വരുന്നു പുതിയ യമഹ R15 മോട്ടോജിപി എഡിഷന്‍ — ടീസര്‍ പുറത്ത്

By Dijo Jackson

യമഹ R15 മോട്ടോ ജിപി എഡിഷന്‍ വിപണിയിലേക്ക്. അതിവേഗ റേസ് ബൈക്കുകളുടെ ചടുലതയുമായി പുതിയ യമഹ R15 മോട്ടോജിപി എഡിഷന്‍ ഇന്ത്യയില്‍ ഉടന്‍ വില്‍പനയ്‌ക്കെത്തും. കമ്പനി പുറത്തുവിട്ട സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്കിന്റെ ടീസര്‍ ദൃശ്യങ്ങള്‍ മോഡലിന്റെ വരവ് അടുത്തെന്നു സൂചിപ്പിക്കുന്നു.

വരുന്നു പുതിയ യമഹ R15 മോട്ടോജിപി എഡിഷന്‍ — ടീസര്‍ പുറത്ത്

മോട്ടോജിപി ബൈക്കുകള്‍ക്ക് യമഹ നല്‍കുന്ന നീല നിറത്തില്‍ തന്നെയായിരിക്കും R15 മോട്ടോജിപി എഡിഷനും ലഭിക്കുക. മുവിസ്റ്റാര്‍, ഇനിയോസ് ലോഗോകള്‍ മോട്ടോജിപി എഡിഷന്‍ R15 -ന് കിട്ടുമെങ്കിലും വാലന്റീനൊ റോസിയുടെ 46 -ആം നമ്പറോ, മാവെറിക് വിനെലസിന്റെ 25 -ആം നമ്പറോ ബൈക്കുകള്‍ക്കുണ്ടാകില്ല.

വരുന്നു പുതിയ യമഹ R15 മോട്ടോജിപി എഡിഷന്‍ — ടീസര്‍ പുറത്ത്

ബെല്ലി പാനിലാകും ഇനിയോസ് ലോഗോ പതിയുക. നിലവില്‍ തെക്കു കഴിക്കന്‍ ഏഷ്യന്‍ വിപണികളില്‍ R15 V3.0 മോട്ടോജിപി എഡിഷന്‍ വില്‍പനയ്ക്ക് അണിനിരക്കുന്നുണ്ട്. റേസ് ബൈക്ക് പരിവേഷം നല്‍കുന്ന കോസ്മറ്റിക് അപ്ഡേറ്റുകള്‍ മാത്രമാണ് മോഡലിന്റെ പ്രധാന ആകര്‍ഷണം.

വരുന്നു പുതിയ യമഹ R15 മോട്ടോജിപി എഡിഷന്‍ — ടീസര്‍ പുറത്ത്

എഞ്ചിന്‍ സാങ്കേതികതയില്‍ മാറ്റങ്ങളില്ല. 155 സിസി നാലു സ്ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ യമഹ R15 മോട്ടോജിപി എഡിഷനിലും തുടരും. എഞ്ചിന് 19 bhp കരുത്തും 15 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

വരുന്നു പുതിയ യമഹ R15 മോട്ടോജിപി എഡിഷന്‍ — ടീസര്‍ പുറത്ത്

ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഗിയര്‍ ഷിഫ്റ്റിംഗ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ച ബൈക്കിലുണ്ട്. മോഡലില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന VVA സംവിധാനം എഞ്ചിന്‍ മികവ് വര്‍ധിപ്പിക്കും. മുതിര്‍ന്ന R1, R6 സഹോദരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് R15 -ന്റെ രൂപകല്‍പന.

വരുന്നു പുതിയ യമഹ R15 മോട്ടോജിപി എഡിഷന്‍ — ടീസര്‍ പുറത്ത്

കുതിച്ചുച്ചാടും വിധമുള്ള ഹെഡ്‌ലാമ്പുകളും ട്രാക്ക് പാരമ്പര്യമുള്ള ടെയില്‍ലാമ്പുകളും R15 മോട്ടോജിപി എഡിഷനില്‍ ശ്രദ്ധയാര്‍ഷിക്കും. അടുത്തിടെ മോഡലിനെ പരിഷ്‌കരിച്ചപ്പോള്‍ പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ കമ്പനി പുതുക്കി.

വരുന്നു പുതിയ യമഹ R15 മോട്ടോജിപി എഡിഷന്‍ — ടീസര്‍ പുറത്ത്

രാജ്യാന്തര വിപണികളില്‍ വരുന്ന R15 -ല്‍ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ അണിനിരക്കുന്ന R15 ഇവ അവകാശപ്പെടുന്നില്ല. സാധാരണ ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് യമഹ R15 -ല്‍ ഒരുങ്ങുന്നത്.

വരുന്നു പുതിയ യമഹ R15 മോട്ടോജിപി എഡിഷന്‍ — ടീസര്‍ പുറത്ത്

പുതിയ മോട്ടോജിപി എഡിഷനിലും ഇതു തുടരും. തണ്ടര്‍ ഗ്രേയ്, റേസിംഗ് ബ്ലൂ എന്നീ രണ്ടു നിറങ്ങളിലാണ് യമഹ R15 ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുന്നത്. നിരയില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്ന മോട്ടോജിപി എഡിഷനിലും ഈ രണ്ടു നിറങ്ങളെ യമഹ കാഴ്ച്ചവെക്കും.

വരുന്നു പുതിയ യമഹ R15 മോട്ടോജിപി എഡിഷന്‍ — ടീസര്‍ പുറത്ത്

നിലവില്‍ 1.27 ലക്ഷം രൂപയാണ് സ്റ്റാന്‍ഡേര്‍ഡ് യമഹ R15 V3.0 -യ്ക്ക് എക്സ്ഷോറൂം വില (ദില്ലി). പുതിയ മോട്ടോജിപി എഡിഷന് വില കൂടുമെന്ന കാര്യം എന്തായാലും ഉറപ്പാണ്.

Article Published On: Friday, August 10, 2018, 14:44 [IST]
English summary
Yamaha YZF-R15 V3.0 With MotoGP Livery Teased Ahead. Read in Malayalam.
കൂടുതല്‍... #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X