പെഗാസസ് വിവാദം പുകയുന്നു, എബിഎസില്ലാത്ത ബൈക്ക് വിറ്റതെങ്ങനെയെന്ന് വിവരാവകാശ ഹര്‍ജി

റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് 500 വിവാദം പുകയുകയാണ്. ലിമിറ്റഡ് എഡിഷന്‍ പെഗാസസ് മോഡല്‍ പുറത്തിറക്കി കമ്പനി തങ്ങളെ വഞ്ചിച്ചെന്ന് ഉടമകള്‍ ഒരേസ്വരത്തില്‍ പറയുന്നു. രണ്ടാംലോക മഹായുദ്ധത്തില്‍ റോയല്‍ എന്‍ഫീല്‍ഡും ബ്രിട്ടീഷ് സൈന്യവും തമ്മില്‍ പുലര്‍ത്തിയ ഐതിഹാസിക ബന്ധം ഓര്‍മ്മപ്പെടുത്തിയാണ് പെഗാസസ് 500 മോഡലിനെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചത്.

പെഗാസസ് വിവാദം പുകയുന്നു, എബിഎസില്ലാത്ത ബൈക്ക് വിറ്റതെങ്ങനെയെന്ന് വിവരാവകാശ ഹര്‍ജി

ബുള്ളറ്റുകള്‍ക്ക് നാള്‍ക്കുനാള്‍ പ്രചാരം കുതിച്ചുയരുന്ന ഇന്ത്യയില്‍ പട്ടാള പാരമ്പര്യവുമായുള്ള ലിമിറ്റഡ് എഡിഷന്‍ പെഗാസസുകള്‍ ഹിറ്റായില്ലെങ്കിലെ അത്ഭുതമുള്ളൂ. റോയല്‍ എന്‍ഫീല്‍ഡിന്റെ പരിമിതകാല ബൈക്ക് സ്വന്തമാക്കിയ സന്തോഷത്തില്‍ പെഗാസസ് ഉടമകള്‍ ഇരിക്കുമ്പോഴാണ് ഇന്ത്യന്‍ സൈന്യവുമായുള്ള ബന്ധം ഉയര്‍ത്തിക്കാട്ടി ക്ലാസിക് 350 സിഗ്നല്‍സ് എഡിഷനെ കമ്പനി കൊണ്ടുവന്നത്.

പെഗാസസ് വിവാദം പുകയുന്നു, എബിഎസില്ലാത്ത ബൈക്ക് വിറ്റതെങ്ങനെയെന്ന് വിവരാവകാശ ഹര്‍ജി

2.49 ലക്ഷം രൂപ വിലയ്ക്ക് പെഗാസസ് വാങ്ങിയ ഉടമകള്‍, 1.61 ലക്ഷം രൂപ വിലയുള്ള റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിഗ്നല്‍സ് എഡിഷന്‍ കണ്ട് അമ്പരന്നു. കാഴ്ച്ചയില്‍ പെഗാസസിന്റെ കുഞ്ഞനുജന്‍ പോലെയുണ്ട് ക്ലാസിക് 350 സിഗ്നല്‍സ് എഡിഷന്‍.

പെഗാസസ് വിവാദം പുകയുന്നു, എബിഎസില്ലാത്ത ബൈക്ക് വിറ്റതെങ്ങനെയെന്ന് വിവരാവകാശ ഹര്‍ജി

വേഷവിധാനങ്ങള്‍ ഏതാണ്ടൊരുപോലെ. വിലകൂടിയ പെഗാസസിന് എബിഎസ് നല്‍കാന്‍ മടിച്ച റോയല്‍ എന്‍ഫീല്‍ഡ് സാധാരണ ക്ലാസിക് 350 സിഗ്നല്‍സിന് എബിഎസ് ഘടിപ്പിച്ചു നല്‍കിയതാണ് ഉടമകളെ ചൊടിപ്പിച്ചത്.

പെഗാസസ് വിവാദം പുകയുന്നു, എബിഎസില്ലാത്ത ബൈക്ക് വിറ്റതെങ്ങനെയെന്ന് വിവരാവകാശ ഹര്‍ജി

പെഗാസസ് ഉടമകള്‍ സംയുക്തമായി ചേര്‍ന്നു കമ്പനിയെ നേരിട്ടു പരാതി ബോധിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയ മറുപടിയില്‍ പെഗാസസ് ഉടമകള്‍ തൃപ്തരല്ല. ഈ അവസരത്തില്‍ ഉടമകളില്‍ ചിലര്‍ ലിമിറ്റഡ് എഡിഷന്‍ പെഗാസസ് മാലിന്യക്കൂമ്പാരത്തില്‍ വലിച്ചെറിഞ്ഞ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി.

പെഗാസസ് വിവാദം പുകയുന്നു, എബിഎസില്ലാത്ത ബൈക്ക് വിറ്റതെങ്ങനെയെന്ന് വിവരാവകാശ ഹര്‍ജി

എന്നാല്‍ ഇപ്പോള്‍ സംഭവങ്ങളുടെ തുടര്‍ക്കഥയെന്നവണ്ണം പെഗാസസ് ഉടമകളില്‍ ഒരാളായ അനൂജ് സിംഗ് വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്.

Most Read: തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ഇനി ജയില്‍വാസം —ക്രിമിനല്‍ കേസെടുത്ത് പൊലീസ്

പെഗാസസ് വിവാദം പുകയുന്നു, എബിഎസില്ലാത്ത ബൈക്ക് വിറ്റതെങ്ങനെയെന്ന് വിവരാവകാശ ഹര്‍ജി

പുതിയ ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് സുരക്ഷ നിര്‍ബന്ധമായിരിക്കെ എബിഎസില്ലാത്ത പെഗാസസ് 500 മോഡലുകളെ കമ്പനി ഇന്ത്യയില്‍ വിറ്റതെങ്ങനെയെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തോടു അനൂജ് സിംഗ് ചോദിക്കുന്നു.

പെഗാസസ് വിവാദം പുകയുന്നു, എബിഎസില്ലാത്ത ബൈക്ക് വിറ്റതെങ്ങനെയെന്ന് വിവരാവകാശ ഹര്‍ജി

2018 ഏപ്രില്‍ ഒന്നുമുതല്‍ 125 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള പുതിയ ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് കര്‍ശനമാണ്. നിലവിലുള്ള മോഡലുകള്‍ക്ക് 2019 ഏപ്രില്‍ ഒന്നിനകം നിര്‍മ്മാതാക്കള്‍ എബിഎസ് ഘടിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

അതേസമയം പെഗാസസ് 500 റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലല്ല. പുതിയ വകഭേദം മാത്രമാണ്. വില്‍പനയിലുള്ള ക്ലാസിക് 500 മോഡലിന്റെ പുതിയ വകഭേദമായി പെഗാസസിനെ ചൂണ്ടിക്കാട്ടിയാല്‍ മോഡലിന് എബിഎസ് നല്‍കാത്ത നടപടിയെ കമ്പനിക്ക് ന്യായീകരിക്കാന്‍ സാധിക്കും.

പെഗാസസ് വിവാദം പുകയുന്നു, എബിഎസില്ലാത്ത ബൈക്ക് വിറ്റതെങ്ങനെയെന്ന് വിവരാവകാശ ഹര്‍ജി

കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 ഇന്ത്യയില്‍ വില്‍പനയിലുണ്ട്. എന്തായാലും ക്ലാസിക് 350 സിഗ്നല്‍സ് എഡിഷന് പിന്നാലെ ഹിമാലയനും ക്ലാസിക് 500 മോഡലുകള്‍ക്കും റോയല്‍ എന്‍ഫീല്‍ഡ് എബിഎസ് സുരക്ഷ നല്‍കിക്കഴിഞ്ഞു.

പെഗാസസ് വിവാദം പുകയുന്നു, എബിഎസില്ലാത്ത ബൈക്ക് വിറ്റതെങ്ങനെയെന്ന് വിവരാവകാശ ഹര്‍ജി

ഈ വര്‍ഷാവസനത്തോടെ മുഴുവന്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളിലും ഇരട്ട ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങും. എങ്കിലും ലിമിറ്റഡ് എഡിഷന്‍ പെഗാസസ് വാങ്ങിയ ഉടമകള്‍ തൃപ്തരല്ല.

Most Read: തലയെടുപ്പോടെ ഇന്ത്യയിലെ ഏറ്റവും കരുത്തന്‍ എസ്‌യുവി — ആദ്യ ഉറൂസ് കൈമാറി ലംബോര്‍ഗിനി

പെഗാസസ് വിവാദം പുകയുന്നു, എബിഎസില്ലാത്ത ബൈക്ക് വിറ്റതെങ്ങനെയെന്ന് വിവരാവകാശ ഹര്‍ജി

പെഗാസസ് ബൈക്കുകള്‍ക്ക് എബിഎസ് ഘടിപ്പിച്ചു നല്‍കണം. ഒപ്പം ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞു കമ്പനി ഈടാക്കിയ അധികതുക തിരിച്ചുനല്‍കണമെന്ന് ഉടമകള്‍ ആവശ്യപ്പെടുന്നു.

പെഗാസസ് വിവാദം പുകയുന്നു, എബിഎസില്ലാത്ത ബൈക്ക് വിറ്റതെങ്ങനെയെന്ന് വിവരാവകാശ ഹര്‍ജി

എന്നാല്‍ പെഗാസസിന്റെ മൂല്യം കുറയ്ക്കുന്ന നടപടികളൊന്നും തങ്ങളെടുത്തിട്ടില്ലെന്നാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രതികരണം. 500 പെഗാസസും 350 സിഗ്‌നല്‍സും ഒരേ അടിത്തറ പങ്കിടുന്നുണ്ടെങ്കിലും ഇരു മോഡലുകളുടെ ഡിസൈനും വ്യത്യസ്തമാണെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു.

More from DriveSpark

Article Published On: Saturday, September 15, 2018, 21:39 [IST]
English summary
Royal Enfield Pegasus Owner Files RTI — Questions Government About The Lack Of ABS. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X