പുതിയ ടിവിഎസ് റേഡിയോണ്‍ വിപണിയില്‍, വില 48,400 രൂപ

By Dijo Jackson

ടിവിഎസിന്റെ പുതുതലമുറ കമ്മ്യൂട്ടര്‍ ബൈക്കുകള്‍ക്ക് തുടക്കം കുറിച്ച് റേഡിയോണ്‍. തങ്ങളുടെ ഏറ്റവും പുതിയ 110 സിസി റേഡിയോണ്‍ ബൈക്കിനെ ടിവിഎസ് വിപണിയില്‍ പുറത്തിറക്കി. 48,400 രൂപയാണ് ടിവിഎസ് റേഡിയോണിന് വിപണിയില്‍ വില (എക്‌സ്‌ഷോറൂം ദില്ലി). സമകാലിക കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ നിന്നും വ്യത്യസ്തമായ ഡിസൈന്‍ ഭാഷയാണ് റേഡിയോണിനെന്നു ടിവിഎസ് പറയുന്നു.

പുതിയ ടിവിഎസ് റേഡിയോണ്‍ വിപണിയില്‍, വില 48,400 രൂപ

പ്രധാനമായും യുവതലമുറയെ ലക്ഷ്യമിടുന്ന റേഡിയോണ്‍, പുതിയ ഷാസിയും സിംഗിള്‍ ക്രാഡില്‍ ട്യൂബുലാര്‍ ഫ്രെയിമുമാണ് ഉപയോഗിക്കുന്നത്. ടിവിഎസ് സ്റ്റാര്‍സിറ്റി പ്ലസില്‍ നിന്നുള്ള ഘടകങ്ങളാണ് പുതിയ റേഡിയോണില്‍ ഏറിയപങ്കും. എഞ്ചിനും സ്റ്റാര്‍സിറ്റി പ്ലസിന്റേതുതന്നെ.

പുതിയ ടിവിഎസ് റേഡിയോണ്‍ വിപണിയില്‍, വില 48,400 രൂപ

റേഡിയോണില്‍ ഒരുങ്ങുന്ന 109.7 സിസി ഒറ്റ സിലിണ്ടര്‍ മൂന്നു വാല്‍വ് എയര്‍ കൂള്‍ഡ് എഞ്ചിന്‍ 8.3 bhp കരുത്തും (7,000 rpm) 8.7 Nm torque ഉം (5,000 rpm) പരമാവധി സൃഷ്ടിക്കും. നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്.

പുതിയ ടിവിഎസ് റേഡിയോണ്‍ വിപണിയില്‍, വില 48,400 രൂപ

69.3 കിലോമീറ്ററാണ് ബൈക്കില്‍ ടിവിഎസ് വാഗ്ദാനം ചെയ്യുന്ന മൈലേജ്. റേഡിയോണിലുള്ള സിങ്ക്രൊണൈസ്ഡ് ബ്രേക്കിംഗ് ടെക്‌നോളജി 110 സിസി കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ ഇതാദ്യമായാണെന്നു ടിവിഎസ് പറയുന്നു.

പുതിയ ടിവിഎസ് റേഡിയോണ്‍ വിപണിയില്‍, വില 48,400 രൂപ

പുതിയ സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തില്‍ റേഡിയോണ്‍ ഉയര്‍ന്ന ബ്രേക്കിംഗ് മികവു കാഴ്ച്ചവെക്കും. അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്യുമ്പോള്‍ ടയറുകള്‍ റോഡില്‍ നിന്നും തെന്നിമാറാനുള്ള പ്രവണത സിങ്ക്രൊണൈസ്ഡ് ബ്രേക്കിംഗ് ടെക്‌നോളജി കുറയ്ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

പുതിയ ടിവിഎസ് റേഡിയോണ്‍ വിപണിയില്‍, വില 48,400 രൂപ

1,265 mm ആണ് റേഡിയോണിന്റെ വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 180 mm ഉം. ക്രോം ബെസലിന് കീഴെയുള്ള ഹെഡ്‌ലാമ്പില്‍ തന്നെയാണ് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകൾ. ഇന്ധനടാങ്കിലുള്ള പ്രത്യേക പാഡുകളും ക്രോം അലങ്കാരമുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മോഡലിന്റെ ഡിസൈന്‍ സവിശേഷതയാണ്.

പുതിയ ടിവിഎസ് റേഡിയോണ്‍ വിപണിയില്‍, വില 48,400 രൂപ

ഷോക്ക് അബ്‌സോര്‍ബറിനും സൈലന്‍സറിനും ക്രോം തിളക്കം കമ്പനി നല്‍കിയിട്ടുണ്ട്. ബീപ് ശബ്ദം മുഴക്കുന്ന സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ഇലക്ട്രിക് സ്റ്റാര്‍ട്ട്, 18 ഇഞ്ച് അലോയ് വീലുകള്‍, യുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ട്, പില്യണ്‍ ഗ്രാബ് റെയില്‍ എന്നിങ്ങനെ നീളും ബൈക്കിന്റെ മറ്റു വിശേഷങ്ങള്‍.

പുതിയ ടിവിഎസ് റേഡിയോണ്‍ വിപണിയില്‍, വില 48,400 രൂപ

ശ്രേണിയില്‍ ഏറ്റവും വലിയ സീറ്റാണ് റേഡിയോണ്‍ അവകാശപ്പെടുന്നത്. വൈറ്റ്, ബീജ്, പര്‍പ്പിള്‍, ബ്ലാക് നിറങ്ങളില്‍ മോഡല്‍ ലഭ്യമാകും. അടുത്തമാസം മുതല്‍ റേഡിയോണ്‍ ബൈക്കുകള്‍ ടിവിഎസ് ഡീലര്‍ഷിപ്പുകളില്‍ വില്‍പനയ്‌ക്കെത്തും.

പുതിയ ടിവിഎസ് റേഡിയോണ്‍ വിപണിയില്‍, വില 48,400 രൂപ

ഈ വര്‍ഷം രണ്ടുലക്ഷം റേഡിയോണ്‍ ബൈക്കുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഹീറോ സ്‌പ്ലെന്‍ഡറിനോടാണ് വിപണിയില്‍ ടിവിഎസ് റേഡിയോണ്‍ മത്സരിക്കുക.

പുതിയ ടിവിഎസ് റേഡിയോണ്‍ വിപണിയില്‍, വില 48,400 രൂപ

2012 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് റേഡിയോണ്‍ എന്ന ആശയത്തെ ടിവിഎസ് ആദ്യമായി അവതരിപ്പിച്ചത്. എന്നാല്‍ അന്നുകാണിച്ച മോഡലില്‍ നിന്നും തികച്ചു വ്യത്യസ്തമായ അവതാരമാണ് ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക് വന്നിരിക്കുന്നത്.

പുതിയ ടിവിഎസ് റേഡിയോണ്‍ വിപണിയില്‍, വില 48,400 രൂപ

റേഡിയോണ്‍ കോണ്‍സെപ്റ്റിന് 125 സിസി എഞ്ചിനെ ടിവിഎസ് നല്‍കിയെങ്കില്‍ പ്രൊഡക്ഷന്‍ പതിപ്പില്‍ 110 സിസി എഞ്ചിനാണ് തുടിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #tvs motor #new launches
English summary
TVS Radeon Launched in India; Priced At Rs 48,400. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X