തണ്ടര്‍ബേര്‍ഡ് 350X, 500X പതിപ്പുകള്‍ക്ക് ഔദ്യോഗിക ആക്‌സസറികള്‍ ഒരുക്കി റോയല്‍ എന്‍ഫീല്‍ഡ്

By Dijo Jackson

യുവതലമുറ തണ്ടര്‍ബേര്‍ഡ് 350X, 500X പതിപ്പുകള്‍ക്ക് ഔദ്യോഗിക ആക്‌സസറികള്‍ ഒരുക്കി റോയല്‍ എന്‍ഫീല്‍ഡ്. ഇരു ബൈക്കുകള്‍ക്കും വേണ്ടി തയ്യാറാക്കിയിട്ടുള്ള പതിനഞ്ചോളം ആക്‌സസറികള്‍ അടങ്ങുന്ന പട്ടിക (അലോയ് വീലുകള്‍ കൂടാതെ) ഔദ്യോഗിക വെബ്‌സൈറ്റിൽ കമ്പനി പുറത്തുവിട്ടു. ഇന്ത്യന്‍ യുവതലമുറയെ ലക്ഷ്യമിട്ടാണ് തണ്ടര്‍ബേര്‍ഡ് 350X, 500X മോഡലുകള്‍ വിപണിയില്‍ അണിനിരക്കുന്നത്.

തണ്ടര്‍ബേര്‍ഡ് 350X, 500X പതിപ്പുകള്‍ക്ക് ഔദ്യോഗിക ആക്‌സസറികള്‍ ഒരുക്കി റോയല്‍ എന്‍ഫീല്‍ഡ്

രൂപത്തിലും ഭാവത്തിലും അടിമുടി തിളങ്ങിയാണ് യുവതലമുറ തണ്ടര്‍ബേഡുകളുടെ വരവ്. നിറവൈവിധ്യമുള്ള ഇന്ധനടാങ്ക്. എഞ്ചിന്‍ ഭാഗങ്ങള്‍ക്കും എക്‌സ്‌ഹോസ്റ്റിനും നിറം കറുപ്പ്. പരന്ന ഹാന്‍ഡില്‍ബാര്‍, കറുപ്പ് അലോയ് വീല്‍, ട്യൂബ്‌ലെസ് ടയര്‍, സിംഗിള്‍ പീസ് സീറ്റ് എന്നിങ്ങനെ നീളും തണ്ടര്‍ബോര്‍ഡ് 350X, 500X പതിപ്പുകളുടെ പ്രത്യേകതകള്‍.

തണ്ടര്‍ബേര്‍ഡ് 350X, 500X പതിപ്പുകള്‍ക്ക് ഔദ്യോഗിക ആക്‌സസറികള്‍ ഒരുക്കി റോയല്‍ എന്‍ഫീല്‍ഡ്

അതേസമയം എഞ്ചിനില്‍ മാറ്റമില്ല. തണ്ടര്‍ബേര്‍ഡിലുള്ള 346 സിസി എഞ്ചിന്‍ 350X -ല്‍ തുടരുന്നു. 500X -ല്‍ ഇടംപിടിക്കുന്നത് 499 സിസി എഞ്ചിന്‍. അഞ്ചു സ്പീഡാണ് ഇരു ബൈക്കുകളിലെയും ഗിയര്‍ബോക്‌സ്. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് X പതിപ്പുകളുടെ ഔദ്യോഗിക ആക്‌സസറി പട്ടിക പരിശോധിക്കാം —

തണ്ടര്‍ബേര്‍ഡ് 350X, 500X പതിപ്പുകള്‍ക്ക് ഔദ്യോഗിക ആക്‌സസറികള്‍ ഒരുക്കി റോയല്‍ എന്‍ഫീല്‍ഡ്

ഫ്‌ളൈസ്‌ക്രീന്‍

യാത്രയ്ക്കിടെ മുഖത്തു കാറ്റടിക്കുമ്പോഴുള്ള ബുദ്ധിമുട്ട് ഫ്‌ളൈസ്‌ക്രീന്‍ ഉപയോഗിച്ചു മറികടക്കാം. ബൈക്ക് ഓടിക്കുന്നയാള്‍ക്ക് കൂടുതല്‍ വ്യക്തമായ റോഡ് കാഴ്ചയും ഫ്‌ളൈസ്‌ക്രീന്‍ നല്‍കും. 'ക്ലിയര്‍', 'ടിന്റഡ്' ശൈലികള്‍ ഫ്‌ളൈസ്‌ക്രീനില്‍ ഒരുങ്ങുന്നുണ്ട്. ക്ലിയര്‍ മോഡലിന് വില 2,550 രൂപ; ടിന്റഡ് മോഡലിന് 2,950 രൂപയും.

തണ്ടര്‍ബേര്‍ഡ് 350X, 500X പതിപ്പുകള്‍ക്ക് ഔദ്യോഗിക ആക്‌സസറികള്‍ ഒരുക്കി റോയല്‍ എന്‍ഫീല്‍ഡ്

വിന്‍ഡ്ഷീല്‍ഡ്

ദീര്‍ഘദൂര യാത്രകളില്‍ ഫ്‌ളൈസ്‌ക്രീനിനെക്കാളും ഫലപ്രദമാവുക വിന്‍ഡ്ഷീല്‍ഡാണ്. വേഗത്തില്‍ ഓടിക്കുമ്പോള്‍ മുഖത്തേക്കടിക്കുന്ന കാറ്റിനെ വിന്‍ഡ്ഷീല്‍ഡ് പ്രതിരോധിക്കും. റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡിംഗുള്ള വിന്‍ഡ്ഷീല്‍ഡ് കിറ്റിന് വില 5,000 രൂപ.

തണ്ടര്‍ബേര്‍ഡ് 350X, 500X പതിപ്പുകള്‍ക്ക് ഔദ്യോഗിക ആക്‌സസറികള്‍ ഒരുക്കി റോയല്‍ എന്‍ഫീല്‍ഡ്

ബൈക്ക് കവര്‍

റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡിംഗുള്ള വാട്ടര്‍പ്രൂഫ് കവറുകള്‍ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്. കറുപ്പ്, നീല നിറങ്ങളില്‍ കവര്‍ ലഭ്യമാകും. മുകളില്‍ സൂചിപ്പിച്ചതു പോലെ കവറിനുള്ളിലേക്ക് വെള്ളം കടക്കില്ല. റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് കവറുകള്‍ക്ക് വില 900 രൂപ.

തണ്ടര്‍ബേര്‍ഡ് 350X, 500X പതിപ്പുകള്‍ക്ക് ഔദ്യോഗിക ആക്‌സസറികള്‍ ഒരുക്കി റോയല്‍ എന്‍ഫീല്‍ഡ്

ക്രാഷ് ഗാര്‍ഡുകള്‍

മൂന്ന് ഡിസൈനിലുള്ള ക്രാഷ് ഗാര്‍ഡുകളെ തണ്ടര്‍ബേര്‍ഡ് 350X, 500X പതിപ്പുകള്‍ക്ക് വേണ്ടി റോയല്‍ എന്‍ഫീല്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. ട്രപീസിയം, ഒക്ടഗണ്‍, എയര്‍ ഫ്‌ളൈ എന്നീ മൂന്നു ശൈലികളില്‍ ക്രാഷ് ഗാര്‍ഡുകള്‍ ലഭ്യമാണ്.

തണ്ടര്‍ബേര്‍ഡ് 350X, 500X പതിപ്പുകള്‍ക്ക് ഔദ്യോഗിക ആക്‌സസറികള്‍ ഒരുക്കി റോയല്‍ എന്‍ഫീല്‍ഡ്

തുരുമ്പു പിടിക്കാത്ത 32 mm വ്യാസമുള്ള സ്റ്റീല്‍ ട്യബ് ഉപയോഗിച്ചാണ് ക്രാഷ് ഗാര്‍ഡിന്റെ നിര്‍മ്മാണം. എയര്‍ ഫ്‌ളൈ ക്രാഷ് ഗാര്‍ഡിന് 3,450 രൂപയാണ് വില. ട്രപീസിയം, ഒക്ടഗണ്‍ ക്രാഷ് ഗാര്‍ഡുകള്‍ക്ക് യഥാക്രമം 2,100 രൂപയും 2,300 രൂപയുമാണ് വില.

തണ്ടര്‍ബേര്‍ഡ് 350X, 500X പതിപ്പുകള്‍ക്ക് ഔദ്യോഗിക ആക്‌സസറികള്‍ ഒരുക്കി റോയല്‍ എന്‍ഫീല്‍ഡ്

ഓയില്‍ ഫില്ലര്‍ ക്യാപ്

റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡിംഗുള്ള ഓയില്‍ ഫില്ലര്‍ ക്യാപും ആക്‌സസറി പട്ടികയിലുണ്ട്. വെള്ളി, കറുപ്പ് നിറങ്ങളിലാണ് അനൊഡൈസ്ഡ് അലൂമിനിയം ക്യാപുകളുടെ ഒരുക്കം. വില 825 രൂപ.

തണ്ടര്‍ബേര്‍ഡ് 350X, 500X പതിപ്പുകള്‍ക്ക് ഔദ്യോഗിക ആക്‌സസറികള്‍ ഒരുക്കി റോയല്‍ എന്‍ഫീല്‍ഡ്

ബ്രേക്ക് റിസര്‍വോയര്‍ ലിഡ്

കറുപ്പ് നിറത്തിലാണ് ഡിസ്‌ക് ബ്രേക്ക് ഫ്‌ളൂയിഡ് റിസര്‍വോയര്‍ ക്യാപ് ലഭ്യമാവുക. റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡിംഗും ഇതില്‍ കാണാം. വില 800 രൂപ.

തണ്ടര്‍ബേര്‍ഡ് 350X, 500X പതിപ്പുകള്‍ക്ക് ഔദ്യോഗിക ആക്‌സസറികള്‍ ഒരുക്കി റോയല്‍ എന്‍ഫീല്‍ഡ്

പില്യണ്‍ ബാക്ക്‌റെസ്റ്റ്

തണ്ടര്‍ബേര്‍ഡ് മോഡലുകളില്‍ ബാക്ക്‌റെസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. എന്നാല്‍ തണ്ടര്‍ബേര്‍ഡ് യുവതലമുറയുടെ പിന്‍ഭാഗം വൃത്തിയാക്കാനെന്നവണ്ണം ബാക്ക്‌റെസ്റ്റ് നല്‍കേണ്ടെന്ന് കമ്പനി തീരുമാനിച്ചു. ഇപ്പോള്‍ ആക്‌സസറി പട്ടികയില്‍ ബാക്ക്‌റെസ്റ്റിനെ റോയല്‍ എന്‍ഫീല്‍ഡ് തിരിച്ചുകൊണ്ടുവന്നു. വില 2,750 രൂപ.

തണ്ടര്‍ബേര്‍ഡ് 350X, 500X പതിപ്പുകള്‍ക്ക് ഔദ്യോഗിക ആക്‌സസറികള്‍ ഒരുക്കി റോയല്‍ എന്‍ഫീല്‍ഡ്

പാനിയര്‍ റെയിലുകള്‍

16 mm വ്യാസമുള്ള ചെറിയ സ്റ്റീല്‍ ട്യൂബില്‍ നിര്‍മ്മിച്ച പാനിയര്‍ റെയിലുകളെയും കമ്പനി ആക്‌സസറി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുരുമ്പിനെ പ്രതിരോധിക്കുന്ന റെയിലുകള്‍ ഏറെക്കാലം ഈടുനില്‍ക്കുമെന്ന് കമ്പനി പറയുന്നു. വില 1,700 രൂപ.

തണ്ടര്‍ബേര്‍ഡ് 350X, 500X പതിപ്പുകള്‍ക്ക് ഔദ്യോഗിക ആക്‌സസറികള്‍ ഒരുക്കി റോയല്‍ എന്‍ഫീല്‍ഡ്

പാനിയറുകള്‍

കാഴ്ചഭംഗി മുന്‍നിര്‍ത്തിയാണ് വെള്ളം ഉള്ളില്‍ കടക്കാത്ത പാനിയറുകളെ ബൈക്കുകള്‍ക്ക് വേണ്ടി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പാനിയറുകള്‍ക്ക് വില 6,000 രൂപ.

Most Read Articles

Malayalam
കൂടുതല്‍... #royal enfield
English summary
Royal Enfield Thunderbird 350X & 500X Accessories. Read in Malayalam.
Story first published: Saturday, May 26, 2018, 11:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X