ട്രാക്ക് പാരമ്പര്യവുമായി വീണ്ടും ടിവിഎസ്; അപാച്ചെ RTR 200 4V റേസ് എഡിഷന്‍ ഇന്ത്യയില്‍

Written By:

ടിവിഎസ് അപാച്ചെ RTR 200 4V റേസ് എഡിഷന്‍ 2.0 ഇന്ത്യയില്‍ പുറത്തിറങ്ങി. 95,185 രൂപ മുതലാണ് പുതിയ അപാച്ചെ RTR 200 4V റേസ് എഡിഷന്റെ (കാര്‍ബ്യുറേറ്റര്‍) എക്‌സ്‌ഷോറൂം വില. 1.07 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് അപാച്ചെ RTR റേസ് എഡിഷന്‍ (ഇഎഫ്‌ഐ) അണിനിരക്കുന്നത്.

ട്രാക്ക് പാരമ്പര്യവുമായി വീണ്ടും ടിവിഎസ്; അപാച്ചെ RTR 200 4V റേസ് എഡിഷന്‍ ഇന്ത്യയില്‍

അതേസമയം 1.08 ലക്ഷം രൂപയാണ് എബിഎസോട് കൂടിയ കാര്‍ബ്യുറേറ്റര്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. ആന്റി-റിവേഴ്‌സ് ടോര്‍ഖ് (A-RT) സ്ലിപ്പര്‍ ക്ലച്ച് ടെക്‌നോളജിയാണ് പുതുതലമുറ ടിവിഎസ് അപാച്ചെ RTR 200 4V റേസ് എഡിഷന്റെ പ്രധാന വിശേഷം.

ട്രാക്ക് പാരമ്പര്യവുമായി വീണ്ടും ടിവിഎസ്; അപാച്ചെ RTR 200 4V റേസ് എഡിഷന്‍ ഇന്ത്യയില്‍

പുതിയ റേസിംഗ് ഗ്രാഫിക്‌സും മികവേറിയ എയറോഡൈനാമിക്‌സ് മികവുള്ള ഫ്‌ളൈ സ്‌ക്രീനും റേസ് എഡിഷന്റെ മറ്റു വിശേഷങ്ങളാണ്.

ട്രാക്ക് പാരമ്പര്യവുമായി വീണ്ടും ടിവിഎസ്; അപാച്ചെ RTR 200 4V റേസ് എഡിഷന്‍ ഇന്ത്യയില്‍

നൂതന റേസ് ട്രാക്ക് ടെക്‌നോളജി ഇടംപിടിക്കുന്ന ശ്രേണിയിലെ ആദ്യ മോട്ടോര്‍സൈക്കിളാണ് പുതിയ ടിവിഎസ് അപാച്ചെ RTR 200 4V റേസ് എഡിഷന്‍.

ട്രാക്ക് പാരമ്പര്യവുമായി വീണ്ടും ടിവിഎസ്; അപാച്ചെ RTR 200 4V റേസ് എഡിഷന്‍ ഇന്ത്യയില്‍

അപാച്ചെയുടെ മികവു വര്‍ധിപ്പിക്കാന്‍ പുതിയ A-RT സ്ലിപ്പര്‍ ക്ലച്ച് ടെക്‌നോളജിക്ക് സാധിക്കുമെന്നാണ് ടിവിഎസിന്റെ അവകാശവാദം. 22 ശതമാനത്തോളം ക്ലച്ച് ബലം കുറച്ച് കണ്ണഞ്ചും വേഗതയില്‍ ഗിയര്‍ഷിഫ്റ്റുകള്‍ നടപ്പിലാക്കാന്‍ പുതിയ സ്ലിപ്പര്‍ ക്ലച്ച് ടെക്‌നോളജിക്ക് കഴിവുണ്ട്.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
ട്രാക്ക് പാരമ്പര്യവുമായി വീണ്ടും ടിവിഎസ്; അപാച്ചെ RTR 200 4V റേസ് എഡിഷന്‍ ഇന്ത്യയില്‍

മികവുറ്റ ലാപ് ടൈമുകള്‍ കുറിക്കാന്‍ ഈ ടെക്‌നോളജി അപാച്ചെ റേസ് എഡിഷനെ തുണയ്ക്കും. ഇതിന് പുറമെ അമിതവേഗത്തില്‍ ഡൗണ്‍ഷിഫ്റ്റ് ചെയ്യുമ്പോള്‍ റൈഡറുടെ സുരക്ഷ ഉറപ്പ് വരുത്താനും സ്ലിപ്പര്‍ ക്ലച്ച് ടെക്‌നോളജിക്ക് സാധിക്കും.

ട്രാക്ക് പാരമ്പര്യവുമായി വീണ്ടും ടിവിഎസ്; അപാച്ചെ RTR 200 4V റേസ് എഡിഷന്‍ ഇന്ത്യയില്‍

എന്തായാലും പുതിയ അപാച്ചെ റേസ് എഡിഷന്റെ എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങള്‍ ടിവിഎസ് വരുത്തിയിട്ടില്ല. നിലവിലുള്ള 197.75 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് അപാച്ചെ RTR 200 4V റേസ് എഡിഷന്‍ 2.0 വിന്റെ ഒരുക്കം.

ട്രാക്ക് പാരമ്പര്യവുമായി വീണ്ടും ടിവിഎസ്; അപാച്ചെ RTR 200 4V റേസ് എഡിഷന്‍ ഇന്ത്യയില്‍

മോഡലിന്റെ കാര്‍ബ്യുറേറ്റര്‍ പതിപ്പുകള്‍ 20 bhp കരുത്തേകുമ്പോള്‍ ഇഎഫ്‌ഐ പതിപ്പ് 21 bhp കരുത്ത് പരമാവധി ഏകും. 18.1 Nm torque ആണ് മോട്ടോര്‍സൈക്കിളിന് ലഭിക്കുക.

ട്രാക്ക് പാരമ്പര്യവുമായി വീണ്ടും ടിവിഎസ്; അപാച്ചെ RTR 200 4V റേസ് എഡിഷന്‍ ഇന്ത്യയില്‍

അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് പുതിയ അപാച്ചെ റേസ് എഡിഷനില്‍ ഒരുങ്ങുന്നതും. 35 വര്‍ഷത്തെ റേസിംഗ് പാരമ്പര്യം മുറുക്കെ പിടിച്ചാണ് പുതിയ അപാച്ചെ RTR 200 4V റേസ് എഡിഷന്‍ 2.0 ഒരുങ്ങിയിട്ടുള്ളതെന്ന് അവതരണ വേളയില്‍ ടിവിഎസ് റേസിംഗ് വൈസ് പ്രസിഡന്റ് അരുണ്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു.

കൂടുതല്‍... #tvs #new launch
English summary
TVS Apache RTR 200 4V Race Edition 2.0 Launched In India. Read in Malayalam.
Story first published: Thursday, March 8, 2018, 10:00 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark