ബിഎസ് VI MT-15 അവതരിപ്പിച്ച് യഹമ

യമഹയുടെ നേക്കഡ് സ്ട്രീറ്റ് ബൈക്കായ MT-15 മോഡലിന്റെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അതരിപ്പിച്ചു. ജനപ്രീയ സ്‌കൂട്ടറായ ഫാസിനോ, റേ ZR 125 FI ബിഎസ് VI പതിപ്പുകളെ അവതരിപ്പിച്ചതിന് പിന്നാലെയാണ് MT-15 യുടെയും ബിഎസ് VI പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്.

ബിഎസ് VI MT-15 അവതരിപ്പിച്ച് യഹമ

പുതിയ പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചെങ്കിലും 2020 -ന്റെ തുടക്കത്തില്‍ മാത്രമേ വാഹനം വില്‍പ്പനയ്ക്ക് എത്തുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഐസ് ഫ്‌ളു വെര്‍മിലിയന്‍ കളര്‍ ഓപ്ഷനിലാണ് പുതിയ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുന്നത്.

ബൈക്കിന്റെ അലോയി വീലുകളില്‍ റെഡ് നിറവും, അതേടൊപ്പം പുതിയ ബോഡ് വര്‍ക്കുകളും കാണാന്‍ സാധിക്കും. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വാഹനം വിപണയില്‍ എത്തുന്നത്. ഫുള്ളി ഫെയേര്‍ഡ് YZF R15 V3.0 മോഡലിന്റെ നേക്കഡ് പതിപ്പാണിത്.

ബിഎസ് VI നിലവാരത്തിലേക്ക് എഞ്ചിന്‍ മാറ്റിയിട്ടുണ്ടെങ്കിലും എഞ്ചിന്റെ കരുത്തും, ടോര്‍ഖും സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഫുള്ളി ഫെയേര്‍ഡ് YZF R15 V3.0 യില്‍ കണ്ടിരിക്കുന്ന 1555 സിസി ബിഎസ് VI എഞ്ചിന്‍ തന്നെ മോഡലിലും ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

18.6 bhp കരുത്തും 14.1 Nm torque ഉം ഉത്പാദിപ്പിക്കുന്ന ബിഎസ് IV എഞ്ചിന്‍ ബിഎസ് VI നിലവാരത്തിലോക്ക് മാറ്റുമ്പോള്‍ 0.7 bhp കരുത്തും, 0.6 Nm torque ഉം കൂറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പം സ്ലിപ്പര്‍ ക്ലച്ചും ബൈക്കില്‍ ഇടംപിടിക്കും.

എല്‍ഇഡി ഹെഡ്‌ലാമ്പ്, ടെയില്‍ ലാമ്പ്, സിംഗിള്‍-ചാനല്‍ എബിഎസ് ഉള്ള ഫ്രണ്ട്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍, സിംഗിള്‍-പീസ് സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ബൈക്കിലെ മറ്റ് പ്രധാന സവിശേഷതകള്‍.

അതേസമയം മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വാഹനത്തില്‍ കമ്പനി വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ MT-15 യുടെ 15,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിച്ചതായി കമ്പനി അറിയിച്ചു.

ഇന്ത്യന്‍ വിപണിയില്‍ മികച്ച സ്വീകാര്യതയാണ് ഈ നേക്കഡ് സ്ട്രീറ്റ് മോഡലിന് ലഭിക്കുന്നത്. വിപണിയിലെത്തിയ ആദ്യ മാസത്തിനുള്ളില്‍ 5,000 യൂണിറ്റ് വില്‍പ്പന രജിസ്റ്റര്‍ ചെയ്യാനും യമഹയ്ക്ക് സാധിച്ചു. എന്നിരുന്നാലും, വാഹന വിപണിയിലെ മാന്ദ്യം MT-15 -ന്റെ വില്‍പ്പനയിലും ഗണ്യമായ ഇടിവ് സംഭവിച്ചുവെന്നാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മോഡലിന്റെ കൂടിയ പതിപ്പായ MT-09 ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് MT-15 ന്റെ രൂപകല്‍പ്പന. മുന്‍വശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കുമാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആക്രമണാത്മക രൂപകല്‍പ്പനയുള്ള മോട്ടോര്‍ സൈക്കിള്‍ വളരെ സ്പോര്‍ടിയും മസ്‌കുലര്‍ രൂപവും നല്‍കുന്നു. ബജാജ് പള്‍സര്‍ NS200, ടിവിഎസ് അപ്പാച്ചെ RTR 200 4V, സുസുക്കി ജിക്‌സെര്‍ 155, കെടിഎം ഡ്യൂക്ക് 125 എന്നിവയാണ് യമഹ MT-15 ന്റെ വിപണിയിലെ എതിരാളികള്‍.

Article Published On: Thursday, December 19, 2019, 19:33 [IST]
English summary
2020 Yamaha MT15 BS6 Launched in India. Read more in Malayalam.
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X