പുതിയ ജിക്‌സർ ബൈക്കുകളുമായി സുസൂക്കി വിപണിയില്‍; വില 80,928 രൂപ മുതല്‍
പുതിയ ജിക്‌സര്‍, ജിക്‌സര്‍ SF ബൈക്കുകളുമായി സുസൂക്കി വിപണിയില്‍. 80,928 രൂപയാണ് 2018 സുസൂക്കി ജിക്‌സറിന്റെ എക്‌സ്‌ഷോറൂം വില. അതേസമയം 90,037 രൂപ പ്രൈസ്ടാഗിലാണ് പുതിയ സുസൂക്കി ജിക്‌സര്‍ SF വിപണിയില്‍ എത്തുന്നത്.

വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ മാത്രമാണ് പുതിയ 2018 ജിക്‌സര്‍ നിര അവകാശപ്പെടുന്നത്.

പുതിയ ഗ്രാഫിക്‌സ്, മോട്ടോജിപിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ECSTAR ലോഗോ, പുതിയ നിറങ്ങള്‍ എന്നിവയാണ് 2018 ജിക്‌സര്‍ മോഡലുകളുടെ പ്രധാന വിശേഷങ്ങള്‍.

ക്യാന്‍ഡി സൊനൊമ റെഡ്, മെറ്റാലിക സോണിക് സില്‍വര്‍ നിറങ്ങളില്‍ കൂടി ഇനി മുതല്‍ ജിക്‌സറുകള്‍ ലഭ്യമാകും. പുതിയ ജിക്‌സറുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങിയതായി കമ്പനി അറിയിച്ചിട്ടുണ്ട്.
Recommended Video


ഭാരം കുറഞ്ഞ 155 സിസി എഞ്ചിനിലാണ് പുതിയ ജിക്‌സര്‍, ജിക്‌സര്‍ SF ബൈക്കുകള്‍ അണിനിരക്കുന്നത്. സുസൂക്കിയുടെ ഇക്കോ പെര്‍ഫോര്‍മന്‍സ് ടെക്‌നോളജിയുടെ പിന്തുണയും പുതിയ ജിക്‌സറുകള്‍ക്ക് ഉണ്ട്.

8,000 rpm ല്‍ 14.6 bhp കരുത്തും 6,000 rpm ല്‍ 14 Nm torque മാണ് ജിക്‌സറിലുള്ള 155 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കുക.

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തിലാണ് സുസൂക്കി ജിക്‌സര്‍ SF ന്റെ ഒരുക്കം. ഇരു ബൈക്കുകളിലും മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്ക് റിയര്‍ യൂണിറ്റും സസ്‌പെന്‍ഷന്‍ നിറവേറ്റും.

ബ്രേക്കിംഗിന് വേണ്ടി ഇരു ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം സിംഗിള്‍ ചാനല്‍ എബിഎസ് പിന്തുണ ജിക്‌സര്‍ SF നുണ്ട്.

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓണ്‍, ക്ലിയര്‍ എല്‍ഇഡി ടെയില്‍ ലാമ്പ്, നൂതനമായ റിയര്‍ ഡിസ്‌ക് ബ്രേക്ക് എന്നിവ ജിക്‌സര്‍ ബൈക്കുകളുടെ മറ്റു ഫീച്ചറുകളാണ്.


Click it and Unblock the Notifications








