TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ബ്രോഷര്‍ ചോര്‍ന്നു; പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വരവിന് മുമ്പെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വിവരങ്ങള്‍ പുറത്ത്. വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350X, 500X മോഡലുകളുടെ ബ്രോഷര്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. ഫെബ്രുവരി 28 ന് പുതിയ ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിക്കും.
വെള്ള നിറത്തിലുള്ള പുതിയ തണ്ടര്‍ബേര്‍ഡ് 500X നെയാണ് ബ്രോഷര്‍ വെളിപ്പെടുത്തുന്നത്. നിലവിലുള്ള തണ്ടര്ബേര്ഡുകളെക്കാളും ഒരല്പം ഉയര്‍ന്ന വിലയിലാകും പുതിയ പതിപ്പുകളുടെ വരവ്.
ബൈക്കുകളുടെ ബുക്കിംഗ് അനൗദ്യോഗികമായി ഡീലര്‍മാര്‍ ആരംഭിച്ചതായാണ് വിവരം. അതേസമയം നാളെ മുതല്‍ തണ്ടര്‍ബേര്‍ഡ് 350X, 500X മോഡലുകളുടെ ബുക്കിംഗ് റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് കരുതുന്നത്.
യുവതലമുറയെ ലക്ഷ്യമിട്ട് കൂടുതല്‍ സ്പോര്‍ടി രൂപത്തിലാണ് പുത്തന്‍ തണ്ടര്‍ബേര്‍ഡ് പതിപ്പുകളുടെ വരവ്. വിംസിക്കല്‍ വൈറ്റ്, ഡ്രിഫ്റ്റര്‍ ബ്ലൂ, ഗെറ്റെവേ ഓറഞ്ച്, റോവിംഗ് റെഡ് എന്നീ നാല് വ്യത്യസ്ത നിറങ്ങളിലാണ് പുതിയ തണ്ടര്‍ബേര്‍ഡ് എക്സ് നിര ലഭ്യമാവുക.
ഡ്യൂവല്‍ ടോണ്‍ പെയിന്റ് സ്കീമിലാണ് 350X, 500X മോഡലുകളുടെ ഒരുക്കം. മാറ്റ് ബ്ലാക് ഫിനിഷിലാണ് എഞ്ചിന് കെയ്സിംഗ്. ട്യൂബ് ലെസ് ടയറില്‍ ഒരുങ്ങിയ അലോയ് വീലുകള്‍ക്കും, എക്സ്ഹോസ്റ്റിനും ഇതേ മാറ്റ് ബ്ലാക് നിറം ലഭിച്ചിട്ടുണ്ട്.
ഒരല്പം കൂടി മുന്നിലേക്ക് ഇറങ്ങിയ ഫൂട്ട് പെഗുകളും മോഡലുകളുടെ വിശേഷമാണ്. നിറങ്ങള്‍ക്ക് അനുയോജ്യമായ റിം സ്ട്രൈപ്പുകളാണ് പുതിയ തണ്ടര്ബേര്ഡിലുള്ളത്.
ഹെഡ് ലാമ്പില്‍ കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടില്ല. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ ഹെഡ് ലാമ്പും, എല്‍ഇഡി ടെയില്‍ലൈറ്റും തന്നെയാണ് പുതിയ എക്സ് നിരയ്ക്കും.
പുതിയ ഹാന്‍ഡില്‍ബാറും സിംഗിള്‍ പീസ് സീറ്റും പുതിയ മോട്ടോര്‍സൈക്കിളുകളില്‍ എടുത്തു പറയേണ്ട വിശേഷങ്ങളാണ്. കാഴ്ചയില്‍ പുതിയ 350X, 500X തണ്ടര്‍ബേര്‍ഡുകള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല.
ബ്ലാക്ഡ്ഔട്ട് ഹെഡ്ലാമ്പാണ് ഇരു അവതാരങ്ങള്‍ക്കും. പുതിയ മോഡലുകളുടെ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ കമ്പനി തയ്യാറായിട്ടില്ല. 27.2 bhp കരുത്തും 41.3 Nm toruqe ഉം ഉത്പാദിപ്പിക്കുന്ന 499 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് തണ്ടര്‍ബേര്‍ഡ് 500X ഒരുങ്ങുന്നത്.
19.8 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് തണ്ടര്‍ബേര്‍ഡ് 350X ലുള്ള 346 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്. ഇരു മോഡലുകളിലും ഡിസ്ക് ബ്രേക്ക് ഇടംപിടിക്കുന്നുണ്ടെങ്കിലും എബിഎസ് ഫീച്ചര്‍ ഇക്കുറിയുമില്ല.
സ്റ്റാന്‍ഡേര്‍ഡ് തണ്ടര്‍ബേര്‍ഡില്‍ നിന്നും 5,000 രൂപ മുതല്‍ 8,000 രൂപ വരെ വിലവര്‍ധനവ് പുതിയ മോഡലുകള്‍ക്ക് പ്രതീക്ഷിക്കാം.