സുസുക്കി GSX-R1000 ഇന്ത്യയില്‍ പിന്‍വലിച്ചു
കഴിഞ്ഞ മെയ്മാസമാണ് 2017 സുസുക്കി GSX-R1000 ഇന്ത്യയില്‍ വില്‍പനയ്ക്ക് വന്നത്. തുടക്കത്തില്‍ രണ്ടുവകഭേദങ്ങളെ മോഡലില്‍ സുസുക്കി നല്‍കി; ഒന്ന് സ്റ്റാന്‍ഡേര്‍ഡ് GSX-R1000, മറ്റൊന്ന് ഫ്‌ളാഗ്ഷിപ്പ് GSX-R1000R. 19 ലക്ഷം രൂപ വിലയില്‍ അണിനിരന്ന GSX-R1000 ആയിരുന്നു നിരയില്‍ വിലകുറഞ്ഞ താരം. എന്നാല്‍ ഇനി മുതല്‍ പ്രാരംഭ GSX-R1000 -നെ ഇന്ത്യയില്‍ വില്‍പനയ്ക്ക് കൊണ്ടുവരണ്ടെന്നാണ് സുസുക്കിയുടെ തീരുമാനം.

മോഡലിനെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും കമ്പനി രഹസ്യമായി നീക്കം ചെയ്തു. ഇനി GSX-R1000R വകഭേദം മാത്രമെ ആരാധകര്‍ക്ക് വിപണിയില്‍ ലഭ്യമാവുകയുള്ളൂ. അതേസമയം ഓര്‍ഡര്‍ ലഭിക്കുന്ന അടിസ്ഥാനത്തില്‍ GSX-R1000 -നെ സുസുക്കി നിര്‍മ്മിച്ചു നല്‍കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

പ്രാരംഭ GSX-R1000 പോയെങ്കിലും ഫ്‌ളാഗ്ഷിപ്പ് GSX-R1000R -ന് വിലകുറയ്ക്കാനുള്ള സുസുക്കിയുടെ തീരുമാനം ആരാധകരുടെ പ്രതീക്ഷ കെടുത്തുന്നില്ല. 22 ലക്ഷം രൂപ വിലയില്‍ അണിനിരന്നിരുന്നു GSX-R1000R -ല്‍ 2.19 ലക്ഷം രൂപ കമ്പനി വെട്ടിക്കുറച്ചു.

19.81 ലക്ഷം രൂപയാണ് നിലവില്‍ മോഡലിന് വിപണിയില്‍ വില. 999.8 സിസി ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിനാണ് GSX-R1000R -ന്റെ ഹൃദയം. എഞ്ചിന് 199.3 bhp കരുത്തും 117.5 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

മുന്‍തലമുറ മോഡലിനെക്കാള്‍ 14 bhp കരുത്തും 0.9 Nm torque ഉം അധികമാണിത്. ആറു സ്പീഡ് ഗിയര്‍ബോക്‌സും സ്ലിപ്പര്‍ ക്ലച്ച് പിന്തുണയും ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

സുസുക്കി വികസിപ്പിച്ച വേരിയബിള്‍ വാല്‍വ് ടൈമിംഗ് സാങ്കേതികവിദ്യ ഒരുങ്ങുന്ന ആദ്യ സൂപ്പര്‍ബൈക്കാണ് GSX-R1000R. ഇടത്തരം, ഉയര്‍ന്ന ആര്‍പിഎമ്മുകളില്‍ മികച്ച പ്രകടനക്ഷമത ഉറപ്പുവരുത്താന്‍ വേരിയബിള്‍ വാല്‍വ് ടൈമിംഗ് സഹായിക്കും.

മൂന്നു റൈഡിംഗ് മോഡുകള്‍ ബൈക്കിലുണ്ട്. ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ്, പത്തു ലെവലുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് സെന്‍സിറ്റീവ് ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ലോഞ്ച് കണ്‍ട്രോള്‍, ബൈ ഡയറക്ഷനല്‍ ക്വിക്ക്ഷിഫ്റ്റര്‍ എന്നിവയെല്ലാം മോഡലിന്റെ വിശേഷങ്ങളില്‍പ്പെടും.

ഷോവ ബാലന്‍സ് ഫ്രീ ഫോര്‍ക്കുകളും ഷോവ ബാലന്‍സ് ഫ്രീ കുഷ്യന്‍ ഷോക്കുമാണ് സസ്‌പെന്‍ഷന് വേണ്ടിയൊരുങ്ങുന്നത്. പുതിയ കവാസാക്കി നിഞ്ച ZX-10R -ലും ഇതേ സസ്‌പെന്‍ഷന്‍ സംവിധാനം കാണാം.

ഭാരംകുറഞ്ഞ ഘടനകൊണ്ടാണ് 17 ഇഞ്ച് അലോയ് വീലുകളുടെ നിര്‍മ്മിതി. ബ്രിഡ്ജ്‌സ്‌റ്റോണ്‍ RS10 ടയറുകളാണ് GSX-R1000R ഉപയോഗിക്കുന്നത്. നാലു പിസ്റ്റണ്‍ മോണോബ്ലോക് കാലിപ്പറുകളുള്ള പുതിയ ബ്രെമ്പോ ടി-ഡ്രൈവ് 320 mm ഇരട്ട ഡിസ്‌ക് മുന്നിലും ഒറ്റ പിസ്റ്റണുള്ള നിസിന്‍ ഡിസ്‌ക് പിന്നിലും ബൈക്കില്‍ ബ്രേക്കിംഗ് നിറവേറ്റും.

മെറ്റാലിക് ട്രൈടണ്‍ ബ്ലൂ, ഗ്ലാസ് സ്പാര്‍ക്കിള്‍ നിറപതിപ്പുകള്‍ മാത്രമെ GSX-R1000R -നുള്ളൂ. ഇന്ത്യന്‍ വിപണിയില്‍ കവാസാക്കി ZX-10RR, ഹോണ്ട CBR1000RR SP എഡിഷന്‍, യമഹ YZF-R1, ബിഎംഡബ്ല്യു S1000RR പ്രോ തുടങ്ങിയവരോടാണ് സുസുക്കി GSX-R1000R -ന്റെ അങ്കം.
Source: ZigWheels


Click it and Unblock the Notifications