാരാട്രൂപ്പ് റെജിമെന്റ് ലോഗോയും ലിമിറ്റഡ് എഡിഷന്റെ ഇന്ധനടാങ്കില്‍ കാണാം. പെഗാസസ് എംബ്ലമെന്ന് ഇതറിയപ്പെടും. മറൂണ്‍, ബ്ലൂ എന്നീ നിറങ്ങളാണ് എംബ്ലത്തിന്. ഇതിനു പുറമെ റോയല്‍ എന്‍ഫീല്‍ഡിന്റെ വീരോചിത പാരമ്പര്യം തൊട്ടുണര്‍ത്താന്‍ 'മെയ്ഡ് ലൈക്ക് എ ഗണ്‍, ഗോസ് ലൈക്ക് എ ബുള്ളറ്റ്' എന്ന പരസ്യവാചകവും ബാറ്ററി ബോക്‌സില്‍ പതിഞ്ഞു കിടപ്പുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ഇന്ത്യയില്‍, വില 2.49 ലക്ഷം

തോക്കില്‍ നിന്നു തെറിക്കുന്ന തിര പോലെ കുതിക്കുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്കുള്ള കമ്പനിയുടെ വിശേഷണം. പട്ടാളശൈലിയിലുള്ള ക്യാന്‍വാസ് പാരിയറുകള്‍ പൊഗസസ് എഡിഷനില്‍ പ്രത്യേകം എടുത്തുപറയണം.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ഇന്ത്യയില്‍, വില 2.49 ലക്ഷം

എയര്‍ഫില്‍ട്ടറിനെ വരിഞ്ഞുമുറുക്കിയ തുകല്‍വാറും പിച്ചളയില്‍ തീര്‍ത്ത ബക്കിളും മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ സവിശേഷതയാണ്. കറുത്ത നിറത്തിലുള്ള സൈലന്‍സറും, റിമ്മും പൊഗസസില്‍ ശ്രദ്ധയാകര്‍ഷിക്കും.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ഇന്ത്യയില്‍, വില 2.49 ലക്ഷം

ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള ഘടനയ്ക്കും നിറം കറുപ്പ് തന്നെ. എഞ്ചിനില്‍ മാറ്റങ്ങളില്ലെന്നാണ് വിവരം. 499 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ക്ലാസിക് 500 -ല്‍. എഞ്ചിന് 5,250 rpm -ല്‍ 27.2 bhp കരുത്തും 4,000 rpm -ല്‍ 41.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ഇന്ത്യയില്‍, വില 2.49 ലക്ഷം

പെഗാസസിന്റെ ഷാസി, ബ്രേക്ക്, ഹാന്‍ഡില്‍ബാര്‍ എന്നിവയിലും റോയല്‍ എന്‍ഫീല്‍ഡ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 194 കിലോയാണ് ക്ലാസിക് 500 പെഗാസസിന് ഭാരം.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ഇന്ത്യയില്‍, വില 2.49 ലക്ഷം

ഫ്ളയിംഗ് ഫ്ളീ (RE/WD 125)

രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് പാരട്രൂപ് സംഘമാണ് ടൂ സ്ട്രോക്ക് ഫ്ളയിംഗ് ഫ്ളീ (RE/WD 125) മോട്ടോര്‍സൈക്കിളുകളെ ഉപയോഗിച്ചിരുന്നത്. ഭാരം തീരെ കുറവായതു കൊണ്ടു വിമാനത്തില്‍ നിന്നും ചാടിയിറങ്ങുന്ന ബ്രിട്ടീഷ് പാരാട്രൂപ് സൈനികര്‍ ഫ്ളൈയിംഗ് ഫ്ളീ മോട്ടോര്‍സൈക്കിളിനെയും ഒപ്പം കൂട്ടിയിരുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ഇന്ത്യയില്‍, വില 2.49 ലക്ഷം

ഓടിച്ചുപോകാന്‍ പറ്റാത്ത പ്രതലങ്ങളില്‍ മോട്ടോര്‍സൈക്കിളിനെ തോളില്‍ വെച്ചു നടന്നുനീങ്ങുന്ന ബ്രിട്ടീഷ് സൈനികരുടെ ചിത്രങ്ങള്‍ ചരിത്രത്തിലെ മറക്കാനാവാത്ത ഏടുകളാണ്.

More from DriveSpark

Article Published On: Wednesday, May 30, 2018, 17:45 [IST]
English summary
Royal Enfield Pegasus 500 Launched In India. Read in Malayalam.
കൂടുതല്‍... #royal enfield #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X