ഐതിഹാസിക തനിമയൊട്ടും ചോരാതെ സുസുക്കി കട്ടാന

സുസുക്കി കട്ടാന. എണ്‍പതുകളില്‍ പിറന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടു പിന്നിട്ട ഐതിഹാസിക ജാപ്പനീസ് ബൈക്ക്. 2006 -ല്‍ തിരശീല വീഴുമ്പോള്‍ ജനഹൃദയങ്ങളില്‍ സുസുക്കി കട്ടാന ആഴത്തില്‍ വേരുകളൂന്നിയിരുന്നു. 550 സിസി, 650 സിസി, 750 സിസി, 1100 സിസി ശ്രേണികളില്‍ സുസുക്കി സമര്‍പ്പിച്ച കട്ടാന ബൈക്കുകള്‍ക്ക് കൈയ്യും കണക്കുമില്ല.

ഐതിഹാസിക തനിമയൊട്ടും ചോരാതെ സുസുക്കി കട്ടാന

ഇപ്പോള്‍ ഇതേ കട്ടാനയെ തിരിച്ചുകൊണ്ടുവരികയാണ് സുസുക്കി. 1981 -ല്‍ അവതരിച്ച ആദ്യ കട്ടാനയുടെ ഓര്‍മ്മപ്പെടുത്തി 2019 കട്ടാനയെ സുസുക്കി കാഴ്ച്ചവെച്ചു. ജര്‍മ്മനിയില്‍ നടക്കുന്ന 2018 ഇന്റര്‍മോട്ട് മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് സുസുക്കി കട്ടാനയുടെ തിരിച്ചുവരവ്.

ഐതിഹാസിക തനിമയൊട്ടും ചോരാതെ സുസുക്കി കട്ടാന

കരുത്തന്‍ GSX-S1000 നെയ്ക്കഡ് ബൈക്കിന്റെ ഫ്രെയിം ഉപയോഗിച്ചാണ് പുതിയ കട്ടാനയുടെ ആവിഷ്‌കരണം. 2017 -ല്‍ കമ്പനി കൊണ്ടുവന്ന കട്ടാന കോണ്‍സെപ്റ്റിന് സമാനമാണ് പുതിയ മോഡല്‍.

Most Read: റെനോ ക്വിഡിനും കിട്ടി പുതിയ ഭാവപ്പകര്‍ച്ച

ഐതിഹാസിക തനിമയൊട്ടും ചോരാതെ സുസുക്കി കട്ടാന

ലാളിത്യം; രൂപകല്‍പനയില്‍ സങ്കീര്‍ണത എങ്ങുമില്ല. മുന്നില്‍ ചതുരാകൃതിയിലാണ് എല്‍ഇഡി ഹെഡ്‌ലാമ്പ്. വെട്ടിയൊതുക്കിയ ഇന്ധനടാങ്കിലേക്ക് ചേര്‍ന്നണയുന്ന പാതി ഫെയറിംഗ് പുതിയ കട്ടാനയുടെ ഡിസൈന്‍ സവിശേഷതയാണ്.

ഐതിഹാസിക തനിമയൊട്ടും ചോരാതെ സുസുക്കി കട്ടാന

ബൈക്കിന്റെ പൗരുഷം വെളിപ്പെടാന്‍ ഇന്ധനടാങ്ക് തന്നെ ധാരാളം. ഇന്ധനടാങ്കില്‍ കോറിയിട്ട സുസുക്കി ബ്രാന്‍ഡിംഗ് ആദ്യകാല കട്ടാനയുടെ സ്മരണയുണര്‍ത്തും. പിറകില്‍ 'ഫ്‌ളോട്ടിംഗ് ടെയില്‍' ശൈലിയാണ് ബൈക്ക് നേടുന്നത്.

ഐതിഹാസിക തനിമയൊട്ടും ചോരാതെ സുസുക്കി കട്ടാന

ചെറിയ പിന്‍ ടയര്‍ ഹഗ്ഗറിലാണ് രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റിനുള്ളയിടം. എഞ്ചിന് കവചമൊരുക്കുന്ന ബെല്ലി പാന്‍ കട്ടാനയ്ക്ക് ആധുനിക പരിവേഷം സമര്‍പ്പിക്കുന്നു. സുസുക്കി GSX-R1000R -ല്‍ നിന്നും കടമെടുത്ത ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് പുതിയ കട്ടാനയില്‍.

ഐതിഹാസിക തനിമയൊട്ടും ചോരാതെ സുസുക്കി കട്ടാന

ലിക്വിഡ് കൂള്‍ഡ് സവിശേഷതയുള്ള 999 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന് 148 bhp കരുത്തും 108 Nm torque ഉം പരമാവധിയേകാന്‍ കഴിയും. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയോടെയാണ് ആറു സ്പീഡ് ഗിയര്‍ബോക്‌സ്.

Most Read: ഇത് കൊഡിയാക്ക് RS, സ്‌കോഡയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഡീസല്‍ എസ്‌യുവി

ഐതിഹാസിക തനിമയൊട്ടും ചോരാതെ സുസുക്കി കട്ടാന

മൂന്നു തലത്തിലുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ കട്ടാനയ്ക്ക് ആവശ്യമായ നിയന്ത്രണം നല്‍കും. പൂര്‍ണ്ണമായി ക്രമീകരിക്കാന്‍ സാധ്യമായ കയാബ 43 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് ബൈക്കിന് മുന്നില്‍; പിന്നില്‍ ക്രമീകരിക്കാന്‍ കഴിവുള്ള മോണോഷോക്ക് സസ്‌പെന്‍ഷനും.

ഐതിഹാസിക തനിമയൊട്ടും ചോരാതെ സുസുക്കി കട്ടാന

ഇരട്ട ചാനല്‍ എബിഎസിന്റെ പിന്തുണയുള്ള ഡിസ്‌ക് ബ്രേക്കുകളാണ് (ബ്രെമ്പോ റേഡിയല്‍ കാലിപ്പറുകളോടുകൂടി) കട്ടാനയുടെ വേഗത്തിന് കടിഞ്ഞാണിടുക. അടുത്തവര്‍ഷം ആദ്യപാദത്തോടെ സുസുക്കി കട്ടാന യൂറോപ്യന്‍ വിപണികളില്‍ വില്‍പനയ്‌ക്കെത്തും.

ഐതിഹാസിക തനിമയൊട്ടും ചോരാതെ സുസുക്കി കട്ടാന

ഐതിഹാസിക കട്ടാന ബൈക്കിനെ ഇന്ത്യയില്‍ കൊണ്ടുവരാനുള്ള സാധ്യതയും സുസുക്കി തേടുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, October 3, 2018, 11:13 [IST]
English summary
Intermot 2018: Suzuki Katana Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X