ഇനി ടിവിഎസ് അപാച്ചെ RR310 -ന് കരുത്തു കൂടും, കാരണമിതാണ്

By Staff

അപാച്ചെ RR310. ഇന്ത്യന്‍ വിപണിയില്‍ ടിവിഎസിന്റെ ഫ്‌ളാഗ്ഷിപ്പ് സ്‌പോര്‍ട്‌സ് ബൈക്ക്. വന്നതിന് പിന്നാലെ ടിവിഎസ് അപാച്ചെ RR310 ഇന്ത്യയില്‍ ഹിറ്റായി. പ്രാരംഭ പ്രീമിയം സ്‌പോര്‍ട്‌സ് ബൈക്കെന്ന തിലകക്കുറിയുള്ളതു കൊണ്ടു ഒട്ടനവധി ആഫ്റ്റര്‍മാര്‍ക്കറ്റ് പെര്‍ഫോര്‍മന്‍സ് ആക്‌സസറികള്‍ അപാച്ചെ RR310 -ന് വേണ്ടി ഇതിനോടകം വിപണിയില്‍ എത്തി കഴിഞ്ഞു.

ഇനി ടിവിഎസ് അപാച്ചെ RR310 -ന് കരുത്തു കൂടും, കാരണമിതാണ്

ഏറ്റവുമൊടുവില്‍ പ്രശസ്ത സ്ലോവേനിയന്‍ എക്‌സ്‌ഹോസ്റ്റ് നിര്‍മ്മാതാക്കളായ ആക്രോപോവിച്ച് ടിവിഎസ് അപാച്ചെ RR310 -നുള്ള പൂര്‍ണ എക്‌സ്‌ഹോസ്റ്റ് സംവിധാനം വില്‍പനയ്ക്ക് കൊണ്ടുവന്നിരിക്കുകയാണ്.

ഇനി ടിവിഎസ് അപാച്ചെ RR310 -ന് കരുത്തു കൂടും, കാരണമിതാണ്

2.4 bhp അധിക കരുത്തും 2.7 Nm അധിക ടോര്‍ഖും അക്രോപോവിച്ച് എക്‌സ്‌ഹോസ്റ്റ് അപാച്ചെ RR310 -ന് പ്രദാനം ചെയ്യും. ഇതിനു പുറമെ ബൈക്കിന്റെ ഭാരവും എക്‌സ്‌ഹോസ്റ്റ് സംവിധാനം കുറയ്ക്കും.

ഇനി ടിവിഎസ് അപാച്ചെ RR310 -ന് കരുത്തു കൂടും, കാരണമിതാണ്

സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മ്മിത അക്രോപോവിച്ച് എക്‌സ്‌ഹോസ്റ്റ് സംവിധാനം 3.3 കിലോ ഭാരം ബൈക്കില്‍ കുറയ്ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. കാര്‍ബണ്‍ നിര്‍മ്മിത എക്‌സ്‌ഹോസ്റ്റ് സംവിധാനമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഭാരം 4.6 കിലോ കുറയും.

ഇനി ടിവിഎസ് അപാച്ചെ RR310 -ന് കരുത്തു കൂടും, കാരണമിതാണ്

എക്‌സ്‌ഹോസ്റ്റ് സംവിധാനം ഘടിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ഇസിയു റീമാപ്പ് ചെയ്യേണ്ട ആവശ്യം അപാച്ചെ RR310 -ല്‍ ഇല്ല. വിപണിയില്‍ വരാന്‍ പോകുന്ന ബിഎംഡബ്ല്യു G310 R, G310 GS ബൈക്കുകള്‍ക്കും അക്രോപോവിച്ചിന്റെ എക്‌സ്‌ഹോസ്റ്റ് സംവിധാനം അനുയോജ്യമാണ്.

ഇനി ടിവിഎസ് അപാച്ചെ RR310 -ന് കരുത്തു കൂടും, കാരണമിതാണ്

55,000 രൂപയാണ് അക്രോപോവിച്ച് എക്‌സ്‌ഹോസ്റ്റിന് വില. അപാച്ചെ RR310 -ന്റെ സ്‌പോര്‍ടി പരിവേഷത്തോടു ചേര്‍ന്നു നില്‍ക്കുന്ന വിധത്തിലാണ് എക്‌സ്‌ഹോസ്റ്റിന്റെ രൂപകല്‍പന.

ഇനി ടിവിഎസ് അപാച്ചെ RR310 -ന് കരുത്തു കൂടും, കാരണമിതാണ്

ഈ വര്‍ഷം ജനുവരി മുതലാണ് ടിവിഎസ് അപാച്ചെ RR310 വിപണിയില്‍ വില്‍പനയ്ക്ക് വന്നുതുടങ്ങിയത്. ബ്ലാക്, റെഡ് നിറങ്ങളിലാണ് ടിവിഎസ് അപാച്ചെ RR310 -ന്റെ ഒരുക്കം. വിപണിയില്‍ അവതരിക്കാനിരിക്കുന്ന ബിഎംഡബ്ല്യു G 310 R ആണ് അപാച്ചെ RR310 -ന് ആധാരം.

ഇനി ടിവിഎസ് അപാച്ചെ RR310 -ന് കരുത്തു കൂടും, കാരണമിതാണ്

313 സിസി ഒറ്റ സിലിണ്ടര്‍ നാലു വാല്‍വ് റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് എഞ്ചിനാണ് ടിവിഎസിന്റെ ഫ്‌ളാഗ്ഷിപ്പ് ബൈക്കില്‍. എഞ്ചിന് പരമാവധി 34 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

ഇനി ടിവിഎസ് അപാച്ചെ RR310 -ന് കരുത്തു കൂടും, കാരണമിതാണ്

പതിവിലും വ്യത്യസ്തമായി മുന്‍ ചക്രത്തിന് സമീപമാണ് RR310 -ന്റെ എഞ്ചിന്‍. മികവുറ്റ സ്ഥിരത പുലര്‍ത്താന്‍ നീളമേറിയ സ്വിങ്ങ് ആമും കുറഞ്ഞ വീല്‍ബേസും അപാച്ചെയെ സഹായിക്കും. അപ്‌സൈഡ് ഡൗണ്‍ കയാബ മുന്‍ ഫോര്‍ക്കുകള്‍, കയാബ മോണോഷോക്ക് എന്നിങ്ങനെ നീളും ബൈക്കിന്റെ പ്രീമിയം വിശേഷങ്ങള്‍.

ഇനി ടിവിഎസ് അപാച്ചെ RR310 -ന് കരുത്തു കൂടും, കാരണമിതാണ്

കെടിഎം RC390, ബജാജ് ഡോമിനാര്‍ 400, ബെനലി 302R ബൈക്കുകള്‍ അപാച്ചെ RR310 -ന്റെ എതിരാളികളാണ്.

Source: AutocarIndia

Article Published On: Monday, July 16, 2018, 14:47 [IST]
English summary
Akrapovic Launches Racing Exhaust System For The TVS Apache RR 310. Read in Malayalam.
കൂടുതല്‍... #tvs motor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X