എബിഎസ് സുരക്ഷയില്‍ പുതിയ സുസൂക്കി ജിക്‌സര്‍; വില 87,250 രൂപ

Written By:

സുസൂക്കി ജിക്‌സര്‍ എബിഎസ് ഇന്ത്യയില്‍ പുറത്തിറങ്ങി. 87,250 രൂപയാണ് പുതിയ ജിക്‌സര്‍ എബിഎസിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). പുതിയ ജിക്‌സറിന്റെ മുന്‍ടയറില്‍ ഒറ്റ ചാനല്‍ എബിഎസ് സുരക്ഷയാണ് സുസൂക്കി നല്‍കുന്നത്. ഡിസൈന്‍ മുഖത്ത് വമ്പന്‍ മാറ്റങ്ങളൊന്നും ജിക്‌സര്‍ എബിഎസ് അവകാശപ്പെടുന്നില്ല. രൂപഭാവം സ്റ്റാന്‍ഡേര്‍ഡ് ജിക്‌സറിന് സമാനം.

എബിഎസ് സുരക്ഷയില്‍ പുതിയ സുസൂക്കി ജിക്‌സര്‍; വില 87,850 രൂപ

നേരത്തെ, പൂര്‍ണ ഫെയേര്‍ഡ് ജിക്‌സര്‍ SF മോഡലില്‍ മാത്രമായിരുന്നു ഒറ്റ ചാനല്‍ എബിഎസ് സുരക്ഷ ഓപ്ഷനല്‍ ഫീച്ചറായി ഇടംപിടിച്ചത്. സുസൂക്കി നിരയില്‍ ഏറ്റവും പ്രചാരമേറിയ ജിക്‌സറിന് എബിഎസ് നല്‍കാനുള്ള കമ്പനിയുടെ തീരുമാനം ബൈക്കിന്റെ വില്‍പന വര്‍ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍.

എബിഎസ് സുരക്ഷയില്‍ പുതിയ സുസൂക്കി ജിക്‌സര്‍; വില 87,850 രൂപ

മുന്‍ടയറില്‍ ഘടിപ്പിച്ച വേഗ സെന്‍സര്‍ മുഖേനയാണ് എബിഎസിന്റെ പ്രവര്‍ത്തനം. പൊടുന്നനെ ബ്രേക്ക് ചെയ്യുമ്പോള്‍ ടയര്‍ വേഗത വിലയിരുത്തി ബൈക്ക് തെന്നി മാറാതെ നിയന്ത്രിച്ചു നിര്‍ത്താന്‍ എബിഎസ് സഹായിക്കും. ജിക്‌സറിന്റെ എഞ്ചിനിലും മാറ്റങ്ങളില്ല.

എബിഎസ് സുരക്ഷയില്‍ പുതിയ സുസൂക്കി ജിക്‌സര്‍; വില 87,850 രൂപ

154.9 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ ജിക്‌സര്‍ എബിഎസിലും തുടരുന്നു. 14.5 bhp കരുത്തും 14 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. സുസൂക്കി ജെറ്റ് കൂളിംഗ് സംവിധാനവും (SJCS) ജിക്‌സര്‍ എബിഎസിലുണ്ട്. എഞ്ചിന്‍ താപം അതിവേഗം കുറയ്ക്കാനാണ് ഈ സംവിധാനം.

എബിഎസ് സുരക്ഷയില്‍ പുതിയ സുസൂക്കി ജിക്‌സര്‍; വില 87,850 രൂപ

ഓട്ടോ ഹെഡ്‌ലാമ്പ് ഓണ്‍ ഹെഡ്‌ലൈറ്റ്, എല്‍ഇഡി ടെയില്‍ലൈറ്റ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ സുസൂക്കി ജിക്‌സര്‍ എബിഎസിന്റെ പ്രത്യേകതകളില്‍ ഉള്‍പ്പെടും. ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്കുകളുണ്ട്. കൂടുതല്‍ വ്യാസമുള്ള ഫോര്‍ക്കുകള്‍ ബൈക്കിന് മുന്നില്‍ കൂടുതല്‍ ദൃഢത ഉറപ്പുവരുത്തും.

എബിഎസ് സുരക്ഷയില്‍ പുതിയ സുസൂക്കി ജിക്‌സര്‍; വില 87,850 രൂപ

ജിക്‌സര്‍ എബിഎസിന് ഭാരവും താരതമ്യേന കുറവാണ്. സ്‌പോര്‍ടി ഭാവം വെളിപ്പെടുത്തുന്ന ഇരട്ട എക്‌സ്‌ഹോസ്റ്റും ബൈക്കില്‍ എടുത്തു പറയണം. മൂന്നു സ്‌പോക്ക് അലോയ് വീലും രണ്ടു ഘടകങ്ങളായുള്ള പിന്‍ഭാഗവും ജിക്‌സറിന്റെ ഡിസൈന്‍ സവിശേഷതയാണ്.

എബിഎസ് സുരക്ഷയില്‍ പുതിയ സുസൂക്കി ജിക്‌സര്‍; വില 87,850 രൂപ

മൂന്നു നിറങ്ങളാണ് ജിക്‌സര്‍ എബിഎസില്‍. മെറ്റാലിക് ട്രൈടണ്‍ ബ്ലൂ/ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്, ക്യാന്‍ഡി സൊനൊമ റെഡ്/മെറ്റാലിക് സോണിക് സില്‍വര്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക് എന്നി നിറങ്ങളിലാണ് ബൈക്കിന്റെ വരവ്.

എബിഎസ് സുരക്ഷയില്‍ പുതിയ സുസൂക്കി ജിക്‌സര്‍; വില 87,850 രൂപ

ഹോണ്ട സിബി ഹോര്‍ണറ്റ് 160R, ബജാജ് പള്‍സര്‍ NS160, ടിവിഎസ് അപാച്ചെ RTR 160 4V, യമഹ FZ-S മോഡലുകളുമായാണ് സുസൂക്കി ജിക്‌സറിന്റെ അങ്കം.

കൂടുതല്‍... #suzuki motorcycle #new launch
English summary
Suzuki Gixxer ABS Launched In India. Read in Malayalam.
 
X

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more