വരുന്നൂ ബ്രിട്ടണില്‍ നിന്നും ഒരു ക്ലാസിക് സ്‌കൂട്ടര്‍ ഇങ്ങോട്ട്!

Written By:

ക്ലാസിക് സ്‌കൂട്ടറുകളുടെ കാര്യമെടുത്താല്‍ വിപണിയില്‍ ഇന്നുള്ളത് വെസ്പ മാത്രം. ക്ലാസിക് സൗന്ദര്യമുള്ള സ്‌കൂട്ടറുകള്‍ വിപണിയില്‍ നന്നെ കുറവ്. ഇതു കണ്ടാണ് ഇന്ത്യയിലേക്ക് വരാനുള്ള സ്‌കോമാഡിയുടെ തീരുമാനം. സ്‌കോമാഡിയെ അറിയില്ലേ?

വരുന്നൂ ബ്രിട്ടണില്‍ നിന്നും ഒരു ക്ലാസിക് സ്‌കൂട്ടര്‍ ഇങ്ങോട്ട്!

ലോകപ്രശസ്തമാണ് സ്‌കോമാഡിയുടെ ക്ലാസിക് സ്‌കൂട്ടറുകള്‍. ബ്രിട്ടീഷ് പാരമ്പര്യം. അറുപത്-എഴുപതുകളില്‍ തരഗം തീര്‍ത്ത ലാമ്പ്രെട്ട ജിപി ശൈലിയാണ് സ്‌കോമാഡി സ്‌കൂട്ടറുകള്‍ക്ക്.

വരുന്നൂ ബ്രിട്ടണില്‍ നിന്നും ഒരു ക്ലാസിക് സ്‌കൂട്ടര്‍ ഇങ്ങോട്ട്!

ടൂറിസ്‌മോ ലജേറ 50, TL125, TL200, ടൂറിസ്‌മോ ടെക്‌നീക്ക 125, TT200i എന്നിവരടങ്ങുന്നതാണ് സ്‌കോമാഡിയുടെ നിര. ഇവരെ മുഴുവന്‍ ഇങ്ങോട്ടു കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് സ്‌കോമാഡി.

വരുന്നൂ ബ്രിട്ടണില്‍ നിന്നും ഒരു ക്ലാസിക് സ്‌കൂട്ടര്‍ ഇങ്ങോട്ട്!

പൂനെ ആസ്ഥാനമായുള്ള എജെ പെര്‍ഫോര്‍മന്‍സ് കമ്പനിയുമായി കൈകോര്‍ത്താണ് വിപണിയില്‍ സ്‌കൂട്ടറുകളെ സ്‌കോമാഡി വില്‍ക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം 125 സിസി അവതാരം സ്‌കോമാഡി TT125 ഇന്ത്യയില്‍ ആദ്യമെത്തും.

വരുന്നൂ ബ്രിട്ടണില്‍ നിന്നും ഒരു ക്ലാസിക് സ്‌കൂട്ടര്‍ ഇങ്ങോട്ട്!

തായ്‌ലാന്‍ഡില്‍ നിന്നും കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റായാകും സ്‌കൂട്ടര്‍ വിപണിയില്‍ അണിനിരക്കുക. 124.6 സിസി സിംഗിള്‍ സിലിണ്ടര്‍ രണ്ടു വാല്‍വ് എഞ്ചിനാണ് സ്‌കോമാഡി TT125 ല്‍.

വരുന്നൂ ബ്രിട്ടണില്‍ നിന്നും ഒരു ക്ലാസിക് സ്‌കൂട്ടര്‍ ഇങ്ങോട്ട്!

ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ അപ്രീലിയയുടേതാണ് എഞ്ചിന്‍. ഡെല്‍ഫിയില്‍ നിന്നുള്ള ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും എഞ്ചിനുണ്ട്. പരമാവധി 11 bhp കരുത്ത് സൃഷ്ടിക്കാന്‍ 124.6 സിസി എഞ്ചിന് സാധിക്കും.

വരുന്നൂ ബ്രിട്ടണില്‍ നിന്നും ഒരു ക്ലാസിക് സ്‌കൂട്ടര്‍ ഇങ്ങോട്ട്!

അതേസമയം എഞ്ചിന്‍ റീമാപിങ്ങിനുള്ള അവസരം കമ്പനി തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കും. അപ്‌ഗ്രേഡ് ചെയ്യാവുന്ന എക്‌സ്‌ഹോസ്റ്റ് സംവിധാനമാണ് സ്‌കൂട്ടറില്‍.

വരുന്നൂ ബ്രിട്ടണില്‍ നിന്നും ഒരു ക്ലാസിക് സ്‌കൂട്ടര്‍ ഇങ്ങോട്ട്!

ഈ നടപടികള്‍ മുഖേന കരുത്തുത്പാദനം 15 bhp യായി ഉയരുമെന്നാണ് കമ്പനിയുടെ അവകാശവാദം. കോയില്‍ സ്പ്രിങ്ങോടുള്ള ഡബിള്‍ ഹൈഡ്രോലിക് പ്രീലോഡ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബറുകളാണ് സ്‌കൂട്ടറിന് മുന്നില്‍.

വരുന്നൂ ബ്രിട്ടണില്‍ നിന്നും ഒരു ക്ലാസിക് സ്‌കൂട്ടര്‍ ഇങ്ങോട്ട്!

പിന്നില്‍ കോയില്‍ സ്പ്രിങ്ങോടുള്ള അഡ്ജസ്റ്റബിള്‍ പ്രീലോഡാണ് സസ്‌പെന്‍ഷന്‍ നിറവേറ്റുക. 12 ഇഞ്ച് അലോയ് വീലുകളില്‍ പിരെല്ലി ട്യൂബ്‌ലെസ് ടയറുകളാണ് ഒരുങ്ങുന്നത്.

വരുന്നൂ ബ്രിട്ടണില്‍ നിന്നും ഒരു ക്ലാസിക് സ്‌കൂട്ടര്‍ ഇങ്ങോട്ട്!

മുന്നില്‍ 220 mm ഡിസ്‌കും പിന്നില്‍ 200 mm ഡിസ്‌കുമാണ് ബ്രേക്കിംഗ് നിര്‍വഹിക്കുക. പിന്‍ ടയറില്‍ ഡ്യൂവല്‍ ചാനല്‍ എബിഎസ് സുരക്ഷയും കമ്പനി നല്‍കുന്നുണ്ട്.

വരുന്നൂ ബ്രിട്ടണില്‍ നിന്നും ഒരു ക്ലാസിക് സ്‌കൂട്ടര്‍ ഇങ്ങോട്ട്!

നൂറു കിലോയാണ് സ്‌കോമാഡി TT125 ന്റെ ഭാരം. ഇന്ധനശേഷി 11 ലിറ്ററും. വൈവിധ്യമാര്‍ന്ന കസ്റ്റമൈസേഷന്‍ സാധ്യതകളാണ് സ്‌കോമാഡി സ്‌കൂട്ടറുകളുടെ പ്രത്യേകത.

വരുന്നൂ ബ്രിട്ടണില്‍ നിന്നും ഒരു ക്ലാസിക് സ്‌കൂട്ടര്‍ ഇങ്ങോട്ട്!

1.98 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില സ്‌കോമാഡി TT125 ല്‍ ഒരുങ്ങുമെന്നാണ് വിവരം. മികച്ച പ്രതികരണം ലഭിച്ചാല്‍ കരുത്തന്‍ TT200 നെയും ഇന്ത്യയില്‍ സ്‌കോമാഡി അവതരിപ്പിക്കും.

Source: AutoCar India

കൂടുതല്‍... #auto news
English summary
Scomadi Scooters To Enter India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark