സെക്കന്‍ഡ് ഹാന്‍ഡ് ബുള്ളറ്റ് തേടി അലയേണ്ട; റോയല്‍ എന്‍ഫീല്‍ഡ് 'വിന്റേജ്' സ്‌റ്റോര്‍ ആരംഭിച്ചു!

Written By:

യൂസ്ഡ് മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക് റോയല്‍ എന്‍ഫീല്‍ഡ്. ചെന്നൈയില്‍ ആദ്യ യൂസ്ഡ് മോട്ടോര്‍സൈക്കിള്‍ സ്‌റ്റോര്‍ 'വിന്റേജ്' കമ്പനി തുറന്നു. ഇന്ത്യയില്‍ യൂസ്ഡ് മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക് കടക്കുന്ന ആദ്യ ഇരുചക്രവാഹന നിര്‍മ്മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്.

സെക്കന്‍ഡ് ഹാന്‍ഡ് ബുള്ളറ്റ് തേടി അലയേണ്ട; റോയല്‍ എന്‍ഫീല്‍ഡ് 'വിന്റേജ്' സ്‌റ്റോര്‍ ആരംഭിച്ചു!

ഈ വര്‍ഷം പത്തു വിന്റേജ് സ്റ്റോറുകള്‍ കൂടി റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ ആരംഭിക്കും. സെക്കന്‍ഡ് ഹാന്‍ഡ് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ക്കുള്ള 'എക്‌സ്‌ക്ലൂസീവ്' ഇടമായാണ് വിന്റേജ് സ്റ്റോറിനെ കമ്പനി വിശേഷിപ്പിക്കുന്നത്.

സെക്കന്‍ഡ് ഹാന്‍ഡ് ബുള്ളറ്റ് തേടി അലയേണ്ട; റോയല്‍ എന്‍ഫീല്‍ഡ് 'വിന്റേജ്' സ്‌റ്റോര്‍ ആരംഭിച്ചു!

ഗുണനിലവാരം പരിശോധിച്ചു ഉറപ്പു വരുത്തിയ സെക്കന്‍ഡ് ഹാന്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ മാത്രമാകും വിന്റേജിലൂടെ റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാക്കുക.

സെക്കന്‍ഡ് ഹാന്‍ഡ് ബുള്ളറ്റ് തേടി അലയേണ്ട; റോയല്‍ എന്‍ഫീല്‍ഡ് 'വിന്റേജ്' സ്‌റ്റോര്‍ ആരംഭിച്ചു!

റെട്രോ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്കുള്ള സുവര്‍ണാവസരമാണ് റോയല്‍ എന്‍ഫീല്‍ഡ് വിന്റേജ് സ്റ്റോര്‍. എഴുപതുകളിലെയും എണ്‍പതുകളിലെയും 250 സിസി റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ വരെ വിന്റേജില്‍ ലഭ്യമാണ്.

സെക്കന്‍ഡ് ഹാന്‍ഡ് ബുള്ളറ്റ് തേടി അലയേണ്ട; റോയല്‍ എന്‍ഫീല്‍ഡ് 'വിന്റേജ്' സ്‌റ്റോര്‍ ആരംഭിച്ചു!

കമ്പനി പുറത്തു വിട്ട വിന്റേജ് സ്റ്റോറിന്റെ ചിത്രത്തില്‍ അപൂര്‍വമായ എക്‌സ്‌പ്ലോറര്‍ ഉണ്ടെന്നത് ശ്രദ്ധേയം. രാജ്യത്ത് സജീവമായ യൂസ്ഡ് കാര്‍ സ്റ്റോറുകള്‍ക്ക് സമാനമാണ് റോയല്‍ എന്‍ഫീല്‍ഡ് വിന്റേജ് സ്റ്റോറും.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
സെക്കന്‍ഡ് ഹാന്‍ഡ് ബുള്ളറ്റ് തേടി അലയേണ്ട; റോയല്‍ എന്‍ഫീല്‍ഡ് 'വിന്റേജ്' സ്‌റ്റോര്‍ ആരംഭിച്ചു!

ബജറ്റ് വിലയില്‍ മികവുറ്റ സെക്കന്‍ഡ് ഹാന്‍ഡ് മോട്ടോര്‍സൈക്കിളുകളെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് വിന്റേജ് സ്‌റ്റോറിന്റെ ലക്ഷ്യം.

സെക്കന്‍ഡ് ഹാന്‍ഡ് ബുള്ളറ്റ് തേടി അലയേണ്ട; റോയല്‍ എന്‍ഫീല്‍ഡ് 'വിന്റേജ്' സ്‌റ്റോര്‍ ആരംഭിച്ചു!

അറ്റകുറ്റപ്പണികളും ഗുണിനിലവാര പരിശോധനകളും കഴിഞ്ഞ മോട്ടോര്‍സൈക്കിളുകള്‍ മാത്രമാണ് വിന്റേജില്‍ വില്‍പനയ്ക്ക് എത്തുക. ഇതിനു വേണ്ടി പ്രത്യേക റോയല്‍ എന്‍ഫീല്‍ഡ് മെക്കാനിക്ക് സംഘം വിന്റേജ് സ്റ്റോറുകളിലുണ്ട്.

സെക്കന്‍ഡ് ഹാന്‍ഡ് ബുള്ളറ്റ് തേടി അലയേണ്ട; റോയല്‍ എന്‍ഫീല്‍ഡ് 'വിന്റേജ്' സ്‌റ്റോര്‍ ആരംഭിച്ചു!

വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് സെക്കന്‍ഡ് ഹാന്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുക. ശേഷം മെക്കാനിക്ക് വിദഗ്ധര്‍ നല്‍കുന്ന പോയിന്റുകളെ അടിസ്ഥാനപ്പെടുത്തി മോട്ടോര്‍സൈക്കിളിന്റെ മൂല്യം നിശ്ചയിക്കും.

സെക്കന്‍ഡ് ഹാന്‍ഡ് ബുള്ളറ്റ് തേടി അലയേണ്ട; റോയല്‍ എന്‍ഫീല്‍ഡ് 'വിന്റേജ്' സ്‌റ്റോര്‍ ആരംഭിച്ചു!

92 ഗുണനിലവാര പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമാണ് മോട്ടോര്‍സൈക്കിളുകള്‍ വിന്റേജ് സ്‌റ്റോറില്‍ അണിനിരക്കുകയെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കി കഴിഞ്ഞു.

സെക്കന്‍ഡ് ഹാന്‍ഡ് ബുള്ളറ്റ് തേടി അലയേണ്ട; റോയല്‍ എന്‍ഫീല്‍ഡ് 'വിന്റേജ്' സ്‌റ്റോര്‍ ആരംഭിച്ചു!

ഔദ്യോഗിക പാര്‍ട്‌സുകളും ആക്‌സസറികളും മാത്രമാണ് സെക്കന്‍ഡ് ഹാന്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ അറ്റകുറ്റപ്പണിയില്‍ ഉപയോഗിക്കുക. നിലവില്‍ പള്ളിക്കരണൈ, മൈലായ് ബാലാജി നഗറിലാണ് റോയല്‍ എന്‍ഫീല്‍ഡ് വിന്റേജ് സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

കൂടുതല്‍... #royal enfield
English summary
Royal Enfield Pre-Owned Motorcycle Store ‘Vintage’ Launched. Read in Malayalam.
Story first published: Friday, March 9, 2018, 11:43 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark