ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് വില്‍പന ഉടന്‍ നിരോധിക്കും

By Dijo Jackson

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് നിരോധനം വരുന്നു. ഈ വര്‍ഷം അവസാനത്തോടെ ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പന ഇന്ത്യയില്‍ നിരോധിക്കും. രാജ്യത്തെ ഇരുചക്ര യാത്രികരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കിയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി.

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് വില്‍പന ഉടന്‍ നിരോധിക്കും

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് വില്‍പന നിരോധിക്കാനുള്ള നീക്കത്തെ ഐഎസ്‌ഐ ഹെല്‍മറ്റ് നിര്‍മ്മാതാക്കളുടെ കൂട്ടായ്മ സ്വാഗതം ചെയ്തു. ടോള്‍ ഫ്രീ ഹൈവേ ഹെല്‍പ്‌ലൈന്‍ നമ്പറും സുഖദ് യാത്ര ആപ്പും ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് റോഡ് ഗതാഗത മന്ത്രാലയം പുതിയ തീരുമാനം അറിയിച്ചത്.

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് വില്‍പന ഉടന്‍ നിരോധിക്കും

ആറു മാസത്തിനുള്ളില്‍ ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പന നിരോധനം പൂര്‍ണമായും നടപ്പിലാക്കാമെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് വില്‍പന ഉടന്‍ നിരോധിക്കും

നിലവില്‍ രാജ്യത്തെ 75-80 ശതമാനം ഇരുചക്ര വാഹന യാത്രികരും ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളാണ് ഉപയോഗിക്കുന്നത്. വിലക്കുറവാണ് ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് വിപണിയില്‍ പ്രചാരം വര്‍ധിക്കാന്‍ കാരണം.

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് വില്‍പന ഉടന്‍ നിരോധിക്കും

എന്നാല്‍ അപകടങ്ങളില്‍ മതിയായ സുരക്ഷ ഉറപ്പു വരുത്താന്‍ ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് സാധിക്കില്ല. ഇന്ത്യയില്‍ പ്രതിദിനം വര്‍ധിച്ചു വരുന്ന റോഡപകടങ്ങളും ഇതില്‍ ഇരുചക്ര വാഹനങ്ങളുടെ പങ്കും കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് വില്‍പന ഉടന്‍ നിരോധിക്കും

എല്ലാ ഹെല്‍മറ്റ് നിര്‍മ്മാതാക്കളും അതത് ഉത്പന്നങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സില്‍ നിന്നും ഐഎസ്‌ഐ മുദ്രണം കരസ്ഥമാക്കണമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് വില്‍പന ഉടന്‍ നിരോധിക്കും

ഐഎസ്ഐ മുദ്രയുള്ള ഹെല്‍മറ്റ് ധരിക്കുന്ന ഇരുചക്ര യാത്രികര്‍ക്ക് മാത്രം അപകടത്തില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കിയാല്‍ മതിയെന്ന് കര്‍ണാടക ഹൈക്കോടതി അടുത്തിടെ വിധി പ്രസ്താവിച്ചിരുന്നു.

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് വില്‍പന ഉടന്‍ നിരോധിക്കും

ഇന്ത്യയില്‍ ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ ധരിക്കുന്നത് നിയമലംഘനമാണ്. കേരളം ഉള്‍പ്പെടുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് വില്‍പന ഉടന്‍ നിരോധിക്കും

ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റിന്റെ ഗുണം

വിപണിയില്‍ എത്തുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മയും അളവിലെ കൃത്യതയും പരിശുദ്ധിയും വിലയും മനസിലാക്കിത്തരുന്ന ഘടകമാണ് ഐഎസ്‌ഐ മുദ്ര (ISI Mark).

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് വില്‍പന ഉടന്‍ നിരോധിക്കും

സര്‍ക്കാര്‍ സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (Bureau Of Indian Standards) ആണ് അതത് ഉത്പന്നങ്ങളുടെ ഗുണമേന്മയും പരിശുദ്ധിയും വിലയിരുത്തുന്നത്.

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് വില്‍പന ഉടന്‍ നിരോധിക്കും

ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താവിന് ലഭിക്കുന്നതിനും ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് ബിഐഎസ് (BIS) എന്ന സര്‍ക്കാര്‍ സ്ഥാപനം നിലകൊള്ളുന്നതും.

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് വില്‍പന ഉടന്‍ നിരോധിക്കും

ആകാരം, നിര്‍മ്മാണ വസ്തു, അന്തര്‍ ഘടന എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള കര്‍ശന നിലവാര പരിശോധനകള്‍ക്ക് ശേഷമാണ് ഐഎസ്‌ഐ മുദ്ര പതിപ്പിച്ച ഹെല്‍മറ്റുകള്‍ വിപണിയില്‍ എത്താറ്.

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് വില്‍പന ഉടന്‍ നിരോധിക്കും

ചെറിയ അപകടങ്ങളില്‍ പോലും പൊട്ടിപോകുന്ന നിലവാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ യഥാര്‍ത്ഥത്തില്‍ ജീവന് തന്നെ ഭീഷണിയാണ്. ഐഎസ്‌ഐ മുദ്രകള്‍ കൃത്യമാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് ഓരോ ഉപഭോക്താക്കളുടെയും ഉത്തരവാദിത്വമാണ്.

Malayalam
കൂടുതല്‍... #auto news
English summary
Sale Of Non-ISI Helmets To Be Banned In India. Read in Malayalam.
Story first published: Sunday, March 11, 2018, 11:56 [IST]
 
X

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more