വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍

By Dijo Jackson

ഇനി മൂന്ന് ദിവസത്തെ കാത്തിരിപ്പ്. ഫെബ്രുവരി 28 ന് തണ്ടര്‍ബേര്‍ഡ് 350X, തണ്ടര്‍ബേര്‍ഡ് 500X മോട്ടോര്‍സൈക്കിളുകളെ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ പുറത്തിറക്കും. തണ്ടര്‍ബേര്‍ഡ് 350, തണ്ടര്‍ബേര്‍ഡ് 500 മോട്ടോര്‍സൈക്കിളുകളുടെ പുതിയ വകഭേദങ്ങളാണ് 350X, 500X മോഡലുകള്‍.

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍

വൈവിധ്യമാര്‍ന്ന നിറങ്ങളും പുതിയ സ്റ്റൈലന്‍ ലുക്കുമാണ് ഇരു മോഡലുകളുടെയും ഹൈലൈറ്റ്. പുതിയ ഹാന്‍ഡില്‍ബാറും സിംഗിള്‍ പീസ് സീറ്റും പുതിയ മോട്ടോര്‍സൈക്കിളുകളില്‍ എടുത്തു പറയേണ്ട ആദ്യ വിശേഷങ്ങളാണ്.

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍

പതിവില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി മാറ്റ് ബ്ലാക് ഫിനിഷിലാണ് എഞ്ചിന്‍ കെയ്‌സിംഗ്. ട്യൂബ്‌ലെസ് ടയറില്‍ ഒരുങ്ങിയ അലോയ് വീലുകള്‍ക്കും, എക്‌സ്‌ഹോസ്റ്റിനും ഇതേ മാറ്റ് ബ്ലാക് നിറം ലഭിച്ചിട്ടുണ്ട്.

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍

ഒരല്‍പം കൂടി മുന്നിലേക്ക് ഇറങ്ങിയ ഫൂട്ട് പെഗുകളും മോട്ടോര്‍സൈക്കിളുകളുടെ വിശേഷമാണ്. അതേസമയം ഹെഡ്‌ലാമ്പില്‍ കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടില്ല. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ ഹെഡ്‌ലാമ്പും, എല്‍ഇഡി ടെയില്‍ലൈറ്റും തന്നെയാണ് പുതിയ X നിരയ്ക്കും.

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അലോയ് വീലുകളിലേക്കുള്ള കമ്പനിയുടെ തിരിച്ചുവരവ്. 1984 ഫ്യൂറി 175 ന് ശേഷം ഇതാദ്യമായാണ് അലോയ് വീലുകള്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡലില്‍ ഒരുങ്ങുന്നത്.

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍

19 ഇഞ്ച് അലോയ് വീലുകളിലാണ് പുതിയ 350X, 500X തണ്ടര്‍ബേര്‍ഡുകളുടെ ഒരുക്കം. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളോടെയാണ് പുതിയ മോഡലുകള്‍ വരിക. എന്നാല്‍ ഇക്കുറിയും എബിഎസിനെ നല്‍കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കമല്ല.

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍

കാഴ്ചയില്‍ പുതിയ 350X, 500X തണ്ടര്‍ബേര്‍ഡുകള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല. ബ്ലാക്ഡ്ഔട്ട് ഹെഡ്‌ലാമ്പാണ് ഇരു അവതാരങ്ങള്‍ക്കും.

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍

ക്രോം വലയത്തിലുള്ള ബ്ലാക്ഡ്ഔട്ട് സെമി-ഡിജിറ്റല്‍ ട്വിന്‍ പോഡ് ഇന്‍സ്ട്രമെന്റ് കണ്‍സോളും പുതിയ മോഡലുകളുടെ ഫീച്ചറാണ്. പരിഷ്‌കരിച്ച സീറ്റിന്റെയും പരന്ന ഹാന്‍ഡില്‍ബാറിന്റെയും പശ്ചാത്തലത്തില്‍ ക്രൂയിസറുകള്‍ക്ക് സമാനമായ റൈഡിംഗ് പൊസിഷനാകും മോട്ടോര്‍സൈക്കിളുകളില്‍ ലഭിക്കുക.

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍

അതേസമയം പുതിയ പതിപ്പുകളുടെ പില്യണ്‍ സീറ്റുകള്‍ക്ക് ബാക്ക്‌റെസ്റ്റ് പിന്തുണയുണ്ടാകില്ല. പില്യണ്‍ സീറ്റില്‍ നിന്നും ആരംഭിച്ച് ടെയില്‍ലൈറ്റ് യൂണിറ്റില്‍ അവസാനിക്കുന്ന ഗ്രാബ് റെയിലുകള്‍ മോട്ടോര്‍സൈക്കിളുകളുടെ ഡിസൈന്‍ വിശേഷമാണ്.

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍

ഒപ്പം ടെലിസ്‌കോപിക് ഫോര്‍ക്കുകളും റിയര്‍ ഡ്യൂവല്‍ ഷോക്ക് അബ്‌സോര്‍ബറുകളും മാറ്റ് ബ്ലാക്ക് സ്‌കീമിലാണ്. റെഡ്, വൈറ്റ് നിറങ്ങളിലാകും തണ്ടര്‍ബേര്‍ഡ് 350X നെ റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാക്കുക.

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍

അതേസമയം യെല്ലോ, ബ്ലൂ നിറങ്ങളില്‍ മാത്രമാകും പുതിയ തണ്ടര്‍ബേര്‍ഡ് 500X ലഭ്യമാവുക. സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ നിന്നും 5,000 രൂപ മുതല്‍ 8,000 രൂപ വരെ വിലവര്‍ധനവ് പുതിയ മോഡലുകള്‍ക്ക് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #royal enfield
English summary
Royal Enfield Thunderbird 350X And 500X Launch Date. Read in Malayalam.
Story first published: Sunday, February 25, 2018, 14:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X