ഡീലര്‍മാര്‍ കൊഴിഞ്ഞുപോകുന്നു, ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി പ്രതിസന്ധിയില്‍ — കുറ്റം സര്‍ക്കാരിനോ?

അടുത്ത ആറു വര്‍ഷംകൊണ്ട് ഇന്ത്യന്‍ നിരത്തുകള്‍ പൂര്‍ണ്ണമായും വൈദ്യുത വാഹനങ്ങള്‍ കൈയ്യടക്കണം - കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിനായി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ തുടരുകയാണ്. ആദ്യഘട്ടത്തില്‍ 150 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് വൈദ്യുത മുഖം നേടിക്കൊടുക്കണം.

ഡീലര്‍മാര്‍ കൊഴിഞ്ഞുപോകുന്നു, ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി പ്രതിസന്ധിയില്‍ — കുറ്റം സര്‍ക്കാരിനോ?

നിലവില്‍ വൈദ്യുത വാഹന ഘടകങ്ങളുടെ തദ്ദേശീയ ഉത്പാദനം നന്നെ കുറവാണ്. 150 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ വൈദ്യുത യുഗത്തിലേക്ക് കടന്നാല്‍ സ്ഥിതിവിശേഷം മാറും; ബാറ്ററിയടക്കമുള്ള ഘടകങ്ങളുടെ പ്രാദേശിക സമാഹരണം വര്‍ധിക്കും. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ വിപണിയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് (പ്രത്യേകിച്ച് ഇരുചക്ര വൈദ്യുത വാഹനങ്ങള്‍ക്ക്) പതിയെ പ്രചാരം ലഭിച്ചു വരികയാണ്.

ഡീലര്‍മാര്‍ കൊഴിഞ്ഞുപോകുന്നു, ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി പ്രതിസന്ധിയില്‍ — കുറ്റം സര്‍ക്കാരിനോ?

ഏഥര്‍ എനര്‍ജി പോലുള്ള കമ്പനികള്‍ പ്രീമിയം പകിട്ടില്‍ മികവുറ്റ മോഡലുകള്‍ പുറത്തിറക്കാന്‍ തുടങ്ങിയതോടെ വൈദ്യുത വാഹനങ്ങളെ കുറിച്ചുള്ള പല അബദ്ധ ധാരണകളും ജനങ്ങളില്‍ നിന്നും വിട്ടുമാറുന്നു. എന്നാല്‍ നിര്‍ണായകമായ ഈ അവസരത്തില്‍ വൈദ്യുത വാഹന ലോകം പുതിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്.

ഡീലര്‍മാര്‍ കൊഴിഞ്ഞുപോകുന്നു, ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി പ്രതിസന്ധിയില്‍ — കുറ്റം സര്‍ക്കാരിനോ?

രാജ്യത്തെ പല വൈദ്യുത വാഹന ഡീലര്‍മാരും കച്ചവടം മതിയാക്കുന്നു. കഴിഞ്ഞവര്‍ഷം 1,075 ഡീലര്‍ഷിപ്പുകളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 860 ഡീലര്‍ഷിപ്പുകള്‍ മാത്രമേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ഒരുവര്‍ഷ കാലയളവില്‍ 215 ഡീലര്‍ഷിപ്പുകളാണ് രാജ്യത്തു നിന്നും കൊഴിഞ്ഞുപോയത്.

ഡീലര്‍മാര്‍ കൊഴിഞ്ഞുപോകുന്നു, ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി പ്രതിസന്ധിയില്‍ — കുറ്റം സര്‍ക്കാരിനോ?

അതായത് ഇരുപതു ശതമാനം വൈദ്യുത വാഹന ഡീലര്‍ഷിപ്പുകള്‍ പൂട്ടിക്കഴിഞ്ഞു. വൈദ്യുത വാഹനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഡീലര്‍മാര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. വൈദ്യുത വാഹനങ്ങള്‍ക്ക് ശാശ്വതമായ ചാര്‍ജിങ് പരിഹാരം സ്ഥാപിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല.

ഡീലര്‍മാര്‍ കൊഴിഞ്ഞുപോകുന്നു, ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി പ്രതിസന്ധിയില്‍ — കുറ്റം സര്‍ക്കാരിനോ?

ഒപ്പം വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഫിനാന്‍സ് വ്യവസ്ഥകളും നിലവില്‍ വിരളമാണ്. രണ്ടാംഘട്ട FAME പദ്ധതി നിര്‍ദ്ദേശങ്ങളും വൈദ്യുത വാഹന വില്‍പ്പനയെ പിന്നോട്ടു വലിക്കുന്നെന്നു ഡീലര്‍ഷിപ്പുകള്‍ പറയുന്നു. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ മാത്രമേ FAME പദ്ധതി പ്രകാരമുള്ള സബ്‌സിഡി ആനുകൂല്യങ്ങള്‍ക്ക് ഇരുചക്ര വൈദ്യുത വാഹനങ്ങള്‍ ഇപ്പോള്‍ അര്‍ഹരാവുന്നുള്ളൂ.

ഡീലര്‍മാര്‍ കൊഴിഞ്ഞുപോകുന്നു, ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി പ്രതിസന്ധിയില്‍ — കുറ്റം സര്‍ക്കാരിനോ?

മികവുറ്റ വൈദ്യുത വാഹന മോഡലുകളുടെ കടന്നുവരവിനാണ് പുതിയ ചട്ടങ്ങള്‍ ലക്ഷ്യമിടുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നിലവിലെ സ്ഥിതിവിശേഷം വൈദ്യുത വാഹന വില്‍പ്പനയെ സാരമായി ബാധിക്കുന്നു. സബ്‌സിഡി ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ മോഡലുകളുടെ പ്രാദേശിക സമാഹരണം അന്‍പതു ശതമാനമെങ്കിലുമായിരിക്കണമെന്നാണ് നിര്‍ദ്ദേശം.

ഡീലര്‍മാര്‍ കൊഴിഞ്ഞുപോകുന്നു, ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി പ്രതിസന്ധിയില്‍ — കുറ്റം സര്‍ക്കാരിനോ?

FAME ചട്ടങ്ങള്‍ പ്രകാരം വൈദ്യുത മോഡലുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ARAI (ഓട്ടോമൊട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ), iCAT (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമൊട്ടീവ് ടെക്‌നോളജി) കേന്ദ്രങ്ങളില്‍ നിന്നും നിര്‍മ്മാതക്കള്‍ പുതിയ സര്‍ട്ടിഫിക്കേഷനും കരസ്ഥമാക്കണം. രണ്ടരമാസത്തോളം കാലതാമസം ഈ നടപടിക്കുണ്ട്.

ഡീലര്‍മാര്‍ കൊഴിഞ്ഞുപോകുന്നു, ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി പ്രതിസന്ധിയില്‍ — കുറ്റം സര്‍ക്കാരിനോ?

നിലവില്‍ സര്‍ട്ടിഫിക്കേഷനുള്ള കാത്തിരിപ്പിലാണ് പല നിര്‍മ്മാതാക്കളും. ചുരുക്കത്തില്‍ വൈദ്യുത വാഹന വില്‍പ്പനയ്ക്ക് രണ്ടുമാസത്തെ വിലങ്ങിട്ടിരിക്കുകയാണ് രണ്ടാംഘട്ട FAME പദ്ധതിയെന്ന് വൈദ്യുത വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ SMEV -യുടെ ഡയറക്ടര്‍ സൊഹീന്ദര്‍ ഗില്‍ പറയുന്നു.

ഡീലര്‍മാര്‍ കൊഴിഞ്ഞുപോകുന്നു, ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി പ്രതിസന്ധിയില്‍ — കുറ്റം സര്‍ക്കാരിനോ?

ഇതാദ്യമായല്ല വൈദ്യുത വാഹന വിപണി പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നത്. മുന്‍പ് ഊര്‍ജ്ജ മന്ത്രാലയം സബ്‌സിഡി ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയപ്പോഴും വൈദ്യുത വാഹന വിപണി ആടിയുലഞ്ഞിരുന്നു. വൈദ്യുത വാഹനങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നതിന് പകരം വിപണി വ്യവസ്ഥകള്‍ പഠിച്ച് സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളണമെന്നാണ് ഇപ്പോള്‍ വൈദ്യുത വാഹന നിര്‍മ്മാതാക്കളുടെ ആവശ്യം.

Source: AutoCar Professional

Most Read Articles

Malayalam
English summary
Electric Two Wheeler Segment Loses 20 Percent Of Its Dealers — Is The Government To Blame? Read in Malayalam.
Story first published: Thursday, July 4, 2019, 10:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X