TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ഏഴു പെര്‍ഫോര്‍മന്‍സ് ബൈക്കുകള്‍
പുതിയ പെര്‍ഫോര്‍മന്‍സ് ബൈക്ക് വാങ്ങണമെന്നു തീരുമാനിച്ചാല്‍ ആരുമൊന്നു കുഴങ്ങിപ്പോകും. തെരഞ്ഞെടുക്കാന്‍ മോഡലുകള്‍ ഒത്തിരിയാണ് വിപണിയില്‍. ഇതില്‍ നിന്നേതു വാങ്ങും? വേഗത, പ്രകടനക്ഷമത, മൈലേജ്, യാത്രാസുഖം, നിയന്ത്രണമികവ്, കാഴ്ചപ്പകിട്ട് - ഒരോ മേഖലകളിലും തിളങ്ങുന്നത് വെവ്വേറെ ബൈക്കുകള്‍.
എന്തായാലും ഈ ആശയക്കുഴപ്പത്തിനൊരു പരിഹാരം ഇവിടെ കണ്ടെത്താം. സെഗ്മന്റ് അടിസ്ഥാനപ്പെടുത്തി പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ഏഴു പെര്‍ഫോര്‍മന്‍സ് ബൈക്കുകള്‍ —
കെടിഎം RC390
300 സിസിക്ക് മേലെ എഞ്ചിന്‍ കരുത്തുള്ള പൂര്‍ണ ഫെയേര്‍ഡ് സ്‌പോര്‍ട്‌സ് ബൈക്കുകളില്‍ കെടിഎം RC390 -യ്ക്കാണ് ആരാധകര്‍ കൂടുതല്‍. ഇന്ത്യയില്‍ ഏറ്റവും വേഗതയേറിയ പ്രാരംഭ സ്‌പോര്‍ട്‌സ് ബൈക്ക്. 2.37 ലക്ഷം രൂപയാണ് RC390 -യ്ക്ക് വിപണിയില്‍ വില.
ബൈക്കിലുള്ള 373 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിന് 43 bhp കരുത്തും 37 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇരട്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഇരട്ട ചാനല്‍ എബിഎസ്, WP അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ എന്നിവ കെടിഎം RC390 -യുടെ പ്രത്യേകതകളില്‍പ്പെടും.
യമഹ FZ-R15 V3.0
യമഹ R15, ഇന്ത്യന്‍ വിപണിയില്‍ 200 സിസിക്ക് താഴെ ലഭ്യമായ ഏറ്റവും മികച്ച പൂര്‍ണ ഫെയേര്‍ഡ് സ്‌പോര്‍ട്‌സ് ബൈക്ക്. വില 1.25 ലക്ഷം രൂപ. 155 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് ബൈക്കില്‍. 19.03 bhp കരുത്തും 15 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും.
സ്ലിപ്പര്‍ ക്ലച്ച് പിന്തുണയുള്ള ആറു സ്പീഡ് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലെത്തുക. 150 സിസി ശ്രേണിയിലെ ആദ്യത്തെ പൂര്‍ണ ഫെയേര്‍ഡ് ബൈക്കാണ് യമഹ R15. വലിയ ബൈക്കുകളിൽ മാത്രം കണ്ടുപരിചിതമായ എല്‍ഇഡി ഹെഡ്‌ലാമ്പുകളും പൂര്‍ണ ഡിജിറ്റള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും യമഹ R15 -ന്റെ പ്രധാന ആകര്‍ഷണീയതയാണ്.
കെടിഎം 390 ഡ്യൂക്ക്
300 സിസിക്ക് മുകളിലുള്ള നെയ്ക്കഡ് ബൈക്ക് വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ 2018 കെടിഎം 390 ഡ്യൂക്കിലേക്ക് നോട്ടമെത്തിക്കാം. 2.40 ലക്ഷം രൂപയാണ് മോഡലിന് വില. ബൈക്കിലുള്ള 373.2 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിന് 44 bhp കരുത്തും 37 Nm torque ഉം ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.
WP അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍, മോണോഷോക്ക് പിന്‍ സസ്‌പെന്‍ഷന്‍ എന്നിങ്ങനെ പ്രീമിയം ഘടകങ്ങള്‍ ഒരുപാടുണ്ട് 390 ഡ്യൂക്കില്‍. സൂപ്പര്‍മോട്ടോ മോഡുള്ള എബിഎസ് മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.
ബജാജ് പള്‍സര്‍ NS200
200 സിസിക്ക് താഴെ എഞ്ചിന്‍ കരുത്തുള്ള നെയ്ക്കഡ് ബൈക്കുകളില്‍ ബജാജ് പള്‍സര്‍ NS200 ആണ് മുമ്പില്‍. 95,279 രൂപ മുതല്‍ 1.14 ലക്ഷം രൂപ വരെ പള്‍സര്‍ NS200 -ന് വിലയുണ്ട്. 199.5 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിന് 23.17 bhp കരുത്തും 18.3 Nm torque ഉം ബൈക്കിന് സമര്‍പ്പിക്കും.
200 ഡ്യൂക്കില്‍ നിന്നുള്ള എഞ്ചിനാണിത്. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. എബിഎസും മോണോഷോക്ക് സസ്‌പെന്‍ഷനും ഡിസ്‌ക് ബ്രേക്കുകളും മോഡലിന്റെ പ്രത്യേകതകളായി ചൂണ്ടിക്കാട്ടാം.
ബജാജ് ഡോമിനാര്‍ 400
ആവശ്യത്തിന് കരുത്ത്. ഫീച്ചറുകളില്‍ ധാരാളിത്തം. ഒപ്പം വിലയും കുറവ് - പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന പെര്‍ഫോര്‍മന്‍സ് ബൈക്കുകളില്‍ ബജാജ് ഡോമിനാറിനെ തള്ളിക്കള്ളയാന്‍ ഒരുകാരണവശാലും കഴിയില്ല.
1.42 ലക്ഷം മുതല്‍ 1.60 ലക്ഷം വരെ നീളും ബാജാജ് ഡോമിനാറിന് ഇന്ത്യയില്‍ വില. കെടിഎം 390 ഡ്യൂക്കില്‍ നിന്നും പങ്കിടുന്ന 373.3 സിസി ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് ലിക്വിഡ് കൂള്‍ഡ് എഞ്ചിന് 34.5 bhp കരുത്തും 35 Nm torque ഉം പരമാവധി അവകാശപ്പെടും.
സ്ലിപ്പര്‍ ക്ലച്ച് പിന്തുണയുള്ള ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ഡോമിനാറിലുള്ളത്. പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഫ്യൂവല്‍ ടാങ്ക് ഡിസ്‌പ്ലേ, എല്‍ഡി ഹെഡ്‌ലാമ്പ്, എല്‍ഡി ടെയില്‍ലൈറ്റ്, ഇരട്ട ചാനല്‍ എബിഎസ് എന്നിങ്ങനെ ഡോമിനാറിലെ വിശേഷങ്ങള്‍ എണ്ണിയാല്‍ തീരില്ല. സ്‌പോര്‍ട് ടൂറര്‍ ഗണത്തിലാണ് ബജാജ് ഡോമിനാര്‍ പെടുക.
ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 220
പ്രാരംഭ ക്രൂയിസര്‍ ബൈക്കുകളില്‍ അന്നും ഇന്നും ബജാജ് അവഞ്ചറുകള്‍ ജനപ്രിയരാണ്. 95,000 രൂപ വിലയില്‍ അണിനിരക്കുന്ന അവഞ്ചര്‍ സ്ട്രീറ്റ് 220 മോഡലാണ് കൂട്ടത്തില്‍ കേമന്‍. പള്‍സര്‍ 220 DTS-Fi -യിലൂടെ ശ്രദ്ധിക്കപ്പെട്ട 219.9 സിസി എഞ്ചിനാണ് അവഞ്ചര്‍ സ്ട്രീറ്റ് 220 -യിലും.
19 bhp കരുത്തും 17.5 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവ മോഡലിന്റെ വിശേഷങ്ങളില്‍പ്പെടും.
റോയല്‍ എന്‍ഫീല്‍ഡ് ഡെസേര്‍ട്ട് സ്റ്റോം 500
റെട്രോ മുഖമുള്ള കരുത്തന്‍ ബൈക്ക് ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് നിരയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഡെസേര്‍ട്ട് സ്‌റ്റോം 500 ഒരുങ്ങുന്നത്. വില 1.74 ലക്ഷം രൂപ. 499 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 27.5 bhp കരുത്തും 41.3 Nm torque ഉം പരമാവധിയേകും.
നീളം കുറഞ്ഞ സൈലന്‍സര്‍, ട്വിന്‍ ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകള്‍, ഓപ്ഷനല്‍ ഓഫ്‌റോഡ് ആക്‌സസറികള്‍ എന്നിവയെല്ലാം ഡെസേര്‍ട്ട് സ്‌റ്റോം 500 -ല്‍ ഒരുങ്ങുന്നുണ്ട്.