ദുരിതാശ്വാസ നിധി: ഒരുകോടി രൂപ നല്‍കി ടിവിഎസ്

By Staff

പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് ഒരുകോടി രൂപ സംഭാവന ചെയ്തു. ടിവിഎസ് മോട്ടോര്‍സിന് വേണ്ടി ശ്രീനിവാസ് സര്‍വീസസ് ട്രസ്റ്റ് സിഇഒ സ്വരണ്‍ സിങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. പ്രതിസന്ധി ഘട്ടങ്ങളില്‍ ജനതയ്‌ക്കൊപ്പം നില്‍ക്കാനാണ് ടിവിഎസ് എന്നും ആഗ്രഹിക്കുന്നതെന്ന് സ്വരണ്‍ സിങ്ങ് പറഞ്ഞു.

ദുരിതാശ്വാസ നിധി: ഒരുകോടി രൂപ നല്‍കി ടിവിഎസ്

പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമൊഴിഞ്ഞു സഹായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുജനങ്ങളോടു അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് ടിവിഎസ് സഹായഹസ്തം നീട്ടിയത്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എംഎ യൂസഫലി അറിയിച്ചിരുന്നു.

ദുരിതാശ്വാസ നിധി: ഒരുകോടി രൂപ നല്‍കി ടിവിഎസ്

കേരളത്തിനകത്തും പുറത്തും നിന്നുമായി കൈയ്യൊഴിഞ്ഞ സഹായ സഹകരണങ്ങളാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. കേരളം കടന്നുപോകുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ശക്തമായി രംഗത്തുണ്ട്.

ദുരിതാശ്വാസ നിധി: ഒരുകോടി രൂപ നല്‍കി ടിവിഎസ്

തമിഴ് സിനിമാതാരങ്ങളുടെ കൂട്ടായ്മയായ തെന്നിന്ത്യന്‍ നടികര്‍ സംഘം അഞ്ചുലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞദിവസം സംഭവന ചെയ്തു. മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ 25 ലക്ഷം രൂപയാണ് കേരളത്തിന് കൈമാറിയത്.

ദുരിതാശ്വാസ നിധി: ഒരുകോടി രൂപ നല്‍കി ടിവിഎസ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കി. ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ ഡിഎംകെ ഒരുകോടി രൂപ നല്‍കി.

ദുരിതാശ്വാസ നിധി: ഒരുകോടി രൂപ നല്‍കി ടിവിഎസ്

വീടുകളും റോഡുകളും പുനര്‍നിര്‍മ്മിക്കാനും കൃഷ്ടി നഷ്ടപ്പെട്ടവരെ സഹായിക്കാനും സാമ്പത്തികമായ പിന്തുണയാണ് ഈ ഘട്ടത്തില്‍ ഏറ്റവും ആവശ്യം. അതുകൊണ്ടു ദുരിതബാധിതരെ സഹായിക്കാന്‍ സന്നദ്ധതയുള്ള ഏവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായ സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അഭ്യര്‍ത്ഥിച്ചു.

Article Published On: Tuesday, August 14, 2018, 12:01 [IST]
English summary
TVS Motor Company Contributes Rs. 1 Crore To Kerala Chief Minister's Distress Relief Fund. Read in Malayalam.
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X