യമഹ R15 -ന് വില കൂടി

By Dijo Jackson

യമഹ R15 -ന് ഇന്ത്യയില്‍ വില കൂടി. ബൈക്കില്‍ 2,000 രൂപയുടെ വിലവര്‍ധനവാണ് യമഹ കുറിച്ചത്. ഇനി മുതല്‍ 1.27 ലക്ഷം രൂപയാണ് യമഹ R15 V3.0 മോഡലിന് വിപണിയില്‍ വില (എക്‌സ്‌ഷോറൂം ദില്ലി). ഫെബ്രുവരിയില്‍ നടന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് മൂന്നാംതലമുറ R15 -നെ യമഹ ഇന്ത്യയില്‍ വില്‍പനയ്ക്ക് കൊണ്ടുവന്നത്.

യമഹ R15 -ന് വില കൂടി

മുതിര്‍ന്ന R6, R1 മോഡലുകളെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന 150 സിസി പൂര്‍ണ്ണ ഫെയേര്‍ഡ് ബൈക്കാണ് R15. നിര്‍മ്മാണ ഘടകങ്ങള്‍ക്ക് വില ഉയര്‍ന്നതാണ് ബൈക്ക് വില കൂടാന്‍ കാരണമെന്നു കമ്പനി വ്യക്തമാക്കി.

യമഹ R15 -ന് വില കൂടി

യമഹ നിരയില്‍ R15 V3.0 മോഡലിനൊപ്പം R15S പതിപ്പും വില്‍പനയ്ക്ക് അണിനിരക്കുന്നുണ്ട്. മുന്‍തലമുറ R15 -നെ ആധാരമാക്കിയുള്ള ഒറ്റ സീറ്റ് പതിപ്പാണിത്. 155 സിസി ശ്രേണിയില്‍ പൂര്‍ണ്ണ ഫെയറിംഗ് ഒരുങ്ങുന്ന ആദ്യ മോഡലാണ് യമഹ R15.

യമഹ R15 -ന് വില കൂടി

155 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് യമഹ R15 -ന്റെ ഹൃദയം. എഞ്ചിന്‍ 19.03 bhp കരുത്തും 15 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. സുഗമമായ ഗിയര്‍മാറ്റം ലക്ഷ്യമിട്ട് സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും ബൈക്കിനുണ്ട്.

യമഹ R15 -ന് വില കൂടി

എഞ്ചിന്‍ മികവു കൂട്ടാന്‍ മോഡലില്‍ കമ്പനി ഉള്‍പ്പെടുത്തിയ VVA സംവിധാനത്തിന് കഴിയും. അക്രമണോത്സുകത തെളിഞ്ഞ ഹെഡ്‌ലാമ്പും സ്‌പോര്‍ടി ടെയില്‍ലാമ്പുമാണ് യമഹ R15 -ന്റെ മുഖ്യാകര്‍ഷണം. ആധുനിക ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മോഡലില്‍ എടുത്തുപറയണം.

യമഹ R15 -ന് വില കൂടി

ഗിയര്‍നില ഉള്‍പ്പെടെ ഒരുപിടി വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ റൈഡര്‍ക്ക് നല്‍കും. ബൈക്കിന്റെ സ്‌പോര്‍ടി പരിവേഷത്തോടു ചേര്‍ന്നുനില്‍ക്കുന്ന വിധത്തിലാണ് എക്‌സ്‌ഹോസ്റ്റ് മഫ്‌ളറിന്റെ രൂപകല്‍പന. അതേസമയം വിലനിയന്ത്രിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനും ബൈക്കില്‍ ഇടംപിടിക്കുന്നില്ല.

യമഹ R15 -ന് വില കൂടി

ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും മോണോഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലും R15 -ല്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. 282 mm, 220 mm ഡിസ്‌ക്കുകളാണ് മുന്‍ പിന്‍ ടയറുകളില്‍ ബ്രേക്കിംഗ് ഒരുക്കുക. റേസിംഗ് ബ്ലൂ, തണ്ടര്‍ ഗ്രേയ് എന്നീ രണ്ടു നിറങ്ങളിലാണ് ബൈക്ക് വില്‍പനയ്‌ക്കെത്തുന്നത്.

യമഹ R15 -ന് വില കൂടി

വരുംദിവസങ്ങളില്‍ തന്നെ ഇന്ത്യന്‍ നിരയില്‍ പുതിയ R15 മോട്ടോജിപി എഡിഷനെയും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് യമഹ. നിലവില്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ R15 മോട്ടോജിപി എഡിഷന്‍ വില്‍പനയ്ക്ക് അണിനിരക്കുന്നുണ്ട്. ഹോണ്ട CBR 150, സുസുക്കി ജിക്‌സര്‍ SF, ബജാജ് പള്‍സര്‍ RS200 എന്നിവരുമായാണ് യമഹ R15 -ന്റെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #yamaha
English summary
2018 Yamaha R15 V3.0 Price Hike — Increased By Rs 2,000. Read in Malayalam.
Story first published: Tuesday, August 7, 2018, 14:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X