ടിവിഎസ് അപാച്ചെയിലുള്ള ഹെഡ്‌ലാമ്പ് അനധികൃതം, പറയുന്നത് പൊലീസ്

By Staff

'ടിവിഎസ് അപാച്ചെ RR310 മോഡലിലുള്ള ഹെഡ്‌ലാമ്പുകള്‍ അനധികൃതമാണ്. എതിരെ വരുന്ന മറ്റു വാഹനങ്ങള്‍ക്ക് ബൈക്കിന്റെ ഹെഡ്‌ലാമ്പ് പ്രകാശം ബുദ്ധിമുട്ടു സൃഷ്ടിക്കും', വാഹന പരിശോധനയില്‍ തടഞ്ഞുനിര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതുകേട്ടപ്പോള്‍ ബൈക്കുടമ പ്രിയം ബോസ് ഒരുനിമിഷം കുഴങ്ങി.

ടിവിഎസ് അപാച്ചെയിലുള്ള ഹെഡ്‌ലാമ്പ് അനധികൃതം, പറയുന്നത് പൊലീസ്

ബൈക്കില്‍ ടിവിഎസ് ഘടിപ്പിച്ചുനല്‍കിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ നിയമാനുസൃതമല്ലെന്നാണ് പൊലീസുകാരുടെ വാദം. എല്‍ഇഡി ഹെഡ്‌ലാമ്പില്‍ നിന്നുള്ള പ്രകാശം റോഡപകടങ്ങള്‍ക്ക് കാരണമാകും, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ടിവിഎസ് അപാച്ചെയിലുള്ള ഹെഡ്‌ലാമ്പ് അനധികൃതം, പറയുന്നത് പൊലീസ്

പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയിലാണ് ഈ സംഭവം. വാഹനം തടഞ്ഞുനിര്‍ത്തിയത് എന്തിനാണെന്ന ചോദ്യത്തിന് ടിവിഎസ് അപാച്ചെ RR310 -ലുള്ള ഹെഡ്‌ലാമ്പുകള്‍ അനധികൃതമാണെന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ പ്രിയമിന് മറുപടി നല്‍കുകയായിരുന്നു.

ടിവിഎസ് അപാച്ചെയിലുള്ള ഹെഡ്‌ലാമ്പ് അനധികൃതം, പറയുന്നത് പൊലീസ്

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ടിവിഎസ് കമ്പനി ഘടിപ്പിച്ചതാണെന്ന് ഇദ്ദേഹം പറഞ്ഞെങ്കിലും പൊലീസുകാര്‍ ചെവിക്കൊണ്ടില്ല. ഘടകങ്ങളെല്ലാം ആര്‍ടിഒ പരിശോധിച്ചു വിലയിരുത്തിയതിന് ശേഷമാണ് റോഡിലിറങ്ങാന്‍ ബൈക്കിന് അനുമതി കിട്ടിയതെന്നു സൂചിപ്പിച്ചിട്ടും പൊലീസുകാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു.

ടിവിഎസ് അപാച്ചെയിലുള്ള ഹെഡ്‌ലാമ്പ് അനധികൃതം, പറയുന്നത് പൊലീസ്

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ അനധികൃതമാണെന്നു വ്യക്തമാക്കിയ പൊലീസ്, നൂറുരൂപ പിഴ അടയ്ക്കാന്‍ പ്രിയമിനോടു ആവശ്യപ്പെട്ടു. ഒടുവില്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെവന്ന പ്രിയം നൂറുരൂപ പിഴ അടയ്ക്കുകയായിരുന്നു.

ടിവിഎസ് അപാച്ചെയിലുള്ള ഹെഡ്‌ലാമ്പ് അനധികൃതം, പറയുന്നത് പൊലീസ്

എന്നാല്‍ തനിക്കുണ്ടായ ദുരനുഭവം ഫെയ്‌സ്ബുക്കില്‍ ലൈവിലൂടെ ഇദ്ദേഹം പങ്കുവെച്ചതിനാല്‍ കാര്യങ്ങള്‍ തത്സമയം പുറംലോകമറിഞ്ഞു. ഇന്ത്യന്‍ കാറുകളിലും ബൈക്കുകളിലും നൂതന സംവിധാനങ്ങള്‍ ഒരുങ്ങാന്‍ തുടങ്ങിയ കാര്യം പൊലീസുകാരറിഞ്ഞിട്ടില്ലെന്ന ആക്ഷേപം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു.

ടിവിഎസ് അപാച്ചെയിലുള്ള ഹെഡ്‌ലാമ്പ് അനധികൃതം, പറയുന്നത് പൊലീസ്

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഇന്ന് ബൈക്കുകളിലെ പതിവു ഫീച്ചറാണ്. കെടിഎം 390 ഡ്യൂക്ക്, ബജാജ് ഡോമിനാര്‍, യമഹ FZ25 തുടങ്ങിയ മോഡലുകളില്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് ഇടംപിടിക്കുന്നത്.

കാറുകളുടെ കാര്യത്തിലും ചിത്രം വ്യത്യസ്മല്ല. ഹോണ്ട സിറ്റി, മാരുതി സ്വിഫ്റ്റ് മുതല്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയില്‍ വരെ ഒരുങ്ങുന്നത് എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ്.

Source: Facebook

More from DriveSpark

Article Published On: Saturday, September 1, 2018, 20:48 [IST]
English summary
TVS Apache RR310 LED Headlamps Illegal, Says Police. Read in Malayalam.
കൂടുതല്‍... #off beat #ഓട്ടോ കൗതുകം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X