യമഹ ഫസീനോ ഇനി പുതിയ രണ്ടു നിറങ്ങളില്‍ കൂടി

Written By:

യമഹ ഫസീനോ ഇനി രണ്ടു പുതിയ നിറങ്ങളില്‍ കൂടി. ഗ്ലാമറസ് ഗോള്‍ഡ്, ഡാപ്പര്‍ ബ്ലൂ നിറങ്ങളില്‍ ഫസീനോയെ യമഹ അവതരിപ്പിച്ചു. പുതിയ ഫസീനോ നിറഭേദങ്ങളുടെ വിലയില്‍ മാറ്റമില്ല. 54,593 രൂപയാണ് യമഹ ഫസീനോയുടെ എക്‌സ്‌ഷോറൂം വില (ദില്ലി).

യമഹ ഫസീനോ ഇനി പുതിയ രണ്ടു നിറങ്ങളില്‍ കൂടി

യമഹ നിരയില്‍ ഏറ്റവും വില കുറഞ്ഞ രണ്ടാമത്തെ മോഡലാണ് ഫസീനോ. വിലയുടെ കാര്യത്തില്‍ യമഹ റെയ് Z ആണ് ഫസീനോയ്ക്ക് മുന്നില്‍.

യമഹ ഫസീനോ ഇനി പുതിയ രണ്ടു നിറങ്ങളില്‍ കൂടി

പുതിയ നിറങ്ങള്‍ക്ക് ഒപ്പം ഡിസൈനിലും ചെറിയ മാറ്റങ്ങള്‍ ഫസീനോ നേടിയിട്ടുണ്ട്. മുന്നില്‍ ഒരുങ്ങിയിട്ടുള്ള ബ്ലാക് പാനലുകളും വെന്റുകളുമാണ് മാറ്റങ്ങളില്‍ പ്രധാനം.

യമഹ ഫസീനോ ഇനി പുതിയ രണ്ടു നിറങ്ങളില്‍ കൂടി

പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി വലിയ കൈപ്പിടികളാണ് ഇക്കുറി സ്‌കൂട്ടറില്‍. ഡ്യൂവല്‍ ടോണ്‍ സീറ്റ് കവറും പുതിയ ഫസീനോയില്‍ എടുത്തുപറയണം. അതേസമയം എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ല.

യമഹ ഫസീനോ ഇനി പുതിയ രണ്ടു നിറങ്ങളില്‍ കൂടി

നിലവിലുള്ള 113 സിസി എയര്‍ കൂള്‍ഡ് 'ബ്ലൂ കോര്‍' എഞ്ചിനിലാണ് ഫസീനോയുടെ വരവ്. എഞ്ചിന് പരമാവധി 7 bhp കരുത്തും 8.1 Nm torque ഉം സൃഷ്ടിക്കാനാവും.

യമഹ ഫസീനോ ഇനി പുതിയ രണ്ടു നിറങ്ങളില്‍ കൂടി

സിവിടി ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലേക്ക് എത്തുക. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സിംഗിള്‍ ഷോക്ക് അബ്‌സോര്‍ബറും ഫസീനോയിൽ സസ്‌പെന്‍ഷന്‍ നിറവേറ്റും.

യമഹ ഫസീനോ ഇനി പുതിയ രണ്ടു നിറങ്ങളില്‍ കൂടി

5.2 ലിറ്റര്‍ ഫസീനോയുടെ ഇന്ധനശേഷി. ഭാരം 103 കിലോയും. 66 ലിറ്ററാണ് ഫസീനോയില്‍ യമഹ പറയുന്ന ഇന്ധനക്ഷമത.

കൂടുതല്‍... #yamaha
English summary
Yamaha Fascino Gets Two New Colour Options. Read in Malayalam.
Story first published: Saturday, April 7, 2018, 15:45 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark