പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡുകള്‍ വിപണിയില്‍; വില 1.56 ലക്ഷം രൂപ മുതല്‍

Written By: Staff

പുതിയ തണ്ടര്‍ബേര്‍ഡുകള്‍ വിപണിയില്‍. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350X, 500X മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 1.56 ലക്ഷം രൂപയാണ് പുതിയ തണ്ടര്‍ബേര്‍ഡ് 350X ന്റെ എക്‌സ്‌ഷോറൂം വില. 1.98 ലക്ഷം രൂപ പ്രൈസ്ടാഗിലാണ് പുതിയ തണ്ടര്‍ബേര്‍ഡ് 500X വിപണിയില്‍ എത്തുന്നത്.

പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡുകള്‍ വിപണിയില്‍; വില 1.56 ലക്ഷം രൂപ മുതല്‍

സ്റ്റാന്‍ഡേര്‍ഡ് തണ്ടര്‍ബേര്‍ഡ് നിരയെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ എക്‌സ് നിരയുടെ വരവ്. നിലവിലുള്ള 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് തണ്ടര്‍ബേര്‍ഡ് 350X ന്റെ ഒരുക്കം.

പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡുകള്‍ വിപണിയില്‍; വില 1.56 ലക്ഷം രൂപ മുതല്‍

19 bhp കരുത്തും 28 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. തണ്ടര്‍ബേര്‍ഡ് 500X ലുള്ള 499 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന് 27 bhp കരുത്തും 41.3 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ സാധിക്കും.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡുകള്‍ വിപണിയില്‍; വില 1.56 ലക്ഷം രൂപ മുതല്‍

ഇരു മോഡലുകളിലും അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്. കാഴ്ചയില്‍ വിപ്ലവ മാറ്റങ്ങളൊന്നും പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350X, 500X മോഡലുകള്‍ അവകാശപ്പെടുന്നില്ല.

പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡുകള്‍ വിപണിയില്‍; വില 1.56 ലക്ഷം രൂപ മുതല്‍

എന്നാല്‍ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ചില മിനുക്കുപണികള്‍ മോഡലുകള്‍ക്ക് പുതുമ സമ്മാനിക്കുന്നുണ്ട്. പ്രൊജക്ടര്‍ ലൈറ്റുകള്‍ക്ക് ഒപ്പമുള്ള റൗണ്ട് ക്ലാസിക് ഹെഡ്‌ലാമ്പിന് ഇത്തവണ മാറ്റ് ബ്ലാക് ഹൗസിംഗാണ് ലഭിച്ചിട്ടുള്ളത്.

പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡുകള്‍ വിപണിയില്‍; വില 1.56 ലക്ഷം രൂപ മുതല്‍

വൈവിധ്യമാര്‍ന്ന ഫ്യൂവല്‍ ടാങ്ക് നിറങ്ങളാണ് പുതിയ എക്‌സ് മോഡലുകളുടെ മറ്റൊരു ആകര്‍ഷണം. സ്റ്റാന്‍ഡേര്‍ഡ് തണ്ടര്‍ബേര്‍ഡില്‍ സ്പ്ലിറ്റ് സീറ്റെങ്കില്‍ തണ്ടര്‍ബേര്‍ഡ് എക്‌സുകളില്‍ ഗണ്‍സ്ലിംഗര്‍ സിംഗിള്‍ സീറ്റാണ് ഒരുങ്ങുന്നത്.

പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡുകള്‍ വിപണിയില്‍; വില 1.56 ലക്ഷം രൂപ മുതല്‍

അലോയ് വീലുകളും പുതിയ മോഡലുകളില്‍ എടുത്തുപറയേണ്ട വിശേഷമാണ്. എല്‍ഇഡി ടെയില്‍ലൈറ്റും ഡിസൈന്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും. ഡ്രിഫ്റ്റര്‍ ബ്ലൂ, ഗെറ്റവെ ഓറഞ്ച്, റോവിംഗ് റെഡ്, വിംസിക്കല്‍ വൈറ്റ് എന്നീ നാല് നിറങ്ങളിലാണ് പുതിയ തണ്ടര്‍ബേര്‍ഡ് 350X, തണ്ടര്‍ബേര്‍ഡ് 500X മോഡലുകള്‍ ലഭ്യമാവുക.

പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡുകള്‍ വിപണിയില്‍; വില 1.56 ലക്ഷം രൂപ മുതല്‍

മുന്‍ മഡ്ഗാര്‍ഡിനും, സൈഡ് പാനലുകള്‍ക്കും, റിയര്‍ ഫെന്‍ഡറിനും, ഫോര്‍ക്കുകള്‍ക്കും, സസ്‌പെന്‍ഷനും, എക്‌സ്‌ഹോസ്റ്റിനും, എഞ്ചിനും ബ്ലാക് കളര്‍ സ്‌കീമാണ് ലഭിച്ചിട്ടുള്ളത്.

പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡുകള്‍ വിപണിയില്‍; വില 1.56 ലക്ഷം രൂപ മുതല്‍

മുന്നില്‍ ടെലിസ്‌കോപിക്ക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളും മോഡലുകളില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. ബ്രേക്കിംഗിന് വേണ്ടി ഇരുചക്രങ്ങളിലും ഡിസ്‌ക്കുകളാണ് ഇടംപിടിക്കുന്നത്.

പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡുകള്‍ വിപണിയില്‍; വില 1.56 ലക്ഷം രൂപ മുതല്‍

സാധാരണ തണ്ടര്‍ബേര്‍ഡിലുള്ള അനലോഗ്-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് തണ്ടര്‍ബേര്‍ഡ് എക്‌സ് നിരയ്ക്കും. മുന്നോട്ടു ആഞ്ഞു നില്‍ക്കുന്ന പുതിയ ചെറിയ ഹാന്‍ഡില്‍ബാറും പുതിയ മോട്ടോര്‍സൈക്കിളുകളുടെ പ്രത്യേകതയാണ്.

പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡുകള്‍ വിപണിയില്‍; വില 1.56 ലക്ഷം രൂപ മുതല്‍

എംആര്‍എഫ് നൈലോഗ്രിപ്പ് സാപ്പര്‍ ട്യൂബ്‌ലെസ് ടയറുകളിലാണ് ഒമ്പത് സ്‌പോക്ക് അലോയ് വീലുകളുടെ ഒരുക്കം. പ്രതീക്ഷിച്ച പോലെ 8,000 രൂപ വിലവര്‍ധനവിലാണ് പുതിയ തണ്ടര്‍ബേര്‍ഡ് എക്‌സ് മോഡലുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

English summary
Royal Enfield Thunderbird 350X And 500X Launched In India. Read in Malayalam.
Story first published: Wednesday, February 28, 2018, 13:53 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark