ടിവിഎസ് സ്‌പോര്‍ട് സില്‍വര്‍ അലോയ് എഡിഷന്‍ വിപണിയില്‍!
ടിവിഎസ് സ്‌പോര്‍ട് സില്‍വര്‍ അലോയ് എഡിഷന്‍ വിപണിയില്‍ പുറത്തിറങ്ങി. ടിവിഎസ് സ്‌പോര്‍ട് വില്‍പന ഇരുപതു ലക്ഷം നാഴികക്കല്ല് പിന്നിട്ടത് പ്രമാണിച്ചാണ് പുതിയ സ്‌പോര്‍ട് സില്‍വര്‍ അലോയ് എഡിഷന്റെ വരവ്.

44,961 രൂപയാണ് ടിവിഎസ് സ്‌പോര്‍ട് സില്‍വര്‍ അലോയ് എഡിഷന്റെ (കിക്ക് സ്റ്റാര്‍ട്ട്) എക്‌സ്‌ഷോറൂം വില. ഇലക്ട്രിക് സ്റ്റാര്‍ട്ടുള്ള സ്‌പോര്‍ട് സില്‍വര്‍ എഡിഷന് 46,857 രൂപയാണ് എക്സ്ഷോറൂം വില.

രണ്ടു നിറങ്ങളാണ് പുതിയ ബൈക്കില്‍. ബ്ലാക് സില്‍വര്‍, വൊള്‍ക്കാനോ റെഡ് നിറങ്ങളിലാണ് സില്‍വര്‍ അലോയ് എഡിഷന്‍ ലഭ്യമാവുക. പേര് സൂചിപ്പിക്കുന്നത് പോലെ സില്‍വര്‍ അലോയ് വീലുകളാണ് ബൈക്കിന്റെ മുഖ്യാകര്‍ഷണം.

സാധാരണ ടിവിഎസ് സ്‌പോര്‍ടുകളുടെ അലോയ് നിറം കറുപ്പാണ്. അലോയ് നിറമൊഴികെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങളൊന്നും പുതിയ പതിപ്പ് അവകാശപ്പെടുന്നില്ല.

99.7 സിസി എയര്‍കൂള്‍ഡ്, ഡ്യൂറാലൈഫ് എഞ്ചിനിലാണ് പുതിയ ടിവിഎസ് സ്‌പോര്‍ട് സില്‍വര്‍ അലോയ് എഡിഷന്റെ ഒരുക്കം. എഞ്ചിന് പരമാവധി 7.3 bhp കരുത്തും 7.5 Nm torque ഉം സൃഷ്ടിക്കാനാവും. നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്.

മൈലേജ് വാഗ്ദാനം 95 കിലോമീറ്റര്‍. ശ്രേണിയിലെ ഏറ്റവും മികച്ച മൈലേജാണ് ടിവിഎസ് സ്‌പോര്‍ട് വാഗ്ദാനം ചെയ്യുന്നത്. കമ്പനി പേറ്റന്റ് നേടിയ ഇക്കണോമീറ്ററും ടിവിഎസ് സ്‌പോര്‍ട് സില്‍വര്‍ അലോയ് എഡിഷനിലുണ്ട്.

ഇക്കോ, പവര്‍ മോഡുകള്‍ ഇക്കണോമീറ്ററിന്റെ ഭാഗമായി ബൈക്കില്‍ ലഭ്യമാണ്. പത്തു ലിറ്ററാണ് മോഡലിന്റെ ഇന്ധനശേഷി. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യൂവല്‍ ഷോക്ക് അബ്‌സോര്‍ബറുകളും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളാണ് ബ്രേക്കിംഗിന് സ്ഥിതിചെയ്യുന്നത്. രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ ടിവിഎസ് സ്‌പോര്‍ട് സില്‍വര്‍ അലോയ് എഡിഷന്‍ ലഭ്യമാണ്.

സ്റ്റാന്‍ഡേര്‍ഡ് ടിവിഎസ് സ്‌പോര്‍ടിനൊപ്പമാണ് പുതിയ സ്‌പോര്‍ട് സില്‍വര്‍ അലോയ് എഡിഷനും നിരയില്‍ അണിനിരക്കുന്നത്. ഇന്‍ഡിഗോ സ്ട്രീക്ക്, ടീം ബ്ലൂ, മെര്‍ക്കുറി ഗ്രെയ്, ബ്ലെയ്‌സ് റെഡ്, ഡാസ്‌ലിംഗ് വൈറ്റ്, ഇലക്ട്രിക് ഗ്രീന്‍, ബ്ലാക് സില്‍വര്‍, വൊള്‍ക്കാനോ റെഡ് എന്നീ എട്ടു നിറങ്ങളാണ് സ്റ്റാന്‍ഡേര്‍ഡ് ടിവിഎസ് സ്‌പോര്‍ടില്‍.


Click it and Unblock the Notifications