ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍ സീല്‍

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍ സീല്‍. വിപണിയില്‍ എത്തിയ ശേഷം 50,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ടെന്നാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍ സീല്‍

ഇതോടെ വിപണിയില്‍ എത്തി ഇത്രയും നാളുകള്‍ കൊണ്ട് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറുകളിലൊന്നായിമാറി ആംപിയര്‍ സീല്‍. പുതിയ നാഴികക്കല്ല് പിന്നിട്ടതോടെ തങ്ങളുടെ ബ്രാന്‍ഡിനെ വിശ്വസിച്ച് ഉപഭോക്താക്കള്‍ക്ക് നന്ദി പറയുന്നതായും കമ്പനി അറിയിച്ചു.

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍ സീല്‍

ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 1,000 രൂപയുടെ സൗജന്യ ആക്‌സസറികള്‍ നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഏതൊക്കെ എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍ സീല്‍

ഉപഭോക്താക്കള്‍ക്കായി സൗജന്യ ഇന്‍ഷുറന്‍സ് സ്‌കീം പദ്ധതിയും കമ്പനി ആരംഭിച്ചിട്ടുണ്ട്. പുതിയ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചതോടെ വില്‍പ്പന ഇനിയും ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍ സീല്‍

കോയമ്പത്തൂര്‍ ആസ്ഥാനമായ മുന്‍നിര എഞ്ചിനിയറിങ് കമ്പനിയായ ഗ്രീവ്‌സ് കോട്ടന്‍ മെയ് മാസത്തിലാണ് ആംപിയര്‍ സീല്‍ എന്ന ഇലക്ട്രിക്ക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. വൈദ്യുത വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കാനുള്ള ഫെയിം ഇന്ത്യ രണ്ടാംഘട്ട പദ്ധതി പ്രകാരം 18,000 രൂപയുടെ ഇളവോടുകൂടിയാണ് സീലിന്റെ വില്‍പന.

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍ സീല്‍

നിലവില്‍ സബ്സിഡി തുക കിഴിച്ച് 66,950 രൂപയാണ് ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്‌കൂട്ടറിന് വിപണിയില്‍ വില. വേഗത കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകളിലായിരുന്നു കമ്പനി നേരത്തെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കില്‍ ഇത്തവണ ഹൈ സ്പീഡ് സ്‌കൂട്ടറായാണ് ആംപിയര്‍ സീല്‍ വിപണിയിലേക്കെത്തുന്നത്.

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍ സീല്‍

1200 വാട്ട്‌സ് ബിഎല്‍ഡിസി ഹബ് മോട്ടോറാണ് വാഹനത്തിലുള്ളത്. 60V/30Ah ലിഥിയം അയണ്‍ ബാറ്ററിയാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ കരുത്ത്. മണിക്കൂറില്‍ 55 കിലോമീറ്ററാണ് സീലിന്റെ പരമാവധി വേഗത. ഒറ്റചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍ സീല്‍

അഞ്ചര മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 14 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് 50 കിലോമീറ്റര്‍ വേഗം കൈവരിക്കും. 78 കിലോഗ്രാമാണ് സ്‌കൂട്ടറിന്റെ ആകെ ഭാരം. രൂപത്തില്‍ റഗുലര്‍ സ്‌കൂട്ടറിന് സമാനമാണ് ആംപിയര്‍ സീല്‍.

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍ സീല്‍

എല്‍ഇഡി ഹെഡ്‌ലൈറ്റ്, സ്‌പോര്‍ട്ടി ഗ്രാഫിക്‌സ്, ആന്റി തെഫ്റ്റ് അലാറം എന്നിവ സീലിന്റൈ സവിശേഷതകളാണ്. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍.

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍ സീല്‍

സുരക്ഷയ്ക്കായി മുന്നില്‍ മുന്നിലും ഡ്രം ബ്രേക്കാണ്, സിബിഎസ് (കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനം) സംവിധാനവും വാഹനത്തിലുണ്ട്. എക്കണോമി, പവര്‍ എന്നീ രണ്ട് റൈഡിങ് മോഡുകളും സ്‌കൂട്ടറിലുണ്ട്. ബ്ലൂ, സില്‍വര്‍, റെഡ്, വൈറ്റ്, യെല്ലോ നിറഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് വരുന്നത്. ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെയാണ് ആംപിയര്‍ സീലിന് ഗ്രീവ്സ് കോട്ടണ്‍ നല്‍കുന്ന വാറന്റി.

Most Read Articles

Malayalam
English summary
Ampere Zeal electric scooter sales cross record 50k. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X