അപ്രീലിയ സ്റ്റോം ഉടന്‍ വിപണിയില്‍, വില 65,000

ഏറ്റവും താഴ്ന്ന വിലയുള്ള അപ്രീലിയ മോഡലിനെ വിപണിയിലെത്തിക്കാനിരിക്കുകയാണ് പിയാജിയോ ഗ്രൂപ്പ്. പുതിയ അപ്രീലിയ സ്റ്റോം 125 ആണ് കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുന്ന ഏറ്റവും പുതിയ സ്‌കൂട്ടര്‍. ഈ മാസം അവസാനത്തോടെ തന്നെ പുതിയ അപ്രീലിയ 125 ഷോറൂമുകളില്‍ ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്‌ഷോറൂം കണക്കുകള്‍ പ്രകാരം 65,000 രൂപയാണ് അപ്രീലിയ സ്റ്റോം 125 -ന് വില.

അപ്രീലിയ സ്റ്റോം ഉടന്‍ വിപണിയില്‍, വില 65,000

2018 ഓട്ടോ എക്‌സ്‌പോയിലാണ് സ്റ്റോമിനെ കമ്പനി ആദ്യം അവതരിപ്പിച്ചത്. 2018 അവസാനത്തോടെ സ്‌റ്റോം വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചതെങ്കിലും പിന്നീട് പല കാരണങ്ങളാല്‍ ഇത് വൈകുകയായിരുന്നു.

അപ്രീലിയ സ്റ്റോം ഉടന്‍ വിപണിയില്‍, വില 65,000

റെഡ്, യെല്ലോ, ബ്ലാക്ക് നിറപ്പതിപ്പുകളിലായിരിക്കും പുതിയ അപ്രീലിയ സ്റ്റോം 125 എത്തുക. കമ്പനി വിപണിയിലെത്തിക്കുന്ന പ്രാരംഭ മോഡല്‍ സ്‌കൂട്ടറായിരിക്കും അപ്രീലിയ സ്റ്റോം 125.

Most Read:ആനന്ദ് മഹീന്ദ്രയെ അമ്പരപ്പെടുത്തി മഹീന്ദ്ര റോക്സോർ രൂപമാറ്റം

അപ്രീലിയ സ്റ്റോം ഉടന്‍ വിപണിയില്‍, വില 65,000

ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ സുരക്ഷ ചട്ടങ്ങളെല്ലാം തന്നെ 2019 അപ്രീലിയ സ്റ്റോം പാലിക്കും. 125 സിസി എഞ്ചിനായത് കൊണ്ട് തന്നെ സിബിഎസ് നിലവാരത്തിലുള്ളതായിരിക്കും സ്‌കൂട്ടര്‍.

അപ്രീലിയ സ്റ്റോം ഉടന്‍ വിപണിയില്‍, വില 65,000

മുഖ്യമായും യുവാക്കളെയും സാഹസിക റൈഡ് ഇഷ്ടപ്പെടുന്നവരെയും ലക്ഷ്യമിട്ട് കൊണ്ടാണ് അപ്രീലിയ സ്റ്റോം 125 എത്തുന്നത്. മുന്നില്‍ 120 സെക്ഷനും പിന്നില്‍ 130 സെക്ഷനുമുള്ള 12 ഇഞ്ച് അലോയ് വീലുകളാണ് സ്‌കൂട്ടറിനുള്ളത്. ഏഴ് ലിറ്ററായിരിക്കും പുതിയ 2019 അപ്രീലിയ സ്റ്റോം 125 -ന്റെ ഇന്ധന ടാങ്ക് ശേഷി.

അപ്രീലിയ സ്റ്റോം ഉടന്‍ വിപണിയില്‍, വില 65,000

മുന്നില്‍ 30 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമുണ്ട്. ആന്‍ഡ്രോയിഡ്, iOS പ്ലാറ്റ്‌ഫോമുകളില്‍ സ്‌കൂട്ടറിന്റെ മൊബൈല്‍ കണക്ടിവിറ്റി ആപ്പ് ലഭ്യമാണ്. ഇതുവഴി സ്‌കൂട്ടറുമായി ബന്ധപ്പെട്ട എല്ലാ വിവിരങ്ങളും ഉടമയ്ക്ക് മൊബൈല്‍ ഫോണിലൂടെ അറിയാന്‍ സാധിക്കും.

അപ്രീലിയ സ്റ്റോം ഉടന്‍ വിപണിയില്‍, വില 65,000

അപ്പിലൂടെ സ്‌കൂട്ടറിനെ നാവിഗേറ്റ് ചെയ്യാനും ഉടമയ്ക്ക് സാധിക്കും. 124.49 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് അപ്രീലിയ സ്റ്റോം 125 -ല്‍ തുടിക്കുന്നത്. ഇത് 7,250 rpm -ല്‍ 9.51 bhp കരുത്തും 6,250 rpm -ല്‍ 9.9 Nm torque ഉം സൃഷ്ടിക്കും.

Most Read:പുത്തൻ നിറങ്ങളും ഗ്രാഫിക്സും, കാണാം ഹാരിയറിന്റെ രൂപമാറ്റം - വീഡിയോ

സിവിടി ഗിയര്‍ബോക്‌സാണ് സ്‌റ്റോം 125 -ലുള്ളത്. കമ്പനിയുടെ തന്നെ SR 125 -ന് തൊട്ട് താഴെയാണ് സ്റ്റോം 125 -ന്റെ സ്ഥാനം. വിപണിയില്‍ ടിവിഎസ് എന്‍ടോര്‍ഖ് 125, സുസുക്കി ആക്‌സസ് 125, ഹോണ്ട ഗ്രാസിയ എന്നിവയുമായിട്ടാരിക്കും 2019 അപ്രീലിയ സ്റ്റോം മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
2019 aprilia storm about to launch in india, price 65,000: read in malayalam
Story first published: Thursday, April 18, 2019, 19:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X