സ്‌പെഷ്യല്‍ എഡിഷന്‍ ഇന്‍ട്രൂഡറുമായി സുസുക്കി, വില ഒരുലക്ഷം രൂപ മുതല്‍

ഇന്‍ട്രൂഡറിന് പ്രത്യേക പതിപ്പുമായി സുസുക്കി. ഇന്‍ട്രൂഡര്‍ സ്‌പെഷ്യല്‍ എഡിഷന്‍ SP, Fi SP മോഡലുകളെ സുസുക്കി പുറത്തിറക്കി. ഒരുലക്ഷം രൂപയാണ് സ്‌പെഷ്യല്‍ എഡിഷന്‍ ഇന്‍ട്രൂഡര്‍ SP -ക്ക് വില; ഇന്‍ട്രൂഡര്‍ Fi SP -ക്ക് വില 1.07 ലക്ഷം രൂപയും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി.

സ്‌പെഷ്യല്‍ എഡിഷന്‍ ഇന്‍ട്രൂഡറുമായി സുസുക്കി, വില ഒരുലക്ഷം രൂപ മുതല്‍

പുറംമോടിയില്‍ അങ്ങിങ്ങായി വരുത്തിയ ചെറിയ മാറ്റങ്ങളാണ് സ്‌പെഷ്യല്‍ എഡിഷന്‍ ഇന്‍ട്രൂഡറിന്റെ പ്രധാന വിശേഷം. എഞ്ചിന്‍ സാങ്കേതികതയില്‍ പരിഷ്‌കാരങ്ങളില്ല. പുത്തന്‍ ഇരട്ടനിറ ശൈലിയും ഇന്‍ട്രൂഡര്‍ സ്‌പെഷ്യല്‍ എഡിഷനില്‍ ശ്രദ്ധയാകര്‍ഷിക്കും.

സ്‌പെഷ്യല്‍ എഡിഷന്‍ ഇന്‍ട്രൂഡറുമായി സുസുക്കി, വില ഒരുലക്ഷം രൂപ മുതല്‍

വരാന്‍പോകുന്ന ദീപാവലി കാലം മുന്‍നിര്‍ത്തിയാണ് സുസുക്കി ഇന്‍ട്രൂഡര്‍ സ്‌പെഷ്യല്‍ എഡിഷന്റെ വരവ്. ചുവപ്പും (ക്യാന്‍ഡി സനോമ റെഡ്) കറുപ്പും (മാറ്റ് ബ്ലാക്) ഇടകലര്‍ന്ന നിറശൈലി ഇന്‍ട്രൂഡര്‍ സ്‌പെഷ്യല്‍ എഡിഷന് പുതുമ സമര്‍പ്പിക്കുന്നു.

സ്‌പെഷ്യല്‍ എഡിഷന്‍ ഇന്‍ട്രൂഡറുമായി സുസുക്കി, വില ഒരുലക്ഷം രൂപ മുതല്‍

സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ ഗണത്തില്‍പ്പെടുന്ന പില്യണ്‍ ബാക്ക്‌റെസ്റ്റ്, കറുപ്പുനിറമുള്ള സൈലന്‍സര്‍ കവചം, പുതിയ മിറര്‍ ഹൗസിംഗ് എന്നിവ ഇന്‍ട്രൂഡര്‍ സ്‌പെഷ്യല്‍ എഡിഷന്റെ വിശേഷങ്ങളില്‍പ്പെടും.

Most Read: ഇനി പ്രശ്‌നം വേണ്ട — റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍

സ്‌പെഷ്യല്‍ എഡിഷന്‍ ഇന്‍ട്രൂഡറുമായി സുസുക്കി, വില ഒരുലക്ഷം രൂപ മുതല്‍

കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇന്‍ട്രൂഡറിനെ സുസുക്കി ഇന്ത്യയില്‍ കൊണ്ടുവന്നത്. ആകാരഭംഗിയുടെ പേരില്‍ തുടക്കത്തില്‍ കുറെ വിമര്‍ശനങ്ങളേറ്റെങ്കിലും ക്രൂയിസറിന്റെ മികവ് അതിവേഗം ശ്രദ്ധനേടി.

സ്‌പെഷ്യല്‍ എഡിഷന്‍ ഇന്‍ട്രൂഡറുമായി സുസുക്കി, വില ഒരുലക്ഷം രൂപ മുതല്‍

രാജ്യാന്തര നിരയിലുള്ള മുതിര്‍ന്ന ഇന്‍ട്രൂഡര്‍ M1800R ആണ് ഇന്‍ട്രൂഡര്‍ 150 -യ്ക്ക് പ്രചോദനം. രൂപഭാവത്തില്‍ 1.8 ലിറ്റര്‍ എഞ്ചിന്‍ തുടിക്കുന്ന ഇന്‍ട്രൂഡര്‍ M1800R -നെ അനുകരിക്കാന്‍ 155 സിസി ഇന്‍ട്രൂഡര്‍ 150 പരമാവധി ശ്രമിക്കുന്നുണ്ട്.

സ്‌പെഷ്യല്‍ എഡിഷന്‍ ഇന്‍ട്രൂഡറുമായി സുസുക്കി, വില ഒരുലക്ഷം രൂപ മുതല്‍

ഇന്ത്യയില്‍ ജിക്‌സറുമായാണ് സുസുക്കി ഇന്‍ട്രൂഡര്‍ എഞ്ചിന്‍ പങ്കിടുന്നത്. ബൈക്കിലുള്ള 154.9 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 14 bhp കരുത്തും 14 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. കാര്‍ബ്യുറേറ്റര്‍, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പുകള്‍ മോഡലില്‍ ലഭ്യമാണ്.

സ്‌പെഷ്യല്‍ എഡിഷന്‍ ഇന്‍ട്രൂഡറുമായി സുസുക്കി, വില ഒരുലക്ഷം രൂപ മുതല്‍

അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറും ഇന്‍ട്രൂഡറില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. 17 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകളില്‍ ഡിസ്‌ക് ബ്രേക്കുകളാണ് നിയന്ത്രണമേകുക.

Most Read: റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി 'ബുള്ളറ്റുകള്‍' എത്തി, വിലവിവരങ്ങള്‍ പുറത്ത്

സ്‌പെഷ്യല്‍ എഡിഷന്‍ ഇന്‍ട്രൂഡറുമായി സുസുക്കി, വില ഒരുലക്ഷം രൂപ മുതല്‍

എബിഎസ് സുരക്ഷയും ബൈക്കില്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്. ഡെയ്‌ലൈറ്റ് റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഇരട്ട എക്‌സ്‌ഹോസ്റ്റ് സംവിധാനം തുടങ്ങിയ സുസുക്കി ഇന്‍ട്രൂഡര്‍ 150 -യുടെ സവിശേഷതകളാണ്.

More from DriveSpark

Article Published On: Saturday, September 29, 2018, 11:03 [IST]
English summary
Suzuki Intruder Special Edition Launched In India; Prices Start at Rs 1 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X