നല്ല നാളെയ്ക്കായി ടിവിഎസ്; ഇതാണ് പുതിയ അപാച്ചെ RTR 200 Fi എഥനോള്‍

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

എക്‌സ്‌പോ വാര്‍ത്തകളും ചിത്രങ്ങളും ചൂടോടെ ഡെസ്‌കിലേക്ക് അയക്കാനുള്ള തിടുക്കത്തിലാണ് ഇന്നും പത്രക്കാര്‍. മാധ്യമങ്ങള്‍ക്കായി നല്‍കിയ ആദ്യ രണ്ടു ദിവസങ്ങള്‍ കൊണ്ടു മാത്രം എക്‌സ്‌പോയെ പൂര്‍ണമായും പകര്‍ത്താന്‍ പലര്‍ക്കും സാധിച്ചിട്ടില്ല.

നല്ല നാളെയ്ക്കായി ടിവിഎസ്; ഇതാണ് പുതിയ അപാച്ചെ RTR 200 Fi എഥനോള്‍

ടിവിഎസ് സ്റ്റാളിലേക്ക് നടന്നു നീങ്ങവെ സന്ദര്‍ശകരെ തള്ളി മാറ്റി മീഡിയ റൂമിലേക്ക് ഓടിയകന്ന വിദ്വാനെ കണ്ടു. നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ സന്തോഷത്തിലായിരുന്നു പുള്ളി. ടിവിഎസില്‍ എന്താണ് നടക്കുന്നതെന്ന് ചെന്നു നോക്കിയപ്പോള്‍ പുതിയ അപാച്ചെ RTR 200 Fi എഥനോളാണ് അവിടെ ഹീറോ.

നല്ല നാളെയ്ക്കായി ടിവിഎസ്; ഇതാണ് പുതിയ അപാച്ചെ RTR 200 Fi എഥനോള്‍

കാര്‍ബണ്‍ പുറന്തള്ളല്‍ തോത് ഗണ്യമായി കുറച്ചുള്ള അപാച്ചെയുടെ പുതിയ അവതാരമാണ് RTR 200 Fi എഥനോള്‍. കാണാന്‍ സാധാരണ അപാച്ചെ പോലെ തന്നെയാണ് അപാച്ചെ എഥനോളും.

നല്ല നാളെയ്ക്കായി ടിവിഎസ്; ഇതാണ് പുതിയ അപാച്ചെ RTR 200 Fi എഥനോള്‍

'ഹരിതാഭമായ' ഫ്യൂവല്‍ ടാങ്ക് മാത്രമാണ് എടുത്തുപറയാവുന്ന ഡിസൈന്‍ മാറ്റം. ഇരുപത്തഞ്ചു ശതമാനംഓക്‌സജിന്‍ അളവുള്ള ഓക്‌സിഡൈസ്ഡ് ഇന്ധനത്തിലാണ് ടിവിഎസ് അപാച്ചെ RTR 200 Fi എഥനോള്‍ പ്രവര്‍ത്തിക്കുക.

നല്ല നാളെയ്ക്കായി ടിവിഎസ്; ഇതാണ് പുതിയ അപാച്ചെ RTR 200 Fi എഥനോള്‍

എഥനോളില്‍ പ്രവര്‍ത്തിക്കുന്നതിന് വേണ്ടി സാങ്കേതിക മുഖത്തും ഒട്ടനവധി മാറ്റങ്ങള്‍ അപാച്ചെ കൈവരിച്ചിട്ടുണ്ട്. എന്തായാലും ഫ്യൂവല്‍ ടാങ്കില്‍ ഒരുങ്ങിയിട്ടുള്ള 'ഗ്രീന്‍' ഗ്രാഫിക്‌സ് അപാച്ചെ 200 Fi എഥനോളിന് പ്രത്യേക പുതുമ നല്‍കുന്നതായി അനുഭവപ്പെട്ടു.

നല്ല നാളെയ്ക്കായി ടിവിഎസ്; ഇതാണ് പുതിയ അപാച്ചെ RTR 200 Fi എഥനോള്‍

നിലവിലുള്ള 197.75 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് RTR 200 Fi എഥനോളിന്റെ ഒരുക്കം. 20.7 bhp കരുത്തും 18.1 Nm torque ഉം മോട്ടോര്‍സൈക്കിള്‍ പരമാവധി ഉത്പാദിപ്പിക്കും.

നല്ല നാളെയ്ക്കായി ടിവിഎസ്; ഇതാണ് പുതിയ അപാച്ചെ RTR 200 Fi എഥനോള്‍

ട്വിന്‍-സ്‌പ്രെയ്-ട്വിന്‍-പോര്‍ട്ട് ഇഎഫ്‌ഐ ടെക്‌നോളിയുടെ പിന്തുണയോടെയാണ് അപാച്ചെ എഥനോളിന്റെ വരവ്. അതിവേഗ ആക്‌സിലറേഷനും മികവാര്‍ന്ന റൈഡും ഈ ടെക്‌നോളജി എഥനോള്‍ പതിപ്പിന് നല്‍കും.

നല്ല നാളെയ്ക്കായി ടിവിഎസ്; ഇതാണ് പുതിയ അപാച്ചെ RTR 200 Fi എഥനോള്‍

എഥനോള്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഒഴിച്ച് മറ്റ് കാര്യമായ വിശേഷങ്ങളൊന്നും പുതിയ അപാച്ചെ അവകാശപ്പെടുന്നില്ല. ഷാര്‍പ്പ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്ക്, ഗോള്‍ഡന്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍; അപാച്ചെയുടെ ഡിസൈന്‍ സവിശേഷതകള്‍ ഇങ്ങനെ നീളുന്നു.

കൂടുതല്‍... #tvs #Auto Expo 2018 #ടിവിഎസ്
English summary
TVS Apache RTR 200 Fi Ethanol Showcased. Read in Malayalam.
Story first published: Friday, February 9, 2018, 14:25 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark