യമഹ സൈനസ് റെയ് ZR ഇനി രണ്ടു പുതിയ നിറങ്ങളില്‍ കൂടി

By Dijo Jackson

സൈനസ് റെയ് ZR സ്‌കൂട്ടറിന് പുതിയ രണ്ടു നിറങ്ങളുമായി യമഹ. ഇനി മുതല്‍ പുതിയ അര്‍മാന്ത ബ്ലൂ, റൂസ്റ്റര്‍ റെഡ് നിറങ്ങളില്‍ യമഹ സൈനസ് റെയ് ZR സ്‌കൂട്ടര്‍ ലഭ്യമാകും. ഇതിന് പുറമെ നിലവിലുള്ള മാറ്റ് ഗ്രീന്‍, മാവെറിക്ക് ബ്ലൂ, ഡാര്‍ക്ക്‌നൈറ്റ് ബ്ലാക് നിറങ്ങളും സ്‌കൂട്ടറില്‍ ഒരുങ്ങുന്നുണ്ട്.

യമഹ സൈനസ് റെയ് ZR ഇനി രണ്ടു പുതിയ നിറങ്ങളില്‍ കൂടി

യമഹ സൈനസ് റെയ് ZR ന്റെ വിലയില്‍ മാറ്റങ്ങളില്‍. 53,451 രൂപയാണ് സ്‌കൂട്ടറിന്റെ ഡ്രം ബ്രേക്ക് പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. ഡിസ്‌ക് ബ്രേക്ക് പതിപ്പിന് 55,898 രൂപയാണ് പ്രൈസ്ടാഗ്.

യമഹ സൈനസ് റെയ് ZR ഇനി രണ്ടു പുതിയ നിറങ്ങളില്‍ കൂടി

56,898 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് യമഹ റെയ് ZR ഡാര്‍ക്ക്‌നൈറ്റ് എഡിഷന്‍ വിപണിയില്‍ എത്തുന്നത്. വിലകള്‍ എല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

യമഹ സൈനസ് റെയ് ZR ഇനി രണ്ടു പുതിയ നിറങ്ങളില്‍ കൂടി

പുതിയ അര്‍മാന്ത ബ്ലൂ, റൂസ്റ്റര്‍ റെഡ് നിറങ്ങള്‍ സ്‌കൂട്ടറിന്റെ ഡിസ്‌ക് ബ്രേക്ക് പതിപ്പില്‍ മാത്രമാണ് യമഹ ലഭ്യമാക്കുന്നത്. 113 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് യമഹ റെയ് ZR ന്റെ ഒരുക്കം.

യമഹ സൈനസ് റെയ് ZR ഇനി രണ്ടു പുതിയ നിറങ്ങളില്‍ കൂടി

7 bhp കരുത്തും 8.1 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഉള്ളത്. 103 കിലോഗ്രാമാണ് സ്‌കൂട്ടറിന്റെ ഭാരം.

യമഹ സൈനസ് റെയ് ZR ഇനി രണ്ടു പുതിയ നിറങ്ങളില്‍ കൂടി

ഇന്ധനക്ഷമതയാണ് സൈനസ് റെയ് ZR ല്‍ യമഹ ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാന വിശേഷം. 60 കിലോമീറ്ററാണ് സ്‌കൂട്ടറില്‍ യമഹ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

യമഹ സൈനസ് റെയ് ZR ഇനി രണ്ടു പുതിയ നിറങ്ങളില്‍ കൂടി

20 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ്, എളുപ്പം വായിച്ചെടുക്കാവുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ട്യൂബ് ലെസ്ടയറുകള്‍ എന്നിവ യമഹ റെയ് ZR ന്റെ മറ്റു ഫീച്ചറുകളാണ്.

യമഹ സൈനസ് റെയ് ZR ഇനി രണ്ടു പുതിയ നിറങ്ങളില്‍ കൂടി

യുവ ഉപഭോക്താക്കളെയാണ് സൈനസ് റെയ് ZR പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ഫാമിലി സ്‌കൂട്ടര്‍ ടാഗില്‍ സൈനസ് ആല്‍ഫ, ഫാഷന്‍ സ്‌കൂട്ടര്‍ ടാഗില്‍ ഫസീനോ മോഡലുകളും യമഹ നിരയില്‍ അണിനിരക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #yamaha
English summary
Yamaha Cygnus Ray ZR Gets Two New Colour Options. Read in Malayalam.
Story first published: Friday, March 16, 2018, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X