കൊള്ളാലോ ഇത്, ജാവാ കമ്പം വെളിപ്പെടുത്തി ഷാറൂഖ് ഖാന്‍

By Staff

ഐതിഹാസികമെന്ന വാക്കു ചേര്‍ക്കാതെ ജാവയെ വിശേഷിപ്പിക്കാനാവില്ല. രണ്ടു പതിറ്റാണ്ടു മുമ്പ് കച്ചവടം പൂട്ടി പോയ ജാവ ഇന്ത്യയില്‍ തിരിച്ചുവരുമ്പോള്‍ ആരാധകര്‍ മുഴുവന്‍ ആവേശത്തിലാണ്. എന്നാല്‍ രണ്ടാംവരവില്‍ സാക്ഷാല്‍ കിംഗ് ഖാനെ ആരാധകനായി കിട്ടുമെന്നു മഹീന്ദ്രയോ ജാവയോ കരുതിയില്ല. കേട്ടതു ശരിയാണ്, ജാവ ബൈക്കുകളോടുള്ള കമ്പം തുറന്നു പറഞ്ഞിരിക്കുകയാണ് ഷാറൂഖ് ഖാന്‍.

കൊള്ളാലോ ഇത്, ജാവാ കമ്പം വെളിപ്പെടുത്തി ഷാറൂഖ് ഖാന്‍

'കൊള്ളാം, ഇതിലാണ് ഞാന്‍ വളര്‍ന്നത്', ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ വില്‍പനയക്കു വന്നതിന് തൊട്ടുപിന്നാലെ താരം ട്വിറ്ററില്‍ സ്വാഗതം കുറിച്ചു. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ മിക്ക ഷാറൂഖ് ചിത്രങ്ങളിലും പതിവു സാന്നിധ്യമായിരുന്നു യെസ്ഡി ജാവ ബൈക്കുകള്‍.

കൊള്ളാലോ ഇത്, ജാവാ കമ്പം വെളിപ്പെടുത്തി ഷാറൂഖ് ഖാന്‍

ഇതേ ഓര്‍മ്മ പുതുക്കിയാണ് ഷാറൂഖ് ഖാന്റെ ട്വീറ്റും. ഇന്ത്യയില്‍ ജാവ ബൈക്കുകളുടെ 'മൈലേജ്' കൂട്ടാന്‍ ഷാറൂഖിന്റെ അപ്രതീക്ഷിത ട്വീറ്റ് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. ജാവയെ പുകഴ്ത്തിയുള്ള കിംഗ് ഖാന്റെ ട്വീറ്റ് കമ്പനിയുടെ പ്രചാരം വര്‍ധിപ്പിക്കും.

Most Read: ഒന്നരലക്ഷത്തിന് ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ — ബുള്ളറ്റുകള്‍ ഇനി കുറച്ചധികം വിയര്‍ക്കും

1996 -ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയ ജാവയെ ഇപ്പോള്‍ മഹീന്ദ്രയാണ് ഇന്ത്യയില്‍ തിരികെ കൊണ്ടുവരുന്നത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനി ജാവ ബൈക്കുകളുടെ വില്‍പനയ്ക്കു വിപണിയില്‍ നേതൃത്വം നല്‍കും.

കൊള്ളാലോ ഇത്, ജാവാ കമ്പം വെളിപ്പെടുത്തി ഷാറൂഖ് ഖാന്‍

എന്തായാലും ഷാറൂഖിന് രസികന്‍ മറുപടി നല്‍കാന്‍ ട്വിറ്ററില്‍ സജീവമായ ആനന്ദ് മഹീന്ദ്ര മറന്നില്ല. 'താങ്കള്‍ എന്നും ചെറുപ്പമാണ്. ഇനിയും ജാവപ്പുറത്തു കയറാം', ബൈക്ക് വാങ്ങാന്‍ ആനന്ദ് മഹീന്ദ്ര താരത്തെ ക്ഷണിച്ചു.

പോയാലൊരു വാക്ക്, കിട്ടിയാല്‍ ഒരാന എന്നു കണക്കെ ആനന്ദ് മഹീന്ദ്ര തൊടുത്തുവിട്ട അമ്പ് ജാവയ്ക്ക് എന്തായാലും ഗുണം ചെയ്യും. എന്തായാലും പുതിയ ജാവ ബൈക്ക് വാങ്ങാന്‍ ഷാറൂഖിന് പദ്ധതിയുണ്ടോയെന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല.

കൊള്ളാലോ ഇത്, ജാവാ കമ്പം വെളിപ്പെടുത്തി ഷാറൂഖ് ഖാന്‍

ഇന്ത്യയില്‍ മൂന്നു പുത്തന്‍ ബൈക്കുകളുമായാണ് ജാവ തിരിച്ചുവരുന്നത്. 1.55 രൂപ വിലയുള്ള ഫോര്‍ട്ടി ടൂ (ജാവ 42) മോഡലില്‍ തുടങ്ങും വിപണിയിലെ ജാവ നിര. 1.65 ലക്ഷം രൂപയാണ് ഇടത്തരം ജാവ മോഡലിന് വില.

കൊള്ളാലോ ഇത്, ജാവാ കമ്പം വെളിപ്പെടുത്തി ഷാറൂഖ് ഖാന്‍

ഇവര്‍ക്കുപുറമെ ബോബര്‍ ശൈലിയുള്ള ജാവ പെറാക്കിനെയും കമ്പനി കാഴ്ച്ചവെച്ചിട്ടുണ്ട്. 1.89 ലക്ഷം വില നിശ്ചയിച്ചിട്ടുള്ള ബൈക്കിനെ അടുത്തവര്‍ഷം മാത്രമെ കമ്പനി വില്‍പനയ്ക്കു അവതരിപ്പിക്കുകയുള്ളൂ.

Most Read: 2019 മാര്‍ച്ചിനു മുമ്പ് എത്തുന്ന അഞ്ചു പുതിയ കാറുകള്‍

കൊള്ളാലോ ഇത്, ജാവാ കമ്പം വെളിപ്പെടുത്തി ഷാറൂഖ് ഖാന്‍

ആദ്യ രണ്ടു മോഡലുകളില്‍ കമ്പനി അവതരിപ്പിക്കുന്ന 293 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍, 27 bhp കരുത്തും 28 Nm torque -മാണ് പരമാവധി സൃഷ്ടിക്കുക. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിനുമായി ആറു സ്പീഡ് ഗിയര്‍ബോക്സ് താളം കണ്ടെത്തും.

കൊള്ളാലോ ഇത്, ജാവാ കമ്പം വെളിപ്പെടുത്തി ഷാറൂഖ് ഖാന്‍

334 സിസി എഞ്ചിനാണ് ജാവ പെറാക്കില്‍. ബൈക്കിന്റെ സാങ്കേതിക വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ബ്ലാക്, മറൂണ്‍, ഗ്രെയ് എന്നിങ്ങനെ മൂന്നു നിറങ്ങളാണ് ജാവയില്‍. എന്നാല്‍ ജാവ 42 -യില്‍ ആറു നിറങ്ങളുണ്ട്.

കൊള്ളാലോ ഇത്, ജാവാ കമ്പം വെളിപ്പെടുത്തി ഷാറൂഖ് ഖാന്‍

ഹാലീസ് ടിയല്‍, ഗലാറ്റിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ല്യുമോസ് ലൈം, നെബ്യുല ബ്ലൂ, കോമറ്റ് റെഡ് നിറങ്ങള്‍ ജാവ 42 -ല്‍ തിരഞ്ഞെടുക്കാം. ബുള്ളറ്റുകളെ പോലെ വട്ടത്തിലുള്ള ഹെഡ്‌ലാമ്പും ക്രോം തിളക്കമുള്ള ഇന്ധനടാങ്കും പുതിയ ജാവ ബൈക്കുകളുടെയും സവിശേഷതയായി മാറുന്നു.

കൊള്ളാലോ ഇത്, ജാവാ കമ്പം വെളിപ്പെടുത്തി ഷാറൂഖ് ഖാന്‍

പരന്ന സീറ്റാണ് ബൈക്കുകള്‍ക്ക്. ഇരട്ട പുകക്കുഴലുകള്‍ പ്രതാപകാല ജാവ ബൈക്കുകളുടെ സ്മരണയുണര്‍ത്തും. ചെയിന്‍ കവര്‍, സ്പോക്ക് വീലുകള്‍, വട്ടത്തിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം ജാവ ബൈക്കുകളുടെ ക്ലാസിക് വിശേഷങ്ങളില്‍പ്പെടും.

കൊള്ളാലോ ഇത്, ജാവാ കമ്പം വെളിപ്പെടുത്തി ഷാറൂഖ് ഖാന്‍

ടെലിസ്‌കോപിക്ക് ഫോര്‍ക്കുകളും ഗ്യാസ് ചാര്‍ജുള്ള ഇരട്ട ഷോക്ക് അബ്സോര്‍ബറുകളുമാണ് മോഡലുകളില്‍ സസ്പെന്‍ഷന്‍ നിറവേറ്റുക. മുന്‍ ടയറില്‍ ഡിസ്‌ക്ക് ഇടംപിടിക്കും. പിന്‍ ടയറില്‍ ഡ്രം യൂണിറ്റും. ഒറ്റ ചാനല്‍ എബിഎസ് ബൈക്കുകളുടെ അടിസ്ഥാന ഫീച്ചറാണ്.

കൊള്ളാലോ ഇത്, ജാവാ കമ്പം വെളിപ്പെടുത്തി ഷാറൂഖ് ഖാന്‍

എന്തായാലും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലുകളുടെ അപ്രമാദിത്വം ജാവ ബൈക്കുകള്‍ ചോദ്യം ചെയ്യുമെന്ന കാര്യമുറപ്പ്. നിലവില്‍ ബൈക്കുകളുടെ ബുക്കിംഗ് ആരംഭിച്ച കമ്പനി, അടുത്തവര്‍ഷം ഫെബ്രുവരിയോടെ മോഡലുകള്‍ കൈമാറും.

More from DriveSpark

Article Published On: Friday, November 16, 2018, 17:12 [IST]
English summary
Shah Rukh Khan Gets Nostalgic About Jawa Bikes. Read In Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X