റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാമ്പ്‌ളര്‍? പ്രതീക്ഷ ഉണര്‍ത്തി പുതിയ ചിത്രങ്ങള്‍
പുതിയ റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാമ്പ്‌ളറിനെ കണ്ട സന്തോഷത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. സ്‌ക്രാമ്പ്‌ളര്‍ വിപണിയില്‍ വരുമെന്നു വരെ അഭ്യൂഹം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ചിത്രത്തില്‍ കാണുന്നത് റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാമ്പ്‌ളര്‍ തന്നെയോ? ഒരു വിഭാഗം ബൈക്ക് പ്രേമികള്‍ സംശയവുമായി രംഗത്തുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് പുതിയ ചിത്രങ്ങള്‍. ബൈക്കില്‍ കുറിച്ചിട്ടുള്ള TVT ലേബല്‍ തിരുവട്ടിയൂര്‍ നിര്‍മ്മാണശാലയെ സൂചിപ്പിക്കുന്നു. സില്‍വര്‍ നിറമാണ് ചിത്രത്തിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്. റബ്ബര്‍ കവറുകളോടുള്ള മുന്‍ ഫോര്‍ക്കുകള്‍ ഇലക്ട്ര 500 EFI മോഡലില്‍ നിന്നും കടമെടുത്തതാണ്.

ഹാന്‍ഡില്‍ബാറും ഇലക്ട്രയെ ഓര്‍മ്മപ്പെടുത്തും. പിന്‍ മഡ്ഗാര്‍ഡില്‍ കൂടുതല്‍ സ്‌പോര്‍ടി പരിവേഷം കാണാം. മഡ്ഗാര്‍ഡിന് ഉയരവും കൂടുതലുണ്ട്. ചുരുക്കി പറഞ്ഞാല്‍ ബുള്ളറ്റ് ഇലക്ട്ര ഡീലക്‌സിന്റെ പ്രഭാവം ബൈക്കിന് പിന്നില്‍ നിഴലിക്കുന്നു.

പില്യണ്‍ സീറ്റ് സ്ഥാപിച്ചിട്ടില്ല. പില്യണ്‍ സീറ്റിന് സ്ഥാനത്ത് ഒരുങ്ങിയിട്ടുള്ളതാകട്ടെ ലഗേജ് കാരിയറും. ഒറ്റ സീറ്റ ഘടന സ്‌ക്രാമ്പ്‌ളര്‍ ശൈലി പിന്തുടരുന്നില്ല. വട്ടത്തിലുള്ള പതിവു ടേണ്‍ സിഗ്നലുകളുമല്ല ബൈക്കില്‍. അതേസമയം റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ പാരമ്പര്യം റെട്രോ ഹെഡ്‌ലാമ്പ് അവകാശപ്പെടുന്നുണ്ട്.

എക്‌സ്‌ഹോസ്റ്റിലും കാണാം മാറ്റങ്ങള്‍. ചെരിഞ്ഞുയര്‍ന്ന ക്രോം എക്‌സ്‌ഹോസ്റ്റ് ബൈക്കില്‍ ശ്രദ്ധയാകര്‍ഷിക്കും. ഹിമാലയനും അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റാണ് കമ്പനി നല്‍കുന്നത്.

ഏറെനാളായിട്ടില്ല പുതിയ തണ്ടര്‍ബേര്‍ഡ് എക്‌സ് നിരയെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചിട്ട്. അടുത്തിടെയാണ് ക്ലാസിക് 500 പെഗാസസിനെയും വിപണിയില്‍ കമ്പനി പ്രഖ്യാപിച്ചത്. ആകെമൊത്തം 250 പെഗാസസ് മോഡലുകള്‍ മാത്രമെ ഇന്ത്യയില്‍ എത്തുകയുള്ളു.

2.4 ലക്ഷം രൂപയാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസിന് വിലയും. ഇതിനെല്ലാം പുറമെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ബൈക്കുകളെ ഇങ്ങോട്ടു കൊണ്ടുവരാനും റോയല്‍ എന്‍ഫീല്‍ഡ് തയ്യാറെടുക്കുന്നുണ്ട്.

ഈ അവസരത്തില്‍ പുതിയ സ്‌ക്രാമ്പ്‌ളറിനെ കുറിച്ചു ചിന്തിക്കാന്‍ കമ്പനിക്ക് നേരമില്ല. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ഡീലര്‍ തലത്തിലുള്ള രൂപമാറ്റം മാത്രമെന്നാണ് പ്രാഥമിക നിഗമനം.


Click it and Unblock the Notifications