തിയ്യതി പ്രഖ്യാപിച്ചു, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഈ മാസം എത്തും — അറിയേണ്ടതെല്ലാം

By Dijo Jackson

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടര്‍ ജൂലായ് 19 -ന് വിപണിയില്‍ എത്തും. ബര്‍ഗ്മന്‍ സ്ട്രീറ്റ് 125 പ്രീ-ബുക്കിംഗ് സുസുക്കി ഡീലര്‍ഷിപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. അയ്യായിരം രൂപ മുന്‍കൂര്‍ പണമടച്ച് സ്‌കൂട്ടറിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. അവതരണ വേളയില്‍ മാത്രമെ പുതിയ സ്‌കൂട്ടറിന്റെ വില സുസുക്കി പ്രഖ്യാപിക്കുകയുള്ളു. ഇന്ത്യയ്ക്ക് പരിചിതമല്ലാത്ത മാക്സി സ്‌കൂട്ടര്‍ രൂപകല്‍പനയാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്. തിരക്കേറിയ 125 സിസി ശ്രേണിയിലേക്കാണ് ബര്‍ഗ്മന്‍ സ്ട്രീറ്റിന്റെ നോട്ടം.

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഈ മാസം എത്തും, തിയ്യതി പ്രഖ്യാപിച്ചു — അറിയേണ്ടതെല്ലാം

പ്രീമിയം ഫീച്ചര്‍, യൂറോപ്യന്‍ ശൈലി ഒപ്പം രാജ്യത്തെ ആദ്യ മാക്സി സ്‌കൂട്ടര്‍ എന്ന വിശേഷണവും; എതിരാളികളെ കാഴ്ചക്കാരാക്കി ഗോളടിക്കാന്‍ സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന് അവസരം തുറന്നു കിടക്കുകയാണ്. സ്‌കൂട്ടര്‍ നിര്‍വചനങ്ങളെ മാറ്റിമറിക്കാന്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന് സാധിക്കുമെന്നാണ് സുസൂക്കിയുടെ പ്രതീക്ഷ.

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഈ മാസം എത്തും, തിയ്യതി പ്രഖ്യാപിച്ചു — അറിയേണ്ടതെല്ലാം

തടിയന്‍ സ്‌കൂട്ടറാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ്. മുന്നിലുള്ള ഏപ്രണാണിതിന് കാരണം. എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഏപ്രണില്‍ തന്നെ. ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ പ്രത്യേകത ഹാന്‍ഡില്‍ബാറിലും തെളിഞ്ഞുനില്‍പ്പുണ്ട്. ബോഡിയില്‍ നിന്നും രൂപപ്പെടുന്ന വിന്‍ഡ്സ്‌ക്രീനാണ് സ്‌കൂട്ടറില്‍.

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഈ മാസം എത്തും, തിയ്യതി പ്രഖ്യാപിച്ചു — അറിയേണ്ടതെല്ലാം

സ്‌കൂട്ടറില്‍ രണ്ടു പേര്‍ക്കു സുഖമായി യാത്രചെയ്യാം. സ്റ്റെപ് അപ് ഘടന പിന്തുടരുന്ന സീറ്റുകള്‍ വിശാലമാണ്. നേര്‍ത്ത ശൈലിയിലുള്ള സ്‌റ്റൈലിഷ് ടെയില്‍ലൈറ്റും ബര്‍ഗ്മാന്‍ സ്ട്രീറ്റില്‍ എടുത്തുപറയണം. സ്‌കൂട്ടറിലെ പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ ജിക്സര്‍ ശ്രേണിയില്‍ നിന്നും സുസുക്കി കടമെടുത്തതാണ്.

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഈ മാസം എത്തും, തിയ്യതി പ്രഖ്യാപിച്ചു — അറിയേണ്ടതെല്ലാം

എക്സ്ഹോസ്റ്റ് മഫ്ളറും ശ്രദ്ധയാകര്‍ഷിക്കുന്നില്‍ പിന്നില്‍ പോകില്ല. മറ്റു സ്‌കൂട്ടറുകളില്‍ നിന്നും വേറിട്ടു നില്‍ക്കാന്‍ എക്സ്ഹോസ്റ്റ് മഫ്ളര്‍ ശൈലിയും ബര്‍ഗ്മാന്‍ സ്ട്രീറ്റിനെ സഹായിക്കും. മുന്‍ ഡിസ്‌ക് ബ്രേക്ക്, ആഞ്ഞുനില്‍ക്കുന്ന ഫൂട്ട്റെസ്റ്റ് എന്നിവയും സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്.

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഈ മാസം എത്തും, തിയ്യതി പ്രഖ്യാപിച്ചു — അറിയേണ്ടതെല്ലാം

12V ചാര്‍ജ്ജിംഗ് സോക്കറ്റ്, ട്യൂബ്‌ലെസ് ടയറുകള്‍, മള്‍ട്ടി ഫംങ്ഷന്‍ കീ സ്ലോട്ട് എന്നിവ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 -ന്റെ മറ്റു ഫീച്ചറുകളില്‍പ്പെടും. 124.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്.

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഈ മാസം എത്തും, തിയ്യതി പ്രഖ്യാപിച്ചു — അറിയേണ്ടതെല്ലാം

സുസൂക്കി നിരയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ആക്സസ് 125 -ഉം ഇതേ എഞ്ചിനിലാണ് അണിനിരക്കുന്നത്. എന്നാല്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ കരുത്തുത്പാദനം സുസൂക്കി വെളിപ്പെടുത്തിയിട്ടില്ല. 8.5 bhp കരത്തും 10.2 Nm torque ഉം എഞ്ചിനില്‍ പ്രതീക്ഷിക്കാം.

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഈ മാസം എത്തും, തിയ്യതി പ്രഖ്യാപിച്ചു — അറിയേണ്ടതെല്ലാം

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സിംഗിള്‍ ഷോക്ക് അബ്സോര്‍ബറുമാണ് സ്‌കൂട്ടറില്‍ സസ്പെന്‍ഷന്‍ നിറവേറ്റുക. 12 ഇഞ്ച്, 10 ഇഞ്ച് അലോയ് വീലുകളാണ് മുന്നിലും പിന്നിലും. 125 സിസി സ്‌കൂട്ടര്‍ സമവാക്യങ്ങള്‍ അട്ടിമറിക്കാന്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന് സാധിക്കുമെന്നാണ് പ്രവചനം.

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഈ മാസം എത്തും, തിയ്യതി പ്രഖ്യാപിച്ചു — അറിയേണ്ടതെല്ലാം

സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന് 60,000 മുതല്‍ 70,000 രൂപ വരെ പ്രൈസ്ടാഗ് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ടിവിഎസ് എന്‍ടോര്‍ഖ്, ഹോണ്ട ഗ്രാസിയ, വെസ്പ SXL/VXL 125 സ്‌കൂട്ടറുകളാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ മുഖ്യ എതിരാളികള്‍.

More from DriveSpark

Article Published On: Tuesday, July 3, 2018, 11:39 [IST]
English summary
Suzuki Burgman Street India Launch Date Revealed. Read in Malayalam.
കൂടുതല്‍... #suzuki motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X