വിപണിയിലെ അഞ്ച് മൈലേജ് ബൈക്കുകള്‍

By Dijo Jackson

രാജ്യത്തു സര്‍വകാല റെക്കോര്‍ഡുകളും തകര്‍ത്തു ഇന്ധനവില കുതിക്കുകയാണ്. മൈലേജിനെ പറ്റി ബൈക്ക് വിപണി വീണ്ടും ചിന്തിച്ചു തുടങ്ങി. വിലക്കുറവും കൂടുതല്‍ മൈലേജും, വിപണിയില്‍ കമ്മ്യൂട്ടര്‍ ബൈക്കുകള്‍ക്ക് ഇടയിലെ വിജയമന്ത്രമാണിത്. ഈ അവസരത്തില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് അവകാശപ്പെടുന്ന അഞ്ചു ബൈക്കുകളെ ഇവിടെ പരിചയപ്പെടാം.

വിപണിയിലെ അഞ്ച് മൈലേജ് ബൈക്കുകള്‍

ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് : 102.5 കിലോമീറ്റര്‍ മൈലേജ്

മൈലേജ് ബൈക്കുകളെ വിപണിയില്‍ കൊണ്ടുവരുന്നതില്‍ ഹീറോയെ കഴിഞ്ഞേയുള്ളു മറ്റാരും. നിരയില്‍ മൈലേജ് രാജാവാകട്ടെ സ്‌പ്ലെന്‍ഡറും. ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സ്‌പ്ലെന്‍ഡറിനെ ഹീറോ വിപണിയില്‍ അവതരിപ്പിച്ചത്. നിരയില്‍ ഇപ്പോഴുള്ളത് സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് തലമുറ. ബൈക്കിന്റെ ഒരുക്കം സ്‌പ്ലെന്‍ഡറിന്റെ പ്രതാപകാലം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ട്.

വിപണിയിലെ അഞ്ച് മൈലേജ് ബൈക്കുകള്‍

ദൈനംദിന ഉപയോഗത്തില്‍ ഇന്ധനം തെല്ലും നഷ്ടപ്പെടുത്താത്ത i3S ടെക്‌നോളജിയാണ് മോഡലില്‍ മുഖ്യം. നിശ്ചലാവസ്ഥയില്‍ തുടരേണ്ട സന്ദര്‍ഭങ്ങളില്‍ എഞ്ചിന്‍ താനെ പ്രവര്‍ത്തനരഹിതമാകും. ക്ലച്ച് അമര്‍ത്തുന്ന പക്ഷം എഞ്ചിന് തിരികെ ജീവന്‍ ലഭിക്കും. കമ്പനി വാഗ്ദാനം ചെയ്യുന്ന 102.5 കിലോമീറ്റര്‍ മൈലേജിന് പിന്നില്‍ i3S ടെക്‌നോളജിക്ക് നിര്‍ണായക പങ്കുണ്ട്.

വിപണിയിലെ അഞ്ച് മൈലേജ് ബൈക്കുകള്‍

ബജാജ് CT100 : 99.1 കിലോമീറ്റര്‍ മൈലേജ്

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക്. ഇടക്കാലത്തു ബൈക്കിന്റെ വില്‍പന കമ്പനി നിര്‍ത്തി. 2015 -ലാണ് CT100 വിപണിയില്‍ തിരികെ വന്നത്. ബജാജ് നിരയില്‍ സ്ഥാനം പ്ലാറ്റിനയ്ക്ക് കീഴെ. ബൈക്കില്‍ കമ്പനി അവകാശപ്പെടുന്നത് 99.1 കിലോമീറ്റര്‍ മൈലേജും. CT100 B, CT 100 KS അലോയ്, CT100 ES എന്നീ മൂന്നു വകഭേദങ്ങള്‍ ബൈക്കിലുണ്ട്.

വിപണിയിലെ അഞ്ച് മൈലേജ് ബൈക്കുകള്‍

ബജാജ് പ്ലാറ്റിന 100ES : 96.9 കിലോമീറ്റര്‍ മൈലേജ്

മൈലേജ് ബൈക്കുകള്‍ക്ക് ഇടയിലെ മുടിചൂടാമന്നനാണ് ബജാജ് പ്ലാറ്റിന. പട്ടികയില്‍ മൂന്നാമന്‍. 102 സിസി ഒറ്റ സിലിണ്ടര്‍ രണ്ടു വാല്‍വ് DTS-I എഞ്ചിനാണ് ബൈക്കില്‍. എക്‌സ്‌ഹോസ്‌ടെക് ടെക്‌നോളജിയും പ്ലാറ്റിന അവകാശപ്പെടുന്നുണ്ട്.

വിപണിയിലെ അഞ്ച് മൈലേജ് ബൈക്കുകള്‍

നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്. 7.8 bhp കരുത്തും 8.34 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സ്പ്രിങ് ഇന്‍ സസ്‌പെന്‍ഷനും യാത്രാസുഖം ഉറപ്പുവരുത്തും. ലളിതമാണ് ബൈക്കിന്റെ രൂപകല്‍പന. ബാജാജ് വാഗ്ദാനം ചെയ്യുന്ന മൈലേജ് 96.9 കിലോമീറ്റര്‍.

വിപണിയിലെ അഞ്ച് മൈലേജ് ബൈക്കുകള്‍

ടിവിഎസ് സ്‌പോര്‍ട് : 95 കിലോമീറ്റര്‍ മൈലേജ്

ടിവിഎസ് നിരയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ബൈക്കുകളില്‍ ഒന്ന്. പട്ടികയില്‍ നാലാമന്‍. രണ്ടു വര്‍ഷമായി ബൈക്ക് വിപണിയില്‍ എത്തിയിട്ട്. കമ്മ്യൂട്ടര്‍ ബൈക്കുകള്‍ക്കും സ്‌പോര്‍ടി ലുക്ക് നേടാമെന്ന് ടിവിഎസ് ബൈക്ക് വിപണിയില്‍ വിളിച്ചു പറഞ്ഞു.

വിപണിയിലെ അഞ്ച് മൈലേജ് ബൈക്കുകള്‍

ഒരുക്കം 99.7 സിസി ഒറ്റ സിലിണ്ടര്‍ ഡ്യൂറാലൈഫ് എഞ്ചിനില്‍. ഗിയര്‍ബോക്‌സ് നാലു സ്പീഡും. 7.4 bhp കരുത്ത് എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. മൈലേജ് 95 കിലോമീറ്റര്‍. ഇലക്ട്രിക് സ്റ്റാര്‍ട്ടും, 130 mm മുന്‍ ഡ്രം ബ്രേക്കും ടിവിഎസ് സ്‌പോര്‍ടിന്റെ പ്രത്യേകതയാണ്.

വിപണിയിലെ അഞ്ച് മൈലേജ് ബൈക്കുകള്‍

ഹീറോ എച്ച്എഫ് നിര : 88.5 കിലോമീറ്റര്‍ മൈലേജ്

മൈലേജിന്റെ കാര്യത്തില്‍ സ്‌പ്ലെന്‍ഡര്‍ കഴിഞ്ഞാല്‍ ഹീറോയുടെ പിടിവള്ളി. സ്‌പ്ലെന്‍ഡറിനോട് കിടപിടിക്കുന്ന മൈലേജ് വിപണിയില്‍ ഹീറോ എച്ച്എഫ് ബൈക്കുകളും അവകാശപ്പെടുന്നുണ്ട്. മോഡലില്‍ 88.5 കിലോമീറ്റാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

വിപണിയിലെ അഞ്ച് മൈലേജ് ബൈക്കുകള്‍

എച്ച്എഫ് ഡൊണ്‍, എച്ച്എഫ് ഡീലക്‌സ്, എച്ച്എഫ് ഡീലക്‌സ് ECO വകഭേദങ്ങള്‍ ബൈക്കില്‍ ലഭ്യമാണ്. മൂന്നു വകഭേദങ്ങളിലും ഇടംപിടിക്കുന്നത് 97.2 സിസി എയര്‍ കൂള്‍ഡ് നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ OHC എഞ്ചിന്‍. എഞ്ചിന് 8.36 bhp കരുത്തു പരമാവധി സൃഷ്ടിക്കാനാവും.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Top Five Mileage Bikes In India. Read in Malayalam.
Story first published: Thursday, May 31, 2018, 17:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X