സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI വിപണിയില്‍ എത്തി; വില 1.06 ലക്ഷം രൂപ

By Dijo Jackson

സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI ഇന്ത്യയില്‍ പുറത്തിറങ്ങി. ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ ഇന്‍ട്രൂഡറിന്റെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പാണ് ഇന്‍ട്രൂഡര്‍ FI. 1.06 ലക്ഷം രൂപയാണ് സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI യുടെ എക്‌സ്‌ഷോറൂം വില (ദില്ലി).

സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI വിപണിയില്‍ എത്തി; വില 1.06 ലക്ഷം രൂപ

സാധാരണ കാര്‍ബ്യുറേറ്റര്‍ പതിപ്പിനെക്കാളും 7,000 രൂപ അധിക വിലയുണ്ട് പുതിയ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പിന്. 99,995 രൂപയാണ് ഇന്‍ട്രൂഡര്‍ 150 കാര്‍ബ്യുറേറ്റര്‍ പതിപ്പിന്റെ പ്രൈസ്ടാഗ്.

സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI വിപണിയില്‍ എത്തി; വില 1.06 ലക്ഷം രൂപ

2018 ഓട്ടോ എക്‌സ്‌പോയിലാണ് പുതിയ ഇന്‍ട്രൂഡര്‍ 150 FI യെ സുസൂക്കി ആദ്യമായി കാഴ്ചവെച്ചത്. ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തിന് പുറമെ വലിയ കാര്യമായ മാറ്റങ്ങളൊന്നും പുതിയ ഇന്‍ട്രൂഡര്‍ 150 അവകാശപ്പെടുന്നില്ല.

സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI വിപണിയില്‍ എത്തി; വില 1.06 ലക്ഷം രൂപ

നിലവിലുള്ള 154.9 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് പുതിയ FI പതിപ്പിന്റെ ഒരുക്കം. സുസൂക്കി ജിക്‌സറും ഇതേ എഞ്ചിനിലാണ് വരുന്നത്.

സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI വിപണിയില്‍ എത്തി; വില 1.06 ലക്ഷം രൂപ

എഞ്ചിന് പരമാവധി 14 bhp കരുത്തും 14 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് മോട്ടോര്‍സൈക്കിളില്‍. മെറ്റാലിക് ഓര്‍ട്ട്/മെറ്റാലിക് ബ്ലാക് നമ്പര്‍ 2, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്/മെറ്റാലിക് മാറ്റ് ടൈറ്റാനിയം സില്‍വര്‍ നിറങ്ങളിലാണ് പുതിയ സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI അണിനിരക്കുന്നത്.

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI വിപണിയില്‍ എത്തി; വില 1.06 ലക്ഷം രൂപ

എന്‍ട്രി ലെവല്‍ ക്രൂയിസര്‍ നിരയില്‍ ബജാജ് അവഞ്ചറുകളെ വെല്ലുവിളിച്ചാണ് സുസൂക്കി ഇന്‍ട്രൂഡര്‍ 150 യുടെ ഒരുക്കം. വേറിട്ട ഡിസൈനും ഫീച്ചറുകളുമാണ് ഇന്‍ട്രൂഡര്‍ 150 യുടെ പ്രധാന ആകര്‍ഷണം.

സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI വിപണിയില്‍ എത്തി; വില 1.06 ലക്ഷം രൂപ

സുസൂക്കിയുടെ ഏറ്റവും വലിയ ക്രൂയിസര്‍ ഇന്‍ട്രൂഡര്‍ M1800R നെ അടിസ്ഥാനപ്പെടുത്തിയുള്ള ഡിസൈന്‍ ശൈലിയാണ് ഇന്‍ട്രൂഡര്‍ 150 യ്ക്ക്.

സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI വിപണിയില്‍ എത്തി; വില 1.06 ലക്ഷം രൂപ

ത്രികോണാകൃതിയുള്ള ഹെഡ്‌ലാമ്പ്, നീണ്ട ഫ്യൂവല്‍ ടാങ്ക് എന്നിവ M1800R ല്‍ നിന്നും അതേപടി പകര്‍ത്തിയതാണ്. ജിക്സര്‍ നിരയില്‍ നിന്നും കടമെടുത്ത ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ഇന്‍ട്രൂഡര്‍ 150 യില്‍.

സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI വിപണിയില്‍ എത്തി; വില 1.06 ലക്ഷം രൂപ

ഡ്യൂവല്‍ ടോണ്‍ കളര്‍ സ്‌കീം നേടിയ ബോഡി പാനലുകളും, ഡബിള്‍ ബാരല്‍ എക്സ്ഹോസ്റ്റും ഇന്‍ട്രൂഡര്‍ 150 യുടെ ഡിസൈന്‍ വിശേഷമാണ്. മുന്നിലും പിന്നിലും ഇടംപിടിച്ചിട്ടുള്ള ഡിസ്‌ക് ബ്രേക്കുകളാണ് ഇന്‍ട്രൂഡര്‍ 150 യില്‍ ബ്രേക്കിംഗ് നിറവേറ്റുക.

സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI വിപണിയില്‍ എത്തി; വില 1.06 ലക്ഷം രൂപ

സസ്‌പെന്‍ഷന് വേണ്ടി മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് യൂണിറ്റും ഇന്‍ട്രൂഡറില്‍ ഒരുങ്ങുന്നുണ്ട്.

Article Published On: Saturday, March 17, 2018, 11:01 [IST]
English summary
Suzuki Intruder 150 FI Launched In India. Read in Malayalam.
കൂടുതല്‍... #suzuki motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X