ടിവിഎസ് അപാച്ചെ RTR 180 റേസ് എഡിഷന്‍ വിപണിയില്‍; വില 83,233 രൂപ
ടിവിഎസ് അപാച്ചെ RTR 180 റേസ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 83,233 രൂപയാണ് പുതിയ അപാച്ചെ RTR 180 റേസ് എഡിഷന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). പ്രത്യേക റേസ് എഡിഷന്‍ ഗ്രാഫിക്‌സ് ഉള്‍പ്പെടുന്ന കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് അപാച്ചെ RTR 180 റേസ് എഡിഷന്റെ പ്രധാന ആകര്‍ഷണം.

കഴിഞ്ഞ വര്‍ഷം ടിവിഎസ് പുറത്തിറക്കിയ മാറ്റ് റെഡ് എഡിഷന് സമാനമായ വിലയിലാണ് പുതിയ അപാച്ചെ പതിപ്പിന്റെയും വരവ്. പേള്‍ വൈറ്റ് നിറമാണ് പുതിയ അപാച്ചെ റേസ് എഡിഷനില്‍ എടുത്തുപറയേണ്ട ആദ്യ വിശേഷം.

റെഡ്, ഗ്രെയ് വരകളടങ്ങിയ ഗ്രാഫിക്‌സ് ബൈക്കിന്റെ സ്‌പോര്‍ടി പരിവേഷം വെളിപ്പെടുത്തും. മുന്‍ മഡ്ഗാര്‍ഡിലും ഇന്ധനടാങ്കിലും പിന്‍സീറ്റിന് അരികിലും ഇതേ സ്‌പോര്‍ടി വരകള്‍ കാണാം. ടിവിഎസിന്റെ തനത് റേസിംഗ് കാര്‍ബണ്‍ ഫൈബര്‍ ശൈലിയെ അടിസ്ഥാനപ്പെടുത്തിയാണ് റേസ് എഡിഷന്റെ ഡിസൈന്‍.

RR 310 ല്‍ കണ്ട ത്രിമാന ടിവിഎസ് ലോഗോയെ റേസ് എഡിഷന്‍ അപാച്ചെയുടെ ഇന്ധനടാങ്കിലേക്ക് കമ്പനി പറിച്ചു നട്ടിട്ടുണ്ട്. അലോയ് വീലുകളുടെ റിമ്മിലും ടിവിഎസ് റേസിംഗിന്റെ ബ്രാന്‍ഡിംഗ് കാണാം.

മുന്നിലും പിന്നിലുമുള്ള ഡിസ്‌ക് ബ്രേക്കുകള്‍ ടിവിഎസ് അപാച്ചെ RTR 180 റേസ് എഡിഷന്റെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. പുത്തന്‍ നിറവും ബോഡി ഗ്രാഫിക്‌സും ഒഴിച്ചു നിര്‍ത്തിയാല്‍ വലിയ വ്യത്യാസങ്ങളൊന്നും പുതിയ റേസ് എഡിഷന്‍ അവകാശപ്പെടുന്നില്ല.

മൂര്‍ച്ചയേറിയ മുഖരൂപമാണ് ബൈക്ക് പിന്തുടരുന്നത്. ഹെഡ്‌ലാമ്പും ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റും അപാച്ചെയുടെ അക്രമണോത്സുകത വെളിപ്പെടുത്തും. മസിലന്‍ ശൈലിയിലാണ് ഇന്ധനടാങ്ക്. എഞ്ചിന് കീഴെയും ടിവിഎസ് ബ്രാന്‍ഡിംഗ് കമ്പനി ആലേഖനം ചെയ്തിട്ടുണ്ട്.

നീല ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കില്‍. സ്പീഡ് റെക്കോര്‍ഡര്‍, ലാപ് ടൈമര്‍, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍ മുതലായ വിവരങ്ങള്‍ ഡിസ്‌പ്ലേ കാഴ്ചവെക്കും. പൂജ്യത്തില്‍ നിന്നും അറുപതു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ എടുത്ത സമയമാണ് സ്പീഡ് റെക്കോര്‍ഡര്‍ രേഖപ്പെടുത്തുക.

ബൈക്കിന്റെ എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങളില്ല. നിലവിലുള്ള 177.4 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് ടിവിഎസ് അപാച്ചെ RTR 180 റേസ് എഡിഷന്‍ ഒരുങ്ങുന്നത്. എഞ്ചിന് പരമാവധി 16.3 bhp കരുത്തും 15.5 Nm torque ഉം സൃഷ്ടിക്കാനാവും.

അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. നിശ്ചലാവസ്ഥയില്‍ നിന്നും അറുപതു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബൈക്കിന് 4.96 സെക്കന്‍ഡുകള്‍ മതി. അപാച്ചെ RTR 180 -യുടെ ബ്രേക്കിംഗ് മികവും ഏറെ പ്രശംസനീയം.

ബൈക്കിന്റെ കരുത്തും ഭാരവും തമ്മിലുള്ള അനുപാതം ശ്രേണിയില്‍ ഏറ്റവും മികച്ചതാണ്. അടുത്തിടെയാണ് അപാച്ചെ RTR 200 4V -യ്ക്കും, അപാച്ചെ RTR 160 -യ്ക്കും പ്രത്യേക റേസ് എഡിഷന്‍ പതിപ്പിനെ ടിവിഎസ് അവതരിപ്പിച്ചത്.

ശേഷം ഇപ്പോള്‍ RTR 180 -യ്ക്കും റേസ് എഡിഷനെ കമ്പനി നല്‍കിയിരിക്കുകയാണ്. ചുരുക്കത്തില്‍ പുത്തന്‍ ഗ്രാഫിക്സും നിറവും മാത്രമാണ് റേസ് എഡിഷൻ അവകാശപ്പെടുന്ന പ്രധാന മാറ്റങ്ങൾ.


Click it and Unblock the Notifications








