എത്തുന്നു പുതിയ സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് — 'തടിയന്‍' സ്‌കൂട്ടറിനെ കുറിച്ച് അറിയേണ്ടതെല്ലാം

Written By:

സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടര്‍ ഇങ്ങെത്താന്‍ ഇനി അധികം കാലതാമസമില്ല. മെയ് അവസാനത്തോടെ സുസൂക്കിയുടെ ബര്‍ഗ്മാന്‍ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആദ്യ മാക്‌സി സ്‌കൂട്ടര്‍ എന്ന വിശേഷണത്തോടെയാണ് സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ വരവ്.

എത്തുന്നു പുതിയ സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് — 'തടിയന്‍' സ്‌കൂട്ടറിനെ കുറിച്ച് അറിയേണ്ടതെല്ലാം

മാക്‌സി സ്‌കൂട്ടറുകളെ കണ്ടുള്ള പരിചയം ഇന്ത്യയ്ക്ക് നന്നെ കുറവ്. ഈ അവസരം മുതലെടുത്താണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിനെ സുസൂക്കി ഇന്ത്യന്‍ തീരത്ത് കൊണ്ടുവരുന്നത്. സ്‌കൂട്ടറിന്റെ നോട്ടം പോര് മുറുകിയ 125 സിസി ശ്രേണിയിലേക്ക് തന്നെ.

എത്തുന്നു പുതിയ സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് — 'തടിയന്‍' സ്‌കൂട്ടറിനെ കുറിച്ച് അറിയേണ്ടതെല്ലാം

പ്രീമിയം ഫീച്ചറുകളുടെ ബാഹുല്യമാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റില്‍. സ്‌കൂട്ടര്‍ നിര്‍വചനങ്ങളെ പാടെ തകിടം മറിക്കാന്‍ പോന്ന അവതാരം. രാജ്യാന്തര വിപണികളില്‍ ഉയര്‍ന്ന എഞ്ചിന്‍ ശേഷിയുള്ള കരുത്തനാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ്.

എത്തുന്നു പുതിയ സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് — 'തടിയന്‍' സ്‌കൂട്ടറിനെ കുറിച്ച് അറിയേണ്ടതെല്ലാം

എന്നാല്‍ ഇന്ത്യന്‍ വരവില്‍ 125 സിസി എഞ്ചിന്‍ ചട്ടക്കൂടിലാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ ഒരുക്കം. കണ്ടാല്‍ 'തടിയനാണ്' ബര്‍ഗ്മാന്‍ സ്ട്രീറ്റ്. മുന്നിലുള്ള ഏപ്രണാണിതിന് കാരണം. എല്‍ഇഡി ഹെഡ് ലാമ്പുകളും ഏപ്രണില്‍ തന്നെ.

എത്തുന്നു പുതിയ സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് — 'തടിയന്‍' സ്‌കൂട്ടറിനെ കുറിച്ച് അറിയേണ്ടതെല്ലാം

ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ പ്രത്യേകത ഹാന്‍ഡില്‍ബാറിലും തെളിഞ്ഞുനില്‍പ്പുണ്ട്. ബോഡിയില്‍ നിന്നും രൂപപ്പെടുന്ന വിന്‍ഡ്സ്‌ക്രീനാണ് സ്‌കൂട്ടറില്‍. സ്‌കൂട്ടറില്‍ രണ്ടു പേര്‍ക്കു സുഖമായി യാത്രചെയ്യാം. സീറ്റുകള്‍ വിശാലമാണ്.

എത്തുന്നു പുതിയ സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് — 'തടിയന്‍' സ്‌കൂട്ടറിനെ കുറിച്ച് അറിയേണ്ടതെല്ലാം

നേര്‍ത്ത ശൈലിയിലുള്ള സ്‌റ്റൈലന്‍ ടെയില്‍ലൈറ്റും ബര്‍ഗ്മാന്‍ സ്ട്രീറ്റില്‍ എടുത്തുപറയണം. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മുന്നിലെ ഡിസ്‌ക് ബ്രേക്ക്, ആഞ്ഞുനില്‍ക്കുന്ന ഫൂട്ട്റെസ്റ്റ് എന്നിവയും സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്.

എത്തുന്നു പുതിയ സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് — 'തടിയന്‍' സ്‌കൂട്ടറിനെ കുറിച്ച് അറിയേണ്ടതെല്ലാം

124.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്. സുസൂക്കി നിരയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ആക്സസ് 125 ഉം ഇതേ എഞ്ചിനിലാണ് അണിനിരക്കുന്നത്.

എത്തുന്നു പുതിയ സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് — 'തടിയന്‍' സ്‌കൂട്ടറിനെ കുറിച്ച് അറിയേണ്ടതെല്ലാം

എന്നാല്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ കരുത്തുത്പാദനം സുസൂക്കി വെളിപ്പെടുത്തിയിട്ടില്ല. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സിംഗിള്‍ ഷോക്ക് അബ്സോര്‍ബറുമാണ് സ്‌കൂട്ടറില്‍ സസ്പെന്‍ഷന്‍ നിറവേറ്റുക.

എത്തുന്നു പുതിയ സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് — 'തടിയന്‍' സ്‌കൂട്ടറിനെ കുറിച്ച് അറിയേണ്ടതെല്ലാം

12 ഇഞ്ച്, 10 ഇഞ്ച് അലോയ് വീലുകളാണ് മുന്നിലും പിന്നിലും. 12 ഇഞ്ച്, 10 ഇഞ്ച് അലോയ് വീലുകളാണ് സ്‌കൂട്ടറിന് മുന്നിലും പിന്നിലും. 125 സിസി സ്‌കൂട്ടര്‍ സമവാക്യങ്ങള്‍ അട്ടിമറിക്കാന്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന് സാധിക്കുമെന്നാണ് പ്രവചനം.

എത്തുന്നു പുതിയ സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് — 'തടിയന്‍' സ്‌കൂട്ടറിനെ കുറിച്ച് അറിയേണ്ടതെല്ലാം

സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന് 60,000 രൂപ വരെ പ്രൈസ്ടാഗ് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ടിവിഎസ് എന്‍ടോര്‍ഖ്, ഹോണ്ട ഗ്രാസിയ, വെസ്പ SXL/VXL 125 സ്‌കൂട്ടറുകളാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ മുഖ്യ എതിരാളികള്‍.

Source: CarAndBike

കൂടുതല്‍... #suzuki motorcycle
English summary
Suzuki Burgman Street To Be Launched Soon. Read in Malayalam.
Story first published: Thursday, April 26, 2018, 13:09 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark