തെരഞ്ഞെടുത്ത നഗരങ്ങളിൽ ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടർ ഇനി ആമസോൺ വഴി വാങ്ങാം

ആമസോൺ ഇ-കൊമേഴ്‌സ് മാർക്കറ്റ് പ്ലാറ്റ്‌ഫോമിൽ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ വിൽപ്പനയ്ക്ക് എത്തിക്കുമെന്ന് ആംപിയർ വെഹിക്കിൾസ് പ്രഖ്യാപിച്ചു. കമ്പനിയുടെ ശ്രേണിയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ ഓൺലൈനിൽ വാങ്ങാൻ ഇത് ഉപഭോക്താക്കളെ അനുവദിക്കും.

തെരഞ്ഞെടുത്ത നഗരങ്ങളിൽ ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടർ ഇനി ആമസോൺ വഴി വാങ്ങാം

തിരിച്ചി, മംഗലാപുരം, കോയമ്പത്തൂർ, ബാംഗ്ലൂർ, കരൂർ എന്നിവ ഉൾപ്പെടുന്ന തിരഞ്ഞെടുത്ത നഗരങ്ങളിലാണ് നിലവിൽ ഈ ഓൺലൈൻ സൗകര്യങ്ങൾ ലഭ്യമാവുന്നത്. ക്രമേണ ഈ ശൃംഘലയിൽ കൂടുതൽ നഗരങ്ങൾ ചേർക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

തെരഞ്ഞെടുത്ത നഗരങ്ങളിൽ ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടർ ഇനി ആമസോൺ വഴി വാങ്ങാം

രാജ്യത്ത് ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്ക് എവിടെ നിന്നും വാഹനം വാങ്ങുന്നവാൻ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി ഒരു ഓമ്‌നി-ചാനൽ പ്ലാറ്റ്ഫോം സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

തെരഞ്ഞെടുത്ത നഗരങ്ങളിൽ ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടർ ഇനി ആമസോൺ വഴി വാങ്ങാം

ആമസോണുമായുള്ള തന്ത്രപരമായ സഖ്യം ഓൺലൈൻ വിപണിയിലൂടെ സാധനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന യുവതലമുറയെയും ഡിജിറ്റൽ വൈദഗ്ധ്യമുള്ള ഉപഭോക്താക്കളെയും സഹായിക്കുന്നുവെന്ന് ആംപിയർ വിശ്വസിക്കുന്നു.

തെരഞ്ഞെടുത്ത നഗരങ്ങളിൽ ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടർ ഇനി ആമസോൺ വഴി വാങ്ങാം

ഇലക്ട്രിക് സ്കൂട്ടർ ഓൺലൈനായി വിൽപ്പനയ്ക്ക് എത്തിക്കുന്നതിലൂടെ കൂടുതൽ വിശാലമായ ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകളുടെ വിൽപ്പന വർധിപ്പിക്കാനും ഇത് സഹായിക്കും. സീൽ, V-48 LA, മാഗ്നസ് 60, റിയോ LA, റിയോ Li എന്നീ മോഡലുകളാണ് നിലവിൽ ഓണലൈനിൽ വിൽപ്പനയ്ക്ക് എത്തുന്നത്.

തെരഞ്ഞെടുത്ത നഗരങ്ങളിൽ ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടർ ഇനി ആമസോൺ വഴി വാങ്ങാം

ഉപഭോക്താവ് ആമസോൺ വഴി ഓൺലൈനായി വാഹനം വാങ്ങുന്നത് പൂർത്തിയാക്കിക്കഴിഞ്ഞാൽ, പേയ്‌മെന്റ് സ്ഥിരീകരണ ഒരു വൗച്ചർ ലഭ്യമാകും.

തെരഞ്ഞെടുത്ത നഗരങ്ങളിൽ ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടർ ഇനി ആമസോൺ വഴി വാങ്ങാം

ഉപഭോക്താവിന് രസീതിൽ സൂചിപ്പിച്ചിരിക്കുന്ന ഡീലർ പോയിന്റിൽ നിന്ന് വാഹനം എടുക്കാം. ഓഫ്‌ലൈൻ ഡീലർഷിപ്പുകളുടെ അനുഭവമുള്ള ഓൺലൈൻ ഷോപ്പിംഗിന്റെ എല്ലാ സൗകര്യങ്ങളും ഇത് ഉപഭോക്താക്കളെ അനുവദിക്കുന്നു.

തെരഞ്ഞെടുത്ത നഗരങ്ങളിൽ ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടർ ഇനി ആമസോൺ വഴി വാങ്ങാം

സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസിന്റെ (SMEV) കണക്കനുസരിച്ച് ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ വിഭാഗം 200 ശതമാനത്തിലധികം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്.

തെരഞ്ഞെടുത്ത നഗരങ്ങളിൽ ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടർ ഇനി ആമസോൺ വഴി വാങ്ങാം

താങ്ങാനാവുന്ന, മൾട്ടി-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകൾക്കൊപ്പം ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വ്യവസായത്തിലും ആംപിയർ ഇലക്ട്രിക് വാഹനങ്ങൾ നിറ സാന്നിധ്യമാണ്.

തെരഞ്ഞെടുത്ത നഗരങ്ങളിൽ ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടർ ഇനി ആമസോൺ വഴി വാങ്ങാം

ഗ്രീവ്സ് കോട്ടൺ ലിമിറ്റഡിന്റെ ഭാഗമായ ആംപിയർ ഇലക്ട്രിക്, രാജ്യത്താകമാനം 50,000+ ഉപഭോക്താക്കളുണ്ട്. ഇന്ത്യയിലെ ആദ്യമായി ഒരു ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന ഘടകങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്ന കമ്പനികളിൽ ഒന്നാണ് ആംപിയർ.

തെരഞ്ഞെടുത്ത നഗരങ്ങളിൽ ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടർ ഇനി ആമസോൺ വഴി വാങ്ങാം

26,990 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം കമ്പനി ഉത്സവ ഓഫറുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

More from DriveSpark

Article Published On: Thursday, October 17, 2019, 17:21 [IST]
English summary
Ampere Electric Scooter Now Available Online Through Amazon In Selected Cities. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X