ഹോണ്ട ഗ്രാസിയക്ക് യമഹയുടെ മറുപടി, ഇതാണ് പുതിയ എയറോക്‌സ് 155

By Dijo Jackson

ഇന്ത്യന്‍ സ്‌കൂട്ടര്‍ സങ്കല്‍പങ്ങളെ ഒന്നടങ്കം പിടിച്ചു കുലക്കിയാണ് പ്രീമിയം ടാഗില്‍ ഹോണ്ട ഗ്രാസിയ വിപണിയില്‍ വന്നത്. കണ്ടുമടുത്ത ഹോണ്ട സ്‌കൂട്ടറുകളില്‍ നിന്നും വ്യത്യസ്തന്‍. പ്രീമിയം ഫീച്ചറുകളും ആകര്‍ഷകമായ രൂപകല്‍പനയും. ആക്ടിവയെ പോലെ ഹോണ്ടയുടെ ആധിപത്യം ഗ്രാസിയയും വിപണിയില്‍ ഊട്ടിയുറപ്പിക്കുകയാണ്.

ഹോണ്ട ഗ്രാസിയയ്ക്ക് യമഹയുടെ മറുപടി, ഇതാണ് പുതിയ എയറോക്‌സ് 155

ഇന്ത്യന്‍ ജനതയുടെ മനസില്‍ ആക്ടിവ പതിഞ്ഞു കഴിഞ്ഞു. ആക്ടിവയെ മാറ്റി പ്രതിഷ്ടിക്കുക ചില്ലറ കാര്യമല്ല. എന്നാല്‍ ഇപ്പോഴെത്തിയ ഗ്രാസിയയെ മുളയിലെ നുള്ളാന്‍ കഴിയണം. ഈ ചിന്തയിന്മേലാണ് യമഹ എയറോക്‌സിനെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇങ്ങോട്ടു കൊണ്ടുവരുന്നത്.

ഹോണ്ട ഗ്രാസിയയ്ക്ക് യമഹയുടെ മറുപടി, ഇതാണ് പുതിയ എയറോക്‌സ് 155

മോഡലിന്റെ പൂര്‍ണ രൂപം യമഹ എയറോക്‌സ് 155. ഭാവി രൂപകല്‍പനയാണ് സ്‌കൂട്ടറിന്. നിലവില്‍ മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് വിപണികളില്‍ എയറോക്‌സ് 155 വില്‍പനയ്ക്ക് എത്തുന്നുണ്ട്.

ഹോണ്ട ഗ്രാസിയയ്ക്ക് യമഹയുടെ മറുപടി, ഇതാണ് പുതിയ എയറോക്‌സ് 155

2018 ഓട്ടോ എക്‌സ്‌പോയ്ക്ക് തൊട്ടുമുമ്പ് ഇന്ത്യയില്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങിയ എയറോക്‌സ് വരവിലേക്കുള്ള സൂചന നല്‍കിയിരുന്നു. പക്ഷെ മോഡലിനെ കുറിച്ചു പിന്നീടൊന്നും കേട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഡീലര്‍ഷിപ്പില്‍ പ്രത്യക്ഷപ്പെട്ട എയറോക്‌സ് യമഹയുടെ നീക്കം പുറത്തു കൊണ്ടുവന്നിരിക്കുകയാണ്.

ഹോണ്ട ഗ്രാസിയയ്ക്ക് യമഹയുടെ മറുപടി, ഇതാണ് പുതിയ എയറോക്‌സ് 155

ഇരട്ട എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ്, ബ്രേക്ക് ലൈറ്റുകള്‍, സ്മാര്‍ട്ട് കീ സംവിധാനം, മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, 5.8 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ എന്നിങ്ങനെ നീളും എയറോക്‌സ് 155 വിശേഷങ്ങള്‍.

ഹോണ്ട ഗ്രാസിയയ്ക്ക് യമഹയുടെ മറുപടി, ഇതാണ് പുതിയ എയറോക്‌സ് 155

14 ഇഞ്ച് വീലുകളാണ് സ്‌കൂട്ടറില്‍. സീറ്റിനടിയിലുള്ള സ്‌റ്റോറേജ് ശേഷിയാകട്ടെ 25 ലിറ്ററും. മുന്‍ ടയറില്‍ ഡിസ്‌ക് ബ്രേക്കും പിന്‍ ടയറില്‍ ഡ്രം ബ്രേക്കുമാണ് മോഡലില്‍ ഇടംപിടിക്കുന്നത്. ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഷോക്ക് അബ്‌സോര്‍ബര്‍ സംവിധാനവും യമഹ എയറോക്‌സില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

ഹോണ്ട ഗ്രാസിയയ്ക്ക് യമഹയുടെ മറുപടി, ഇതാണ് പുതിയ എയറോക്‌സ് 155

എഞ്ചിന്റെ കാര്യമെടുത്താല്‍ 155 സിസി യമഹ ബ്ലൂ കോര്‍ ലിക്വിഡ് കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് സ്‌കൂട്ടറില്‍ തുടിക്കുക. എഞ്ചിന് 14.8 bhp കരുത്തും 14.4 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ഹോണ്ട ഗ്രാസിയയ്ക്ക് യമഹയുടെ മറുപടി, ഇതാണ് പുതിയ എയറോക്‌സ് 155

ലിക്വിഡ് കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന്‍ ഒരുങ്ങുന്ന ആദ്യ സ്‌കൂട്ടറെന്ന വിശേഷണം വരവില്‍ യമഹ എയറോക്‌സ് 155 കൈയ്യടക്കും. ഗ്രാസിയയ്ക്ക് പുറമെ അപ്രീലിയ SR150, വരാനുള്ള സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 150, വെസ്പ മോഡലുകളുമായും എയറോക്‌സ് മത്സരിക്കും.

ഹോണ്ട ഗ്രാസിയയ്ക്ക് യമഹയുടെ മറുപടി, ഇതാണ് പുതിയ എയറോക്‌സ് 155

വില സംബന്ധിച്ച സൂചനകള്‍ യമഹ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എന്തായാലും 75,000 മുതല്‍ 80,000 രൂപ വരെ വിലനിലവാരം പുതിയ യമഹ സ്‌കൂട്ടറിന് പ്രതീക്ഷിക്കാം. പ്രധാനമായും യുവതലമുറയെ യമഹ എയറോക്‌സ് 155 ലക്ഷ്യമിടും.

More from DriveSpark

Article Published On: Thursday, June 21, 2018, 15:44 [IST]
English summary
Yamaha Aerox Scooter Spotted In India. Read in Malayalam.
കൂടുതല്‍... #yamaha #Spy Pics
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X