'സ്മാര്‍ട്ട്' സ്‌കൂട്ടറുമായി ടിവിഎസ്; എന്‍ടോര്‍ഖ് 125 വിപണിയില്‍, വില 58,750 രൂപ

Written By:
Recommended Video - Watch Now!
Auto Rickshaw Explodes In Broad Daylight

പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 125 ഇന്ത്യയില്‍. 58,750 രൂപയാണ് എന്‍ടോര്‍ഖ് 125 സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). 125 സിസി സ്‌കൂട്ടര്‍ ശ്രേണിയിലേക്കുള്ള ടിവിഎസിന്റെ ആദ്യ ചുവടുവെയ്പാണ് എന്‍ടോര്‍ഖ് 125.

'സ്മാര്‍ട്ട്' സ്‌കൂട്ടറുമായി ടിവിഎസ്; എന്‍ടോര്‍ഖ് 125 വിപണിയില്‍, വില 58,750 രൂപ

2014 ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് കാഴ്ചവെച്ച ഗ്രാഫൈറ്റ് കോണ്‍സെപ്റ്റ് സ്‌കൂട്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ എന്‍ടോര്‍ഖ് 125 ന്റെ ഒരുക്കം. ഇന്ത്യന്‍ യുവതലമുറയെയാണ് എന്‍ടോര്‍ഖ് 125 സ്‌കൂട്ടര്‍ കൊണ്ട് ടിവിഎസ് പ്രധാനമായും ലക്ഷ്യമിടുന്നത്.

'സ്മാര്‍ട്ട്' സ്‌കൂട്ടറുമായി ടിവിഎസ്; എന്‍ടോര്‍ഖ് 125 വിപണിയില്‍, വില 58,750 രൂപ

ചെത്തി ഒരുക്കിയ അഗ്രസീവ് ഡിസൈന്‍ ഭാഷയാണ് എന്‍ടോര്‍ഖിന്റെ പ്രധാന ആകര്‍ഷണം. കൂര്‍ത്തു നില്‍ക്കുന്ന ഫ്രണ്ട് ഏപ്രണ്‍ എന്‍ടോര്‍ഖിന്റെ അഗ്രസീവ് മുഖരൂപത്തിന് ശക്തമായ പിന്തുണ അര്‍പ്പിക്കുന്നുണ്ട്.

'സ്മാര്‍ട്ട്' സ്‌കൂട്ടറുമായി ടിവിഎസ്; എന്‍ടോര്‍ഖ് 125 വിപണിയില്‍, വില 58,750 രൂപ

രൂപത്തിലും ഭാവത്തിലും ഏറെക്കുറെ ഗ്രാഫൈറ്റ് കോണ്‍സെപ്റ്റിനെ ഓര്‍മ്മപ്പെടുത്തിയാണ് എന്‍ടോര്‍ഖിന്റെ വരവ്. സിഗ്നേച്ചര്‍ എല്‍ഇഡി ടെയില്‍ ലാമ്പ് ഡിസൈനാണ് സ്‌കൂട്ടറിന്റെ പ്രധാന വിശേഷം.

'സ്മാര്‍ട്ട്' സ്‌കൂട്ടറുമായി ടിവിഎസ്; എന്‍ടോര്‍ഖ് 125 വിപണിയില്‍, വില 58,750 രൂപ

നീളം കുറഞ്ഞ കട്ടിയേറിയ മള്ഫറില്‍ നിന്നുള്ള വേറിട്ട എക്‌സ്‌ഹോസ്റ്റ് ശബ്ദം എന്‍ടോര്‍ഖിന്റ പ്രത്യേകതകളില്‍ ഒന്നാണ്. 125 സിസി എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ CVTi റെവ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്.

'സ്മാര്‍ട്ട്' സ്‌കൂട്ടറുമായി ടിവിഎസ്; എന്‍ടോര്‍ഖ് 125 വിപണിയില്‍, വില 58,750 രൂപ

7,500 rpm ല്‍ 9.27 bhp കരുത്തും 10.4 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിന്റെ പരമാവധി വേഗത മണിക്കൂറില്‍ 95 കിലോമീറ്ററാണ്. ശ്രേണിയില്‍ ഏറ്റവും വേഗതയേറിയ ആക്‌സിലേറഷന്‍ സ്‌കൂട്ടര്‍ കാഴ്ചവെക്കുമെന്നാണ് ടിവിഎസിന്റെ വാദം.

'സ്മാര്‍ട്ട്' സ്‌കൂട്ടറുമായി ടിവിഎസ്; എന്‍ടോര്‍ഖ് 125 വിപണിയില്‍, വില 58,750 രൂപ

ഓട്ടോ ചോക്ക്, ഇന്റലിജന്റ് ഇഗ്നീഷന്‍ സിസ്റ്റം, സ്പ്ലിറ്റ് ടൈപ് ഇന്‍ടെയ്ക്ക് ഡിസൈന്‍, ഫോം-ഓണ്‍-പേപ്പര്‍ എയര്‍ ഫില്‍ട്ടര്‍ എന്നിങ്ങനെ നീളുന്നതാണ് എന്‍ടോര്‍ഖ് 125 സ്‌കൂട്ടറിന്റെ മറ്റു വിശേഷങ്ങള്‍.

'സ്മാര്‍ട്ട്' സ്‌കൂട്ടറുമായി ടിവിഎസ്; എന്‍ടോര്‍ഖ് 125 വിപണിയില്‍, വില 58,750 രൂപ

കമ്പസ്റ്റ്യന്‍ ചേമ്പറിന് വേണ്ടി നൂതനമായ ഓയില്‍ കൂളിംഗ് സംവിധാനമാണ് ടിവിഎസ് ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട് കണക്ട് ടെക്‌നോളജി മുഖേന സ്‌കൂട്ടറിനെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധപ്പെടുത്താം എന്നതാണ് എന്‍ടോര്‍ഖിന്റെ പ്രത്യേകത.

'സ്മാര്‍ട്ട്' സ്‌കൂട്ടറുമായി ടിവിഎസ്; എന്‍ടോര്‍ഖ് 125 വിപണിയില്‍, വില 58,750 രൂപ

ശ്രേണിയിലെ തന്നെ ആദ്യ എല്‍സിഡി സ്‌ക്രീനുമായി എത്തുന്ന എന്‍ടോര്‍ഖില്‍ ബ്ലുടൂത്ത് മുഖേന നാവിഗേഷന്‍ അസിസ്റ്റ് ഫീച്ചര്‍ നേടാന്‍ സാധിക്കും.

'സ്മാര്‍ട്ട്' സ്‌കൂട്ടറുമായി ടിവിഎസ്; എന്‍ടോര്‍ഖ് 125 വിപണിയില്‍, വില 58,750 രൂപ

ടോപ് സ്പീഡ് റെക്കോര്‍ഡര്‍, ലാപ് ടൈമര്‍, ഫോണ്‍ ബാറ്ററി നില, ലാസ്റ്റ് പാര്‍ക്ക്ഡ് ലൊക്കേഷന്‍ അസിസ്റ്റ്, ശരാശരി വേഗത എന്നിവ ഉള്‍പ്പെടുന്ന വിവരങ്ങള്‍ എല്‍സിഡി സ്‌ക്രീന്‍ എന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ലഭ്യമാക്കും.

'സ്മാര്‍ട്ട്' സ്‌കൂട്ടറുമായി ടിവിഎസ്; എന്‍ടോര്‍ഖ് 125 വിപണിയില്‍, വില 58,750 രൂപ

കൂടാതെ സ്മാര്‍ട്ട്‌ഫോണിലേക്ക് വരുന്ന ഇന്‍കമിങ്ങ് കോളറുടെ പേരും ടെക്സ്റ്റ് സന്ദേശങ്ങളും എല്‍സിഡി സ്‌ക്രീനില്‍ തെളിയുന്ന ഫീച്ചറും എന്‍ടോര്‍ഖിന്റെ എല്‍സിഡി സ്‌ക്രീനിലുണ്ട്.

'സ്മാര്‍ട്ട്' സ്‌കൂട്ടറുമായി ടിവിഎസ്; എന്‍ടോര്‍ഖ് 125 വിപണിയില്‍, വില 58,750 രൂപ

എക്‌സ്‌റ്റേണല്‍ ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്, എഞ്ചിന്‍ കില്‍ സ്വിച്ച്, പാസ് ബൈ സ്വിച്ച്, പാര്‍ക്കിംഗ് ബ്രേക്കുകള്‍, ഡ്യൂവല്‍-സൈഡ് ഹാന്‍ഡില്‍ ലോക്ക്, യുഎസ്ബി മൊബൈല്‍ ചാര്‍ജ്ജര്‍, 22 ലിറ്റര്‍ അണ്ടര്‍-സീറ്റ് സ്‌റ്റോറേജ് ശേഷി എന്നിവയും പുതിയ പ്രീമിയം സ്‌കൂട്ടറിന്റെ ഫീച്ചറുകളാണ്.

'സ്മാര്‍ട്ട്' സ്‌കൂട്ടറുമായി ടിവിഎസ്; എന്‍ടോര്‍ഖ് 125 വിപണിയില്‍, വില 58,750 രൂപ

സ്‌പോര്‍ടി അലോയ് വീലുകളില്‍ വീതിയേറിയ 110/80-12 സൈസ് ട്യൂബ്‌ലെസ് ടയറുകളാണ് സാന്നിധ്യമറിയിക്കുന്നത്. മുന്‍ ടയറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങുന്ന പെറ്റല്‍-ഡിസ്‌ക് ബ്രേക്ക് ശ്രേണിയില്‍ തന്നെ ഇതാദ്യമായാണ്.

'സ്മാര്‍ട്ട്' സ്‌കൂട്ടറുമായി ടിവിഎസ്; എന്‍ടോര്‍ഖ് 125 വിപണിയില്‍, വില 58,750 രൂപ

മാറ്റ് യെല്ലോ, മാറ്റ് ഗ്രീന്‍, മാറ്റ് റെഡ്, മാറ്റ് വൈറ്റ് നിറങ്ങളിലാണ് ടിവിഎസ് എന്‍ടോര്‍ഖ് 125 ലഭ്യമാകുന്നത്. ഹോണ്ട ഗ്രാസിയയാണ് ടിവിഎസ് എന്‍ടോര്‍ഖ് 125 ന്റെ പ്രധാന എതിരാളി.

കൂടുതല്‍... #tvs #new launch #ടിവിഎസ്
English summary
TVS NTorq 125 Launched At Rs 58,750. Read in Malayalam.
Story first published: Monday, February 5, 2018, 18:43 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark