കരുത്തുകൂടിയ സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയിലേക്ക്, എതിരാളി യമഹ FZ25

By Dijo Jackson

150 സിസി പ്രാരംഭ ബൈക്ക് ശ്രേണിയില്‍ ചൂടപ്പം പോലെയാണ് സുസുക്കി ജിക്‌സറുകള്‍ വിറ്റുപോവുന്നത്. എന്നാല്‍ എന്‍ട്രി-ലെവല്‍ സെഗ്മന്റില്‍ ഉയര്‍ന്ന എഞ്ചിന്‍ ശേഷിയുള്ള മറ്റൊരു ബൈക്ക് സുസുക്കിയ്ക്കില്ല. ഈ പ്രശ്‌നത്തിന് ഉടന്‍ തീര്‍പ്പു കല്‍പിക്കാനുള്ള ഒരുക്കത്തിലാണ് സുസുക്കി.

കരുത്തുകൂടിയ സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയിലേക്ക്, എതിരാളി യമഹ FZ25

അടുത്തവര്‍ഷം ആദ്യപകുതിയില്‍ പുതിയ ജിക്‌സര്‍ 250 -യെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇങ്ങോട്ടു കൊണ്ടുവരും. നെയ്ക്കഡ് ബൈക്ക് വിഭാഗത്തില്‍പ്പെടുന്ന ജിക്‌സര്‍ 250 -യെ ബജറ്റ് വിലയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

കരുത്തുകൂടിയ സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയിലേക്ക്, എതിരാളി യമഹ FZ25

പിന്നീടൊരു ഘട്ടത്തില്‍ ജിക്‌സര്‍ 250 -യുടെ പൂര്‍ണ ഫെയേര്‍ഡ് പതിപ്പിനെയും വിപണിയില്‍ പ്രതീക്ഷിക്കാം. നിരയില്‍ മുതിര്‍ന്ന GSX-S750, GSX-S1000 മോഡലുകളുടെ പ്രഭാവം ജിക്‌സര്‍ 250 -യുടെ രൂപകല്‍പനയില്‍ പ്രതിഫലിക്കുമെന്നാണ് സൂചന.

കരുത്തുകൂടിയ സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയിലേക്ക്, എതിരാളി യമഹ FZ25

വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് വേണ്ടി ഓയില്‍ കൂളിംഗ് സംവിധാനമുള്ള 250 സിസി എഞ്ചിനായിരിക്കും ജിക്‌സര്‍ 250 -യ്ക്ക് കമ്പനി നല്‍കുക. 22 മുതല്‍ 25 bhp വരെ കരുത്തുത്പാദനം എഞ്ചിന്‍ അവകാശപ്പെടും.

കരുത്തുകൂടിയ സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയിലേക്ക്, എതിരാളി യമഹ FZ25

ആറു സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. പ്രാരംഭ ടൂറിംഗ് ബൈക്കെന്ന വിശേഷണത്തോടെയാകും ജിക്‌സര്‍ 250 വിപണിയില്‍ അവതരിക്കുക. ജിക്‌സര്‍ 150 -യുടെ ചാസി ഉപയോഗിക്കുമെങ്കിലും കൂടുതല്‍ കരുത്താര്‍ന്ന 250 സിസി എഞ്ചിനെ ഉള്‍ക്കൊള്ളാന്‍ അനിവാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തും.

കരുത്തുകൂടിയ സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയിലേക്ക്, എതിരാളി യമഹ FZ25

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുമാകും സസ്‌പെന്‍ഷന്‍ നിറവേറ്റുക. ജിക്‌സര്‍ 250 -യുടെ ഇരുടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ ഒരുങ്ങും. ഇരട്ട ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ പട്ടികയില്‍പ്പെടുമോ എന്ന കാര്യം സംശയമാണ്.

കരുത്തുകൂടിയ സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയിലേക്ക്, എതിരാളി യമഹ FZ25

ചിലവു ചുരുക്കാന്‍ വേണ്ടി ഒറ്റ ചാനല്‍ എബിഎസിനെ ബൈക്കില്‍ നല്‍കാന്‍ കമ്പനി തീരുമാനിച്ചേക്കാം. ഏകദേശം ഒന്നര ലക്ഷം രൂപ വിലനിലവാരം വരാന്‍ പോകുന്ന ജിക്‌സര്‍ 250 -യ്ക്ക് കരുതുന്നതില്‍ തെറ്റില്ല. യമഹ FZ25 ആയിരിക്കും ഇന്ത്യയില്‍ വിപണിയില്‍ ജിക്‌സര്‍ 250 -യുടെ പ്രധാന എതിരാളി.

Source: Autocar India

More from DriveSpark

Article Published On: Saturday, July 21, 2018, 13:16 [IST]
English summary
Suzuki To Introduce Gixxer 250 In India — Launch Details Revealed. Read in Malayalam.
കൂടുതല്‍... #suzuki motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X