ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ പുതിയ ഇരട്ടനിറ വകഭേദം വിപണിയിൽ

ജനപ്രിയ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന് പുതിയ ഇരട്ടനിറ വകഭേദമെത്തി. ഗ്രെയ് - ബ്ലാക് നിറശൈലി പിന്തുടരുന്ന പുതിയ സ്റ്റാര്‍ സിറ്റി പ്ലസിന് 52,907 രൂപയാണ് വിപണിയില്‍ വില. സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്‌നോളജി എന്നു ടിവിഎസ് വിളിക്കുന്ന കോമ്പി ബ്രേക്കിംഗ് സംവിധാനവും പുതിയ മോഡലിന്റെ പ്രത്യേകതയാണ്.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ പുതിയ ഇരട്ടനിറ വകഭേദം വിപണിയിൽ

കമ്പനി അടുത്തിടെ പുറത്തിറക്കിയ റേഡിയോണിലും സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്‌നോളജിയാണ് ഒരുങ്ങുന്നത്. ഒരു ബ്രേക്ക് ലെവര്‍ പ്രയോഗിച്ചാല്‍പോലും ഇരു ടയറുകളിലും കാര്യക്ഷമമായ ബ്രേക്കിംഗ് ഉറപ്പുവരുത്താന്‍ ഈ ടെക്‌നോളജി സഹായിക്കും.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ പുതിയ ഇരട്ടനിറ വകഭേദം വിപണിയിൽ

നിലവില്‍ 110 സിസി ബൈക്ക് ശ്രേണിയില്‍ കോമ്പി ബ്രേക്കിംഗ് സംവിധാനം നല്‍കുന്ന ഏക നിര്‍മ്മാതാക്കളാണ് ടിവിഎസ്. നിലവിലുള്ള 109 സിസി ഇക്കോത്രസ്റ്റ് എയര്‍ കൂള്‍ഡ് എഞ്ചിനാണ് പുതിയ മോഡലിലും. എഞ്ചിന്‍ 8.3 bhp കരുത്തും 8.7 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ പുതിയ ഇരട്ടനിറ വകഭേദം വിപണിയിൽ

നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്. മികച്ച യാത്രസുഖം കാഴ്ച്ചവെക്കുന്ന ബജറ്റ് ബൈക്കുകളില്‍ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് മുന്‍നിരയിലാണ്. മികവും ജനപ്രിയതയും മുന്‍നിര്‍ത്തി ഇതിനോടകം നിരവധി പുരസ്‌കാരങ്ങള്‍ സ്റ്റാര്‍ സിറ്റി പ്ലസിനെ തേടിയെത്തിക്കഴിഞ്ഞു.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ പുതിയ ഇരട്ടനിറ വകഭേദം വിപണിയിൽ

2018 -ലെ ഏറ്റവും ഇന്ധനക്ഷമതയേറിയ ബൈക്കെന്ന പട്ടവും ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ കൈവശമാണ്. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് ബൈക്കിനെ ടിവിഎസ് അവസാനമായി പുതുക്കിയത്.

Most Read: റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി 'ബുള്ളറ്റുകള്‍' എത്തി, വിലവിവരങ്ങള്‍ പുറത്ത്

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ പുതിയ ഇരട്ടനിറ വകഭേദം വിപണിയിൽ

അന്നു മോഡലിനെ ഡിസൈന്‍ ശൈലിയെ കമ്പനി പൂര്‍ണ്ണമായി പരിഷ്‌കരിച്ചിരുന്നു. പുതിയ വകഭേദത്തില്‍ നിറമൊഴികെ മറ്റുകാര്യമായ മാറ്റങ്ങളൊന്നുമില്ല. ബ്ലാക് - റെഡ്, ബ്ലാക് - ബ്ലൂ, റെഡ് - ബ്ലാക്, ഗ്രെയ് - ബ്ലാക് എന്നീ നിറപതിപ്പുകള്‍ പുതിയ സ്റ്റാര്‍ സിറ്റി പ്ലസ് മോഡലില്‍ ലഭ്യമാണ്. വിപണിയില്‍ യമഹ സല്യുട്ടോ RX, ഹോണ്ട ഡ്രീം യുഗ, ബജാജ് ഡിസ്‌കവര്‍ എന്നിവരുമായാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ മത്സരം.

More from DriveSpark

Article Published On: Wednesday, September 26, 2018, 15:07 [IST]
English summary
TVS Star City Plus Dual-Tone Variant Launched At Rs 52,907 — Brings Synchronized Braking Technology. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X