'പുതിയ അകൂലയെ' തപ്പി നടന്നു, ഒടുവില്‍ കിട്ടിയത് ടിവിഎസ് ക്രിയോണിനെ

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

പരിസ്ഥിതി സൗഹൃദമായ സ്‌കൂട്ടറുകളിലേക്കും ബൈക്കുകളിലേക്കുമാണ് ഇക്കുറി ടിവിഎസിന്റെ ശ്രദ്ധ. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ അകൂലയായിരുന്നു സന്ദര്‍ശകരെ എതിരേറ്റത്; എന്നാല്‍ ഇത്തവണ അങ്ങനെ പറയത്തക്ക വീരന്മാരെ ഒന്നും ഇതുവരെ ടിവിഎസ് സ്റ്റാളില്‍ കണ്ടില്ല.

'പുതിയ അകൂലയെ' തപ്പി നടന്നു, ഒടുവില്‍ കിട്ടിയത് ടിവിഎസ് ക്രിയോണിനെ

ആകപ്പാടെ ടിവിഎസ് അവതരിപ്പിച്ച അപാച്ചെ RTR 200 Fi എഥനോള്‍ കൗതുകമുണര്‍ത്തി എന്നു മാത്രം. ചെറിയ നിരാശയോടെ മുന്നോട്ടു നടന്നു നീങ്ങവെയാണ് ദൂരെ മാറി ഒരു പുതിയ അവതാരത്തെ കണ്ടത്.

'പുതിയ അകൂലയെ' തപ്പി നടന്നു, ഒടുവില്‍ കിട്ടിയത് ടിവിഎസ് ക്രിയോണിനെ

ഇതാരാണ്, ടിവിഎസിന്റെ പുതിയ സ്‌പോര്‍ട്‌സ് സ്‌കൂട്ടറോ? സംശയം തോന്നി ചെന്നു നോക്കിയപ്പോഴോ, ദേ നില്‍ക്കുന്നു പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് സ്‌കൂട്ടര്‍ കോണ്‍സെപ്റ്റ് - 'ക്രിയോണ്‍'.

'പുതിയ അകൂലയെ' തപ്പി നടന്നു, ഒടുവില്‍ കിട്ടിയത് ടിവിഎസ് ക്രിയോണിനെ

ഒച്ചിഴയുന്ന പോലുള്ള പതിവ് ഇലക്ട്രിക് സ്‌കൂട്ടറല്ല ക്രിയോണ്‍. ടിവിഎസിന്റെ പുതുതലമുറ ഇലക്ട്രിക് മോട്ടോര്‍ കരുത്തില്‍ ഒരുങ്ങിയിരിക്കുന്ന ക്രിയോണ്‍, 5.1 സെക്കന്‍ഡുകള്‍ കൊണ്ടു തന്നെ നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കും!

'പുതിയ അകൂലയെ' തപ്പി നടന്നു, ഒടുവില്‍ കിട്ടിയത് ടിവിഎസ് ക്രിയോണിനെ

ഒറ്റചാര്‍ജ്ജില്‍ 80 കിലോമീറ്റര്‍ ദൂരം വരെ ക്രിയോണിന് സഞ്ചരിക്കാന്‍ സാധിക്കും. ഒരു മണിക്കൂര്‍ കൊണ്ടു ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ്ജ് ചെയ്യപ്പെടുമെന്നാണ് ടിവിഎസിന്റെ വാദം.

'പുതിയ അകൂലയെ' തപ്പി നടന്നു, ഒടുവില്‍ കിട്ടിയത് ടിവിഎസ് ക്രിയോണിനെ

12 kw ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന മൂന്ന് ലിഥിയം-അയോണ്‍ ബാറ്ററികളിലാണ് ടിവിഎസ് ക്രിയോണിന്റെ ഒരുക്കം. ടെക്‌നോളജി ഭീമന്മാരായ ഇന്റലാണ് പുതിയ ക്രിയോണിന് വേണ്ടിയുള്ള സ്മാര്‍ട്ട് കണക്ടിവിറ്റി ഫീച്ചറുകള്‍ വികസിപ്പിച്ചിരിക്കുന്നത്.

'പുതിയ അകൂലയെ' തപ്പി നടന്നു, ഒടുവില്‍ കിട്ടിയത് ടിവിഎസ് ക്രിയോണിനെ

കണ്ടു പരിചയമില്ലാത്ത വേറിട്ട രൂപഭാവമാണ് ക്രിയോണിന്. ഇലക്ട്രിക് സ്‌കൂട്ടറിന് നടുവിലൂടെയുള്ള സില്‍വര്‍ തീം ഫ്രെയിം ആരുടെയും കണ്ണില്‍ പതിയും. കടും ചുവപ്പിലുള്ള നാല് ഫ്‌ളോട്ടിംഗ് പാനലുകള്‍ കൊണ്ടാണ് ക്രിയോണിന്റെ മുഖരൂപം.

'പുതിയ അകൂലയെ' തപ്പി നടന്നു, ഒടുവില്‍ കിട്ടിയത് ടിവിഎസ് ക്രിയോണിനെ

താഴ്ന്ന പാനലുകളില്‍ സ്‌കൂട്ടറിന്റെ പേരും ടിവിഎസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് ബൈക്കുകളെ അനുസ്മരിപ്പിച്ചാണ് ക്രിയോണിന്റെ റിയര്‍ എന്‍ഡ്. ചെറിയ സീറ്റും നീളം കുറഞ്ഞ ടെയില്‍ ഭാഗവും ക്രിയോണിന് ചന്തം പകരുന്നുണ്ട്.

'പുതിയ അകൂലയെ' തപ്പി നടന്നു, ഒടുവില്‍ കിട്ടിയത് ടിവിഎസ് ക്രിയോണിനെ

ആപ്പ് മുഖേന സ്മാര്‍ട്ട് ഫോണുമായി ബന്ധം സ്ഥാപിക്കാനും ക്രിയോണിന് സാധിക്കും. അടുത്തിടെ ടിവിഎസ് കാഴ്ചവെച്ച എന്‍ടോര്‍ഖ് 125 സ്‌കൂട്ടറിലും ഇതേ ഫീച്ചര്‍ ഇടംപിടിച്ചിട്ടുണ്ട്.

'പുതിയ അകൂലയെ' തപ്പി നടന്നു, ഒടുവില്‍ കിട്ടിയത് ടിവിഎസ് ക്രിയോണിനെ

ക്ലൗഡ് കണക്ടിവിറ്റി, മൂന്ന് കസ്റ്റം റൈഡിംഗ് മോഡുകള്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, പാര്‍ക്ക് അസിസ്റ്റ് സേഫ്റ്റി, ആന്റി-തെഫ്റ്റ്, ജിപിഎസ് നാവിഗേഷന്‍, ജിയോ-ഫെന്‍സിംഗ് എന്നിങ്ങനെ നീളുന്നതാണ് ക്രിയോണിന്റെ മറ്റു ഫീച്ചറുകള്‍.

'പുതിയ അകൂലയെ' തപ്പി നടന്നു, ഒടുവില്‍ കിട്ടിയത് ടിവിഎസ് ക്രിയോണിനെ

ഡിസ്‌ക് ബ്രേക്കുകളാണ് ക്രിയോണില്‍ ബ്രേക്കിംഗ് ഒരുക്കുക. സിംഗിള്‍ ചാനല്‍ എബിഎസ് പിന്തുണ ക്രിയോണിനുണ്ട്.

കൂടുതല്‍... #tvs #Auto Expo 2018 #ടിവിഎസ്
English summary
TVS Creon Electric Scooter Concept Unveiled. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark