പുത്തന്‍ ഡോമിനാറിനെ ബജാജ് വെളിപ്പെടുത്തി — വീഡിയോ

നിലവില്‍ എഴുപത് രാജ്യങ്ങളില്‍ ബജാജ് സാന്നിധ്യമറിയിക്കുന്നു. ഡോമിനാര്‍, പള്‍സര്‍, ഡിസ്‌കവര്‍, അവഞ്ചര്‍, പ്ലാറ്റിന, ബോക്‌സര്‍, CT, V - അവനാഴിയിലുള്ള എല്ലാ മോഡലുകളെയും രാജ്യാന്തര വിപണിയില്‍ കമ്പനി എത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ബജാജിന്റെ പ്രചാരവും വില്‍പ്പനയും മോശമല്ല. എന്നാല്‍പ്പിന്നെ മുദ്രാവാക്യം മാറ്റിപിടിക്കാമെന്നായി കമ്പനി. 'ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യാക്കാരനായി' ബജാജ് സ്വയം അവരോധിക്കുകയാണ് ഇപ്പോള്‍.

പുത്തന്‍ ഡോമിനാറിനെ ബജാജ് വെളിപ്പെടുത്തി — വീഡിയോ

ഈ അവസരത്തില്‍ പുതിയ പരസ്യ ചിത്രവും കമ്പനി പുറത്തുവിട്ടു. വരാനിരിക്കുന്ന 2019 ഡോമിനാറാണ് പരസ്യത്തില്‍ കേന്ദ്ര കഥാപാത്രം. ഇതാദ്യമായാണ് പുത്തന്‍ ഡോമിനാറിനെ ബജാജ് വെളിപ്പെടുത്തുന്നത്. നവീകരിച്ച 2019 ഡോമിനാറിന്റെ വരവ് പ്രമാണിച്ച് രാജ്യത്തെ പല ഡീലര്‍ഷിപ്പുകളും മോഡലിന്റെ ബുക്കിംഗ് അനൗദ്യോഗികമായി തുടങ്ങിക്കഴിഞ്ഞു.

പുത്തന്‍ ഡോമിനാറിനെ ബജാജ് വെളിപ്പെടുത്തി — വീഡിയോ

ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റ്, അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍, പുതിയ അലോയ് വീലുകള്‍, വലിയ റേഡിയേറ്റര്‍ എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് 2019 ഡോമിനാറില്‍. 2016 -ല്‍ അവതരിച്ച ഡോമിനാറിന് ലഭിക്കുന്ന ആദ്യ പ്രധാന അപ്‌ഡേറ്റാണിത്.

Most Read: ഇടതുവശത്തെ ഓവര്‍ടേക്കിംഗ് അപകടകരം, വീഡിയോ കാണൂ

പുത്തന്‍ ഡോമിനാറിനെ ബജാജ് വെളിപ്പെടുത്തി — വീഡിയോ

രൂപകല്‍പനയിലും ഫീച്ചറുകളിലും പുതുമകള്‍ ധാരാളം. പ്രീമിയം ഘടകങ്ങളാണ് പുതിയ ഡോമിനാറിലെ മുഖ്യാകര്‍ഷണം. എന്തായാലും പഴയ ഡോമിനാര്‍ ഉടമകളുടെ അഭിപ്രായം പുതിയ മോഡലിന്റെ ഒരുക്കത്തില്‍ കമ്പനി ചെവികൊണ്ടിട്ടുണ്ട്.

പുത്തന്‍ ഡോമിനാറിനെ ബജാജ് വെളിപ്പെടുത്തി — വീഡിയോ

ബൈക്കിലെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ മാറിയെന്ന് നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ പറഞ്ഞിരുന്നു. ശരാശരി മൈലേജ്, ഇന്ധന ഉപഭോഗം, സര്‍വീസ് റിമൈന്‍ഡര്‍ തുടങ്ങിയ വിവരങ്ങള്‍ മുഴുവന്‍ പുതിയ ഡിജിറ്റല്‍ ഡിസ്‌പ്ലേ ലഭ്യമാക്കും. ഇന്ധനടാങ്കിലുമുണ്ട് പുത്തന്‍ ഡിസ്‌പ്ലേ സ്‌ക്രീന്‍.

പുത്തന്‍ ഡോമിനാറിനെ ബജാജ് വെളിപ്പെടുത്തി — വീഡിയോ

ഗിയര്‍നില, ക്ലോക്ക്, ഓഡോമീറ്റര്‍, ഇരട്ട ട്രിപ്പ് മീറ്റര്‍ വിവരങ്ങള്‍ ഇന്ധനടാങ്കിലെ ഡിസ്‌പ്ലേ വെളിപ്പെടുത്തും. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ക്ക് പകരമുള്ള അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ പുത്തന്‍ ഡോമിനാര്‍ 400 -ന്റെ മുഖ്യവിശേഷമാണ്.

പുത്തന്‍ ഡോമിനാറിനെ ബജാജ് വെളിപ്പെടുത്തി — വീഡിയോ

മുമ്പ് ഡോമിനാറിന്റെ കോണ്‍സെപ്റ്റ് മോഡലിന് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ കമ്പനി നല്‍കിയിരുന്നു. പിന്നീടു വില നിയന്ത്രിക്കാന്‍ വേണ്ടി അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ പ്രൊഡക്ഷന്‍ പതിപ്പില്‍ നിന്നും കമ്പനി ഒഴിവാക്കുകയാണുണ്ടായത്.

പുത്തന്‍ ഡോമിനാറിനെ ബജാജ് വെളിപ്പെടുത്തി — വീഡിയോ

കഠിനമായ പ്രതലങ്ങളില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളെക്കാള്‍ നിയന്ത്രണ മികവ് അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ കാഴ്ച്ചവെക്കും. പഴയ ഡോമിനാറിനെക്കാള്‍ മുഴക്കമുള്ള ശബ്ദമാണ് പുതിയ മോഡലിന്. ഡബിള്‍ ബാരല്‍ ഡിസൈന്‍ ഘടന ബൈക്കിന്റെ ശബ്ദത്തെ നിര്‍ണായകമായി സ്വാധീനിക്കുന്നു.

പുത്തന്‍ ഡോമിനാറിനെ ബജാജ് വെളിപ്പെടുത്തി — വീഡിയോ

പുതിയ എക്സ്ഹോസ്റ്റ് സംവിധാനം ഡോമിനാറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് കൂട്ടിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഓഫ്റോഡ് സാഹസങ്ങളില്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ഡോമിനാറിനെ തുണയ്ക്കും. നിലവിലെ എഞ്ചിന്‍ തന്നെയായിരിക്കും പുതിയ ഡോമിനാറിലും.

പുത്തന്‍ ഡോമിനാറിനെ ബജാജ് വെളിപ്പെടുത്തി — വീഡിയോ

കെടിഎം 390 ഡ്യൂക്കില്‍ നിന്നും കടമെടുക്കുന്ന 373 സിസി നാലു സ്ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 35 bhp കരുത്തും 35 Nm torque ഉം സൃഷ്ടിക്കും. സ്ലിപ്പര്‍ ക്ലച്ച് പിന്തുണയോടുള്ള ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അടിസ്ഥാന ഫീച്ചറായി മോഡലില്‍ തുടരുമെന്ന് പ്രതീക്ഷിക്കാം.

Most Read: വീണ്ടും ഡ്യുക്കാട്ടി സ്വന്തമാക്കി സദ്ഗുരു

പുത്തന്‍ ഡോമിനാറിനെ ബജാജ് വെളിപ്പെടുത്തി — വീഡിയോ

അതേസമയം പുതിയ പതിപ്പ് കരുത്തുത്പാദനത്തില്‍ മുന്നിട്ട് നില്‍ക്കുമോയെന്ന് കണ്ടറിയണം. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചായിരിക്കും എഞ്ചിനെ കമ്പനി ഒരുക്കുന്നത്. 2020 ഏപ്രില്‍ മുതല്‍ ബിഎസ് VI വാഹനങ്ങള്‍ മാത്രമെ വിപണിയില്‍ വില്‍ക്കാന്‍ പാടുള്ളൂ.

പരിഷ്‌കാരങ്ങള്‍ മുന്‍നിര്‍ത്തി 2019 ഡോമിനാറിന് വില കൂടുമെന്ന കാര്യമുറപ്പ്. 1.65 ലക്ഷം രൂപയോളം ബൈക്കിന് വില പ്രതീക്ഷിക്കാം. നിലവില്‍ എബിഎസ്, നോണ്‍ എബിഎസ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളുണ്ട് ഡോമിനാറിന്. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടുകൂടി നോണ്‍ എബിഎസ് മോഡലിനെ ഡോമിനാര്‍ നിരയില്‍ നിന്നും കമ്പനി പിന്‍വലിക്കും.

More from DriveSpark

Article Published On: Tuesday, January 22, 2019, 11:00 [IST]
English summary
2019 Bajaj Dominar Officially Revealed. Read in Malayalam.
കൂടുതല്‍... #ബജാജ് #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X