ഇന്‍ട്രൂഡര്‍, തികവും മികവും ഒത്ത സുസുക്കിയുടെ ബജറ്റ് ക്രൂയിസര്‍

By Staff

ഇന്‍ട്രൂഡര്‍, ഇന്ത്യന്‍ ക്രൂയിസര്‍ ലോകത്തു സുസുക്കി നടത്തിയ ആദ്യ ചുവടുവെയ്പ്പ്. 150 സിസി ശ്രേണിയില്‍ ഒരുഭാഗത്തു ജിക്‌സര്‍ സ്‌പോര്‍ടി പ്രതിച്ഛായ വളര്‍ത്തുമ്പോള്‍, മറുഭാഗത്ത് ഇന്‍ട്രൂഡര്‍ കമ്പനിയുടെ ക്രൂയിസിംഗ് പാരമ്പര്യം വിപണിയില്‍ പടുത്തുയര്‍ത്തുകയാണ്. സുസുക്കിയുടെ എക്കാലത്തേയും വലിയ ഹിറ്റ് ഇന്‍ട്രൂഡര്‍ M1800R ക്രൂയിസര്‍ ബൈക്കാണ് കുഞ്ഞന്‍ ഇന്‍ട്രൂഡറിന് പ്രചോദനം.

ഇന്‍ട്രൂഡര്‍, തികവും മികവും ഒത്ത സുസുക്കിയുടെ ബജറ്റ് ക്രൂയിസര്‍

ഹയാത്തെ, ജിക്‌സര്‍, ബര്‍ഗ്മാന്‍ സ്ട്രീറ്റ്, ആക്‌സസ് 125 എന്നിവരടങ്ങുന്ന സുസുക്കി കമ്മ്യൂട്ടര്‍ നിരയില്‍ ഇന്‍ട്രൂഡര്‍ വേറിട്ടു നില്‍ക്കുന്നതില്‍ മോഡലിന്റെ നില്‍പ്പും ഭാവവും പ്രധാന പങ്കുവഹിക്കുന്നുണ്ട്. വലുപ്പമാണ് ഇന്‍ട്രൂഡറിന്റെ പ്രധാന ആകര്‍ഷണം.

ഇന്‍ട്രൂഡര്‍, തികവും മികവും ഒത്ത സുസുക്കിയുടെ ബജറ്റ് ക്രൂയിസര്‍

എല്‍ഇഡി പൊസിഷന്‍ ലൈറ്റുള്ള ത്രികോണ ഹെഡ്‌ലാമ്പില്‍ തുടങ്ങും ഇന്‍ട്രൂഡറിന്റെ വിശേഷങ്ങള്‍. ഹെഡ്‌ലാമ്പിന് മുകളിലുള്ള ചെറിയ കൗള്‍ ഇന്‍ട്രൂഡറിന് ക്രൂയിസര്‍ മുഖഭാവം സമ്മാനിക്കുന്നു. ഊതിപെരുപ്പിച്ച ഇന്ധനടാങ്ക് ശൈലിയാകട്ടെ മസ്‌കുലീന്‍ പ്രഭാവം നല്‍കുന്നുണ്ടുതാനും.

ഇന്‍ട്രൂഡര്‍, തികവും മികവും ഒത്ത സുസുക്കിയുടെ ബജറ്റ് ക്രൂയിസര്‍

ഇന്ധനടാങ്ക് ഘടകങ്ങള്‍ ഇരുവശത്തുമുള്ള പാനലുകളിലേക്ക് ഭംഗിയോടെ ചേര്‍ന്നണയുകയാണ്. ക്രൂയിസര്‍ ബൈക്കുകളുടെ എല്ലാ സവിശേഷതകളും ഇന്‍ട്രൂഡറില്‍ കാണാന്‍ കഴിയും. വീതിയേറിയ ഹാന്‍ഡില്‍ബാര്‍, മുന്നോട്ടു നീങ്ങിയ ഫൂട്ട്‌പെഗുകള്‍, താഴ്ന്നിറങ്ങിയ സീറ്റുകള്‍ എന്നിവയെല്ലാം ഇന്‍ട്രൂഡറില്‍ യാത്രാസുഖം ഉറപ്പുവരുത്തുന്നില്‍ നിര്‍ണ്ണായകമാവുന്നു.

ഇന്‍ട്രൂഡര്‍, തികവും മികവും ഒത്ത സുസുക്കിയുടെ ബജറ്റ് ക്രൂയിസര്‍

ചെത്തിമിനുക്കിയ ഇരട്ട പോര്‍ട്ട് എക്‌സ്‌ഹോസ്റ്റും ക്രോം ആവരണമുള്ള മിററുകളും ബൈക്കില്‍ പ്രത്യേകം പരാമര്‍ശിക്കണം. എഞ്ചിന്‍ സംരക്ഷണത്തിനായി പ്രത്യേക ബെല്ലി പാന്‍ മോഡലില്‍ കമ്പനി നല്‍കുന്നുണ്ട്.

ഇന്‍ട്രൂഡര്‍, തികവും മികവും ഒത്ത സുസുക്കിയുടെ ബജറ്റ് ക്രൂയിസര്‍

ഇന്‍ട്രൂഡറിലുള്ള 154.9 സിസി എയര്‍ കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 14.5 bhp കരുത്തും (8,000 rpm) 14 Nm torque (6,000 rpm) ഉം ഉത്പാദിപ്പിക്കാന്‍ കഴിയും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

ഇന്‍ട്രൂഡര്‍, തികവും മികവും ഒത്ത സുസുക്കിയുടെ ബജറ്റ് ക്രൂയിസര്‍

ഇന്ധനക്ഷമത കുറയാതെ മികവുറ്റ ആക്‌സിലറേഷനും കരുത്തുത്പാദനവും ഉറപ്പുവരുത്തുന്ന സുസുക്കി ഇക്കോ പെര്‍ഫോര്‍മന്‍സ് സാങ്കേതികവിദ്യ ഇന്‍ട്രൂഡറിന്റെ മാറ്റു വര്‍ധിപ്പിക്കുന്നു. ടെലിസ്‌കോപിക്ക് ഫോര്‍ക്കുകളും മോണോഷോക്ക് സസ്‌പെന്‍ഷനുമാണ് മോഡലില്‍ ഒരുങ്ങുന്നത്.

ഇന്‍ട്രൂഡര്‍, തികവും മികവും ഒത്ത സുസുക്കിയുടെ ബജറ്റ് ക്രൂയിസര്‍

ബ്രേക്കിംഗിനായി ഇരു ടയറുകളില്‍ ഡിസ്‌ക്കുകള്‍ ഇടംപിടിക്കുന്നു. മുന്‍ ടയറിന് എബിഎസ് സുരക്ഷയുമുണ്ട്. സ്മാര്‍ട്ട് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, പ്രശസ്ത ഇന്‍ട്രൂഡര്‍ ചിഹ്നം പതിഞ്ഞ ഇന്ധനടാങ്ക്, എല്‍ഇഡി ടെയില്‍ലൈറ്റ്, ഇരട്ട ബാരല്‍ എക്‌സ്‌ഹോസറ്റ് എന്നിവയെല്ലാം ഒറ്റനോട്ടത്തില്‍ ഇന്‍ട്രൂഡറിന്റെ വിശേഷങ്ങളാണ്.

ഇന്‍ട്രൂഡര്‍, തികവും മികവും ഒത്ത സുസുക്കിയുടെ ബജറ്റ് ക്രൂയിസര്‍

പ്രതിദിന നഗരയാത്രകള്‍ക്കാണ് സുസുക്കി ഇന്‍ട്രൂഡര്‍ ഏറെ അനുയോജ്യം. വലിയ ബോഡി പാനലുകളുണ്ടെങ്കില്‍ക്കൂടി കുറഞ്ഞ ഭാരം ഇന്‍ട്രൂഡറിന്റെ നിയന്ത്രണ മികവു കൂട്ടുന്നു. ചുരുക്കത്തില്‍ ബജറ്റു വിലയില്‍ മികവുറ്റ ക്രൂയിസര്‍ സങ്കല്‍പ്പമാണ് ഇന്‍ട്രൂഡറിലൂടെ സുസുക്കി ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. ആകര്‍ഷകമായ രൂപവും പ്രീമിയം ഫീച്ചറുകളും ഭേദപ്പെട്ട പ്രകടനക്ഷമതയും വിപണിയില്‍ ഇന്‍ട്രൂഡറിന് മുതല്‍ക്കൂട്ടായി മാറുന്നു.

Most Read Articles

Malayalam
English summary
Suzuki Intruder — The Small Cruiser With Big Roots. Read in Malayalam.
Story first published: Monday, November 5, 2018, 17:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X