യമഹ സൈഗ്നസ് റെയ് ZR സ്ട്രീറ്റ് റാലി എഡിഷന്‍ വിപണിയില്‍ — വില 57,898 രൂപ

By Dijo Jackson

യമഹ സൈഗ്നസ് റെയ് ZR സ്ട്രീറ്റ് റാലി എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പേരു സൂചിപ്പിക്കുന്നതു പോലെ സൈഗ്നസ് റെയ് ZR സ്‌കൂട്ടറിന്റെ പ്രത്യേക സ്ട്രീറ്റ് റാലി എഡിഷനാണിത്. 57,898 രൂപയാണ് പുതിയ യമഹ സൈഗ്നസ് റെയ് ZR സ്ട്രീറ്റ് റാലി എഡിഷന് വിപണിയില്‍ വില (എക്‌സ്‌ഷോറൂം ദില്ലി). ജൂലായ് അവസാന വാരം മുതല്‍ രാജ്യത്തുടനീളമുള്ള യമഹ ഡീലര്‍ഷിപ്പുകളില്‍ സ്ട്രീറ്റ് റാലി എഡിഷന്‍ ലഭ്യമായി തുടങ്ങും.

യമഹ സൈഗ്നസ് റെയ് ZR സ്ട്രീറ്റ് റാലി എഡിഷന്‍ വിപണിയില്‍ — വില 57,898 രൂപ

യമഹയുടെ ആഗോള മോഡലുകളാണ് സൈഗ്നസ് റെയ് ZR സ്ട്രീറ്റ് റാലിയ്ക്ക് പ്രചോദനം. ചിറക് വിടര്‍ത്തിയ പോലുള്ള ഫെയറിംഗ് ശൈലിയാണ് പുതിയ സ്ട്രീറ്റ് റാലി എഡിഷന്‍ പിന്തുടരുന്നത്. യമഹയ MT-09 മോഡലിലും ഇതേ 'വിംഗ് സ്റ്റൈല്‍ ഫെയറിംഗ്' കാണാം.

യമഹ സൈഗ്നസ് റെയ് ZR സ്ട്രീറ്റ് റാലി എഡിഷന്‍ വിപണിയില്‍ — വില 57,898 രൂപ

സ്‌കൂട്ടറിന്റെ സ്‌പോര്‍ടി മുഖത്തിന് അടിവര നല്‍കാന്‍ ഫെയറിംഗില്‍ നിന്നും ഉത്ഭവിക്കുന്ന വിന്‍ഡ്‌സ്‌ക്രീനിന് കഴിയും. ഹാന്‍ഡില്‍ ഗ്രിപ്പിന് കവചമൊരുക്കുന്ന നക്കിള്‍ ഗാര്‍ഡും സ്ട്രീറ്റ് റാലി എഡിഷനില്‍ കമ്പനി നല്‍കുന്നുണ്ട്.

യമഹ സൈഗ്നസ് റെയ് ZR സ്ട്രീറ്റ് റാലി എഡിഷന്‍ വിപണിയില്‍ — വില 57,898 രൂപ

മോഡലിന്റെ സ്‌പോര്‍ടി ലുക്കിനോട് മുന്‍ മഡ്ഗാര്‍ഡ് നീതിപുലര്‍ത്തുന്നു. 'റൈസിംഗ് എയര്‍ ടെയില്‍' ഡിസൈനെന്നാണ് പിന്നഴകിന് കമ്പനി നല്‍കുന്ന പേര്. സ്‌പോര്‍ടി മിററുകളും ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും സ്‌കൂട്ടറില്‍ എടുത്തുപറയണം.

യമഹ സൈഗ്നസ് റെയ് ZR സ്ട്രീറ്റ് റാലി എഡിഷന്‍ വിപണിയില്‍ — വില 57,898 രൂപ

സ്ട്രീറ്റ് റാലി എഡിഷന്റെ എഞ്ചിനില്‍ മാറ്റമില്ല. നിലവിലുള്ള 113 സിസി എയര്‍ കൂള്‍ഡ് ബ്ലൂ കോര്‍ എഞ്ചിന്‍ യമഹ സൈഗ്നസ് റെയ് ZR സ്ട്രീറ്റ് റാലിയില്‍ തുടരുന്നു. എഞ്ചിന്‍ 7.1 bhp കരുത്തും 8.1 Nm torque ഉം പരമാവധി സൃഷ്ടിക്കും.

യമഹ സൈഗ്നസ് റെയ് ZR സ്ട്രീറ്റ് റാലി എഡിഷന്‍ വിപണിയില്‍ — വില 57,898 രൂപ

സിവിടി ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിന് ലഭിക്കുക. കുറഞ്ഞ വേഗത്തില്‍ കരുത്തുത്പാദനം നഷ്ടപ്പെടുന്നത് കുറയ്ക്കാന്‍ റോളര്‍ റോക്കര്‍ ആമിന്റെ പിന്തുണ എഞ്ചിനുണ്ട്.

യമഹ സൈഗ്നസ് റെയ് ZR സ്ട്രീറ്റ് റാലി എഡിഷന്‍ വിപണിയില്‍ — വില 57,898 രൂപ

170 mm മുന്‍ ഡിസ്‌ക് ബ്രേക്ക്, അലോയ് വീലുകള്‍, 21 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ്, മുന്‍ പോക്കറ്റ്, കീ സെക്യൂര്‍ ഗ്രിപ്പ് സംവിധാനമെന്നിവ സ്‌കൂട്ടറിന്റെ മറ്റു വിശേഷങ്ങളാണ്. റാലി റെഡ്, റേസിംഗ് ബ്ലൂ നിറങ്ങളിലാണ് യമഹ സൈഗ്നസ് റെയ് ZR സ്ട്രീറ്റ് റാലി എഡിഷന്‍ ലഭ്യമാവുക.

യമഹ സൈഗ്നസ് റെയ് ZR സ്ട്രീറ്റ് റാലി എഡിഷന്‍ വിപണിയില്‍ — വില 57,898 രൂപ

2018 ഓട്ടോ എക്‌സ്‌പോയില്‍ യമഹ കാഴ്ചവെച്ച റെയ് ZR സ്ട്രീറ്റ് റാലി കോണ്‍സെപ്റ്റും വിപണിയില്‍ എത്തിയ സ്ട്രീറ്റ് റാലി എഡിഷനും തമ്മില്‍ വലിയ വ്യത്യാസമാണ് നിലകൊള്ളുന്നത്.

യമഹ സൈഗ്നസ് റെയ് ZR സ്ട്രീറ്റ് റാലി എഡിഷന്‍ വിപണിയില്‍ — വില 57,898 രൂപ

അന്നു യമഹ കൊണ്ടുവന്ന മോഡലില്‍ ഇരട്ടനിറമുള്ള സീറ്റ്, സ്വര്‍ണ നിറമുള്ള സസ്‌പെന്‍ഷന്‍, അലൂമിനിയം ഫൂട്ട്‌റെസ്റ്റ്, ഇരുണ്ട എഞ്ചിന്‍ ഗാര്‍ഡ് തുടങ്ങിയ ഫീച്ചറുകള്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ഇവയൊന്നും സ്‌കൂട്ടറിന്റെ പ്രൊഡക്ഷന്‍ പതിപ്പ് അവകാശപ്പെടുന്നില്ല.

More from DriveSpark

Article Published On: Monday, July 16, 2018, 13:29 [IST]
English summary
Yamaha Cygnus Ray ZR ‘Street Rally’ Edition Launched In India; Priced At Rs 57,898. Read in Malayalam.
കൂടുതല്‍... #yamaha #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X